ഒരുത്തന്റെ കൂടെയല്ല.പിന്നെ എനിക്ക് ഇവന്റെ കൂടെ ജീവിക്കാൻ ഈ വീട് തന്നെ വേണമെന്നില്ല.അതിനുള്ളത് എനിക്കുണ്ട്.
തടി കേടാവുമല്ലോ മോളെ.
അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.തടി കേടാകുമെങ്കിൽ അത് തന്റെയാവും വില്ല്യം.ഇറച്ചിയിൽ മണ്ണ് പറ്റണ്ടേൽ ചെല്ല്.
ഒ..ഭീഷണി,ഗോവിന്ദ് നിന്റെ ഭാര്യയുടെ ഭീഷണി അതും എന്നോട്.അറിയുമോ നിനക്ക്.കുറേ നാളായുള്ള ആഗ്രഹം മനസ്സിൽ കിടക്കുന്നു.ഇന്ന് നിന്നെ കൂട്ടിന് തരാൻ തന്നെയാ ഇവൻ എന്നെയും ഇങ്ങോട്ട് കൂട്ടിയത്.അത്ര കൊതിച്ചു വന്നിട്ട് കിട്ടാതെ പോയാൽ എങ്ങനാ.അത് കൊണ്ട് മോളിങ് വാ. ഇവന് കമ്പനി ഗോവിന്ദ് കൊടുക്കും.
വെറുതെയാ വില്ല്യം,എന്റെയൊരു രോമത്തിൽ നീ തൊടില്ല.
എടീ ഭാര്യേ,ഞങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചു വന്നിട്ടുണ്ട് എങ്കിൽ അത് നടന്നിരിക്കും.എന്തായാലും നീയിന്ന് ഇവന്റെ കൂടെക്കിടക്കും.സഹകരിച്ചു നിന്നാൽ കൂടുതൽ പരിക്ക് പറ്റില്ല.
ഓഹ് എന്നാലൊന്ന് തൊട്ടുനോക്ക്.
വില്ല്യം മുന്നോട്ട് വന്നതും ശംഭു വീണയുടെ മുന്നിലെക്ക് നിന്നു. വില്ല്യമിന്റെ വലത് നെഞ്ചിൽ പിടിച്ചു പുറകിലെക്ക് തള്ളി
“ടാ നേരെ നിക്കാൻ പറ്റുന്നില്ല ആ നീ ഇവനെ….” ഗോവിന്ദ് കയ്യോങ്ങിയത് മാത്രം കണ്ടു വീണ.അവൻ ഇടതു വശത്തെക്ക് കണ്ണും മിഴിച്ചിരിപ്പുണ്ട്.
ഒന്നവൾ പത്തു സെക്കന്റ് പിറകിലേക്ക് പോയി.ആ കണ്ണിൽ അത് പതിയെ തെളിഞ്ഞുവന്നു. ശംഭുവിനെ അടിക്കാനായവൻ കൈ ഓങ്ങിയതും ഇടതുകൈ കൊണ്ട് ഗോവിന്ദിന്റെ പെടലിയിൽ ഒരു വെട്ട് കൊടുക്കുന്ന ശംഭു.കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് അവൾ.
???