അമ്മ,ഇന്നുതന്നെ വേണമെന്ന് വച്ചല്ല
സാഹചര്യം അതായിപ്പൊയി.ആരോ കുറച്ചുപേര്‍ ഇവനെ വന്ന്……വീണക്ക് മുഴുവിപ്പിക്കാൻ ആയില്ല.പിന്നീട് തുടർന്നത് ജാനകിയാണ്.
അപ്പടി ബഹളം ആരുന്നു.ഇവനെ ഉപദ്രവിച്ചിട്ടാ പോയെ.ഈ കുട്ടികൾ എന്നാ ചെയ്യും.ഭാഗ്യം കൊണ്ടാ, ഇത്രേ പറ്റിയുള്ളൂ.
നേരാണോടാ ഈ കേക്കുന്നെ?
അത് ടീച്ചറെ,ഒന്നുല്ല….
നിന്നോട് നേരാണൊന്നാ ചോദിച്ചേ?അതിന് ഉത്തരം തന്നാൽ മതി.
ശംഭുവിന്റെ ശിരസ്സ് കുനിഞ്ഞു.
സാവിത്രി ദേഷ്യംകൊണ്ട് നിന്ന് വിറച്ചു
ആ മുഖഭാവം വായിച്ചെടുക്കാൻ അവൻ നന്നേ പണിപ്പെട്ടു.”ടീച്ചറെ ഒന്നുല്ല,വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ.മാഷ് നോക്കിക്കോളും.ഇനി ഇതിന്റെ പേരില്‍ ടീച്ചറ് കൂടി…….”
നിർത്ത് നീ,ഈ വീട്ടില്‍ വന്ന് നിന്നെ തൊട്ടവനെ അങ്ങനെ വിട്ടാൽ അത് എന്റെ തോൽവിയാ.എടി പിള്ളേരെ നോക്കിക്കോണം ഇവനെ,ഇത്തിരി വെകിളി കൂടുതലാ കാര്യമാക്കണ്ട. ഒന്ന് പേടിപ്പിച്ചു നിർത്തിയാ മതി.
പൊന്നു ടീച്ചറെ ഒന്നടങ്ങ്.മാഷിനോട് പറഞ്ഞു.ഇപ്പൊ അതിന് പുറകെയാ..
ഞാനല്ലേ പറേന്നെ,ഒന്നടങ്ങ്.മാഷ് നോക്കിക്കോളും എന്നാന്നു വച്ചാൽ. ഇങ്ങ് വന്നെ വന്ന് വല്ലോം കഴിച്ചേ…
???