വാ അവനെക്കണ്ട് ഒരു കൈ കൊടുക്കട്ടെ…….ആ വീട്ടിലെ അന്നേ ദിവസം അവിടെ തുടങ്ങുകയാണ്
*****
പാലക്കാട് ശങ്കരൻ ഗുരുക്കളുടെ കളരി.ഗോവിന്ദിന്റെ കഴുത്തിൽ പരിശോധന നടത്തുകയാണ് ഗുരുക്കൾ.
ഇതെന്തു പറ്റി എന്നാ പറഞ്ഞത്
കിടന്നപ്പോൾ കുഴപ്പം ഉണ്ടാരുന്നില്ല.
രാവിലെ നോക്കുമ്പോൾ ഒരു വശം തിരിക്കാൻ പറ്റണില്ല.
എടൊ ഓടിയനോട് വേണോ….?ഇത് ഒരഭ്യാസിയുടെ അറിഞ്ഞുള്ള പണിയ.
എന്തിനാടൊ വെറുതെ നുണക്കഥ.
അത് പിന്നെ ഗുരുക്കളെ….
പ്രയോഗി നിസ്സാരൻ അല്ല.മുട്ടുന്നത് സൂക്ഷിച്ചു വേണം.കണ്ടിട്ട് രാമൻ ഗുരുക്കളെയാ ഓർമ്മ വരണെ.ആ ശരിപ്പെടുത്താം.ഒരു മൂന്ന് ദിവസം പിടിക്കും.
മൂന്ന് ദിവസം?വില്ല്യം ആശ്ച്ചര്യപ്പെട്ടു
തനിക്ക് കളരിയെയും മർമ്മത്തെയും കുറിച്ച് എന്തറിയാം.അടി മർമ്മത്തു സ്ഥാനം നോക്കി തന്നെയാ കിട്ടിയെ.
സ്ഥാനം നോക്കി പിടിച്ചിടണം.അതിന് ഈ പറഞ്ഞ സമയം എടുക്കും.
*****
തുടരും
ആൽബി
???