മാഷേ,അന്ന് മാത്രം ആണ് അങ്ങനെ ഒരു വണ്ടി ഈ പരിസരത്ത്.അത് പലരും കണ്ടിട്ടും ഉണ്ട്.നമ്പർ ഫേക്ക് ആണ്.പക്ഷെ അതോടിച്ചിരുന്നയാൾ, അങ്ങനെയൊരാളെക്കുറിച്ചു സൂചന ആർക്കും തരാൻ കഴിയുന്നില്ല.
അപ്പൊ നിന്നെക്കൊണ്ട് കൂട്ടിയാ കൂടില്ല.ഇനി മാധവന്റെ ഊഴം.
മാഷേ ഒരു രണ്ട് ദിവസം.അവനെ ഈ മുന്നിൽ എത്തിക്കും.അങ്ങനെ തോൽക്കാൻ ഈ ഇരുമ്പിന് മനസ്സില്ല, അങ്ങനെയൊരു ശീലവും.
രണ്ടു ദിവസം,അല്ലെങ്കിൽ എനിക്ക് എന്റേതായ വഴികളുണ്ട്.ഞാനത് നോക്കും.സുരക്ക് അറിയാല്ലോ ഇന്ന് ജയിച്ചുകേറുന്നവനെ വിലയുള്ളൂ. ഒരുത്തൻ വീണു എന്നറിഞ്ഞാൽ അവന്റെ പതനം അന്ന് തുടങ്ങും.
അങ്ങനെയൊരു അവസരം ഞാൻ ഉണ്ടാക്കില്ല.തോറ്റു പിന്മാറാൻ ഇഷ്ട്ടം ഇല്ലാത്ത സുരയുടെ ഇരുമ്പിന്റെ ഉറപ്പുള്ള വാക്ക്,അവനെ ഞാൻ ഈ മുന്നിൽ എത്തിച്ചിരിക്കും.
*****
അത്താഴം വിളമ്പുന്ന സമയമായിട്ട് പോലും മാധവൻ എത്താത്ത ദേഷ്യം സാവിത്രിയുടെ മുഖത്തുണ്ട്.അതെ പരിഭവം മുഖത്തുനിറച്ചുകൊണ്ട് ടേബിളിൽ ഭക്ഷണം നിരത്തുകയാണ് സാവിത്രി.ഇടക്ക് പുറത്തേക്ക് ഒരു നോട്ടമുണ്ട്.വിശപ്പിന്റെ വിളിയുമായി
അപ്പോഴേക്കും ഗോവിന്ദൻ സ്ഥാനം പിടിച്ചിരുന്നു ഒപ്പം വില്ല്യമും.അമ്മക്ക് ഒപ്പം സഹായിച്ചുനിന്നിരുന്ന വീണക്ക് വില്യമിന്റെ സാമിപ്യം അസ്വസ്ഥത നൽകുന്നുണ്ടായിരുന്നു.അതവളുടെ മുഖത്ത് നിഴലിച്ചു.അത് മനസിലായ ഗായത്രി അവളോട് പൊക്കൊള്ളാൻ കണ്ണുകാട്ടി.
എന്താടി ഒരു ഗോഷ്ഠി കാണിക്കൽ
ഇനി നിന്നോട് പ്രത്യേകം പറയണോ വിളമ്പാൻ.
ഏട്ടാ ഞാൻ വിളമ്പിക്കോളാം………
ചേച്ചിക്ക് വയ്യെങ്കിൽ ചെല്ല്.
അവളുടെ ഒരു വയ്യായ്ക.ഞാനിവളെ കെട്ടിയത് കൂടെ ജീവിക്കാനും എന്റെ കാര്യങ്ങൾ നോക്കാനും വേണ്ടിയാ. അതില് നീ ഇടപെടണ്ട.
ഏട്ടാ ചേച്ചിക്ക് വയ്യാത്തകൊണ്ടല്ലെ?
???