ടാ നീ,നിന്നെ ഇങ്ങനെ കണ്ടാ എനിക്ക് സഹിക്കുവോടാ.
എനിക്കൊന്നും ഇല്ലെന്റെ ടീച്ചറെ.
ഞാൻ പറഞ്ഞാ കേക്കില്ലെ.എനിക്ക് ഒന്നുല്ല.അവരൊന്നും ചെയ്തില്ല.ദാ ഇവരോട് ചോദിച്ചു നോക്ക്.
“ഒന്നുല്ല അമ്മ,വന്നെ പറയട്ടെ…..”
വീണ സാവിത്രിയേയും കൂട്ടി അകത്ത്
കയറി.സാവിത്രിയെ മനസിലാക്കാൻ വീണ അല്പം കഷ്ട്ടപ്പെട്ടു.ഒരുവിധം തണുപ്പിച്ചശേഷം പുറത്തെത്തിയ വീണ കാണുന്നത് പടികയറിവരുന്ന ഗോവിന്ദിനെ,ഒപ്പം വില്യംസും.
*****
ആ മങ്ങിയ വെളിച്ചത്തിൽ നിന്ന് അയാൾ സംസാരിച്ചുതുടങ്ങി.
“ചെല്ല് അങ്ങ് ചതുപ്പിലിട്ട് മൂടിയേക്ക്.
എന്നിട്ട് പിടിയിലായവൻമാരെ ഒന്ന് തിരക്ക്.കൂടുതൽ ചോദ്യം വേണ്ട. എവിടെ വച്ചു കാണുന്നോ അവിടെ ഇട്ട് തീർത്തേക്ക്”
കൂട്ടാളികളിൽ ആരൊക്കെയോ ആ ശരീരങ്ങൾ തൂക്കിയെടുത്ത് ആ പഴയ കെട്ടിടത്തിന് പുറത്തേക്ക് നടന്നു.”ഭൈരവാ നീയിവിടെ നിൽക്ക്”
അയാളുടെ സ്വരമുയർന്നതും കണ്ടാൽ കാട്ടാളന്റെ പ്രകൃതിയുള്ള ഒരു ആജാനുബാഹു അയാളിലേക്ക് തിരിഞ്ഞു.ചുവന്നുകലങ്ങിയ കണ്ണുകളിൽ ക്രൂരത മാത്രം നിറഞ്ഞു നിൽക്കുന്നു.കറുത്ത് തടിച്ച ചുണ്ട്. തമ്പാക്കിന്റെ കറ അയാളുടെ പല്ലുകളിൽ കാണാം.നെറ്റിയിൽ തുന്നലിന്റെ പാടുകൾ.ഭൈരവൻ…. ചെങ്കീരി ഭൈരവൻ അയാളുടെ വാക്കുകൾക്ക് കാതുകൊടുത്തു.
നിന്നെ ഒരു കാര്യം ഏൽപ്പിക്കുമ്പോൾ എനിക്കൊരു വിശ്വാസമുണ്ട്.അത് നടന്നുകഴിഞ്ഞു എന്ന്.ഇന്നത് തെറ്റി ആദ്യമായിട്ട്.
അറിയാം…..ഇതുവരെ എറ്റതൊന്നും പാളിയിട്ടില്ല.എനിക്ക് മാനക്കേട് ആയ ഈ കേസ് ഞാൻ നേരിട്ട് ചെയ്യും.ഇനി മുന്നിൽ വന്ന് നിൽക്കുന്നത് അവന്റെ ശിരസ്സ് എന്റെ കത്തിയിൽ കൊരുത്ത് ആ കാൽച്ചുവട്ടിൽ വക്കാൻ ആവും അതുവരെ ഭൈരവൻ ഈ മുന്നിൽ വന്നുനിൽക്കില്ല.
???