അറിയാം.അവരിങ്ങോട്ട് വരാതിരിക്കാൻ നീയൊക്കെ എന്തും ചെയ്യുമെന്നും അറിയാം.പ്രതീക്ഷിച്ചു തന്നെയാ ഇവിടെ ഇരുന്നതും.ഇനി അവര് വന്ന് ഇവനൊപ്പം കണ്ടാലും പെടുന്നത് നീയൊക്കെ ആവും.അത് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ.
അപ്പൊ എല്ലാം അറിയാം.നല്ല ബുദ്ധി ഉള്ള കൂട്ടത്തിലാ നീ.വാ ഗോവിന്ദ് വച്ച് താമസിപ്പിക്കണോ ഇനിയും.
ഓഹ് ധൃതി ആണോ.ഒന്ന് നേരെ നിക്ക് ആദ്യം.ഒരു പെണ്ണിന്റെ മുന്നിൽ വന്ന് നിൽക്കാനും വേണം കൂട്ടിന് മദ്യവും ഇവനെപ്പോലൊരു നഭുംസക ജന്മവും.
ടീ നീ…….ഗോവിന്ദ് നിന്ന് തിളച്ചു.
എന്ത് ധൈര്യത്തിൽ കിടന്ന് തിളക്കുവാ.എന്ത് യോഗ്യതയുണ്ട് നിനക്ക്.
നിന്നെ താലി കെട്ടിയതാ എന്റെ യോഗ്യത.അത് നിന്റെ കഴുത്തിൽ ഇപ്പൊഴുമുണ്ട്.
“താലിയുടെ വില അറിയാത്ത നീ
തന്നെ അത് പറയുമ്പോൾ,നിന്നോട് പുഴുത്ത പട്ടിയേക്കാൾ അറപ്പാ എനിക്ക്.”അവൾ ശംഭുവിന്റെ കൈ പിടിച്ചു.ആ താലിയവൾ അവന്റെ കയ്യിൽ വച്ചു.”പൊട്ടിച്ചെടുക്ക് നീയിത്.
ഇതിന്റെ അധികാരത്തിലും അവകാശത്തിലും അല്ലെ ഈ നായ കിടന്ന് കുറക്കുന്നത്”
നീയത് പൊട്ടിക്കുവോ…….എന്ന് ഒച്ച പുറത്തു വന്നതും ഗോവിന്ദിന്റെ മുഖത്തുതന്നെ അതുവന്നു വീണതും ഒന്നിച്ചായിരുന്നു.
ദാ കിടക്കുന്നു നീ കെട്ടിയ താലി.ഇനി നിനക്കെന്താ ഇവിടെ കാര്യം.
ഓഹ് അപ്പൊ കാമുകനൊപ്പം വാഴാം എന്നാണോ.അതും എന്റെ താലിയും പൊട്ടിച്ചെറിഞ്ഞിട്ട് ഈ വീട്ടില്.
അതെ.അത് തന്നാണ് ഉദ്ദേശം.പിന്നെ ഞാനിനി ജീവിക്കും ഒരാണിന്റെ കൂടെ
അല്ലാതെ നിന്നെപ്പോലെ രണ്ടും കെട്ട
???