ആത്മവിശ്വാസം കൊള്ളാം,നല്ലത്.
നീ കരുതും പോലെ നിസ്സാരമല്ലത്. മാധവൻ അടങ്ങിയിരിക്കില്ല,ഇറങ്ങും.
തുനിഞ്ഞിറങ്ങിയാൽ കൊയ്തു കയറുന്ന പ്രകൃതം.ഒരു നേർത്ത സംശയം പോലും അവനെ നമ്മിൽ എത്തിക്കും.അതൊഴിവാക്കണം.
മ്മ്,ഒരു നരുന്ത് പയ്യനെ തട്ടാൻ ഇത്ര?
അതെ കൊച്ചു ചെറുക്കാനാ.പക്ഷെ മുട്ടുന്നത് സൂക്ഷിച്ചു വേണമെന്ന് മാത്രം.വള്ളുവനാട്ട് രാമൻ ഗുരുക്കൾ, അദ്ദേഹത്തിന്റെ ശിഷ്യനെ കുറച്ച് കാണരുത്.
അപ്പൊ കാര്യങ്ങൾ അങ്ങനെയാണ്.
പിന്നെ ഇന്ന് കാണിച്ചതുപോലെ ആവരുത്.അത് ശത്രുവിനെ വീട്ടിൽ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും.ആദ്യം വന്നവർ ആരെന്ന് അന്വേഷിക്ക് ശേഷം മാധവൻ നമ്മെ തേടിയെത്താതിരിക്കാനുള്ള വഴിയും.
എന്നിട്ടാവാം നിഗ്രഹം.പുറത്ത് കിട്ടും തഞ്ചത്തിന്.ഒരറ്റ വെട്ടിൽ തീരണം ഇല്ലെങ്കിൽ???????
ഞങ്ങൾ കണ്ടുമുട്ടുന്ന ദിവസം അന്ന് ഒരാളെ കാണു,അതൊരിക്കലും അവനായിരിക്കില്ല……..
ഇരച്ചു കയറിയ ദേഷ്യത്തിൽ പല്ല് ഞെരിച്ചുകൊണ്ട് ചെങ്കീരി തിരിച്ചു നടന്നു.തന്റെ കൈകളിലേക്ക് ഇരച്ചു വരുന്ന രക്തം ബുള്ളറ്റിന്റെ വേഗത കൂട്ടുന്നത് അയാൾ അറിഞ്ഞു.തന്റെ പരാജയം,അത് നൽകുന്ന അപമാനം അയാളിൽ പകയായി മാറി.കൊന്നു തള്ളാനുള്ള പകയോടെ ഭൈരവൻ തന്റെ ഇരക്ക് വേണ്ടി വല നെയ്യാൻ തുടങ്ങി.
*****
എടാ ഇരുമ്പേ,നിന്നെ ഞാനൊരു കാര്യം ഏൽപ്പിച്ചു.ഇന്ന് ഈ നിമിഷം വരെയും ഒരു അനുകൂലമായ സൂചന നിനക്ക് കിട്ടിയില്ല.എന്റെ വീട്ടിലും….. ഇന്ന് അതാവർത്തിച്ചു.
???