മോനെ വില്ല്യം ഇപ്പൊ ഇവനെ അങ്ങ് കൊണ്ടുപോ.പണ്ട് നിക്കറിട്ട് ഇവനെ പേടിച്ചു നടന്ന എന്റെ കഥയെ ഇവന് അറിയൂ,നിന്നോട് പറഞ്ഞിട്ടുള്ളൂ.
അതിനപ്പുറം കുറച്ചുകൂടിയുണ്ട്.ചെല്ല്
പേടിക്കണ്ട,നാളെ നല്ലൊരു കളരി ഗുരുക്കളെ കണ്ട് പ്രധിവിധി ചെയ്യ്.
ഇവിടം കൊണ്ട് ഒന്നും തീരില്ല.അത് നിനക്കുകയും വേണ്ട.
വില്ല്യം നിന്നെ ഞാൻ വ്യക്തമായി കണ്ടതാ.ആ ജീപ്പിൽ നിന്നും എത്തി നോക്കുന്നത്.വേണമെങ്കിൽ നിന്നെ ഇപ്പൊ ഇവിടെയിട്ട് തീർക്കാം.ഈ പരിക്ക് അതിനൊരു പ്രശ്നം അല്ല താനും.പക്ഷെ ചെയ്യുന്നില്ല.നീയിപ്പൊ അഥിതിയാണ്.ഈ വീട്ടിൽ ഞാനായി
ചോര വീഴ്ത്തില്ല.എന്നെ വിശ്വസിച്ചു നിൽക്കുന്ന പെണ്ണുണ്ട് അവളെ വിഷമിപ്പിച്ചും ഈ വീടിന്റെ അന്തസ്സ് കളയുന്നതും ചെയ്യില്ല. അതുകൊണ്ട് മാത്രം.
നിന്നെ പുറത്ത് കിട്ടും.ഇനി ഒരു പാളിച്ച അതുണ്ടാവില്ല.
“അപ്പൊ നീയാരുന്നു അല്ലെ……..”
ശംഭുവിനെ മാറ്റി അവൾ മുന്നിലേക്ക് വന്നു.”പുറത്ത് കാണാം എന്ന് പറഞ്ഞല്ലോ അത് നിനക്കും ബാധകം ആണ് വില്ല്യം.ഓർമ്മ വച്ചോ നിന്റെ കണക്ക് തീർക്കുന്നത് വീണയാവും.
പുറത്തെന്നല്ല അകത്തുവച്ചുപോലും ഇവനെ സ്പർശിക്കില്ല നീ.ഇവനെ തൊട്ടതിന്റെ വില ചോദിക്കുന്നത് ഞാനാവും.
???