ഗായത്രി,നിന്നോട് ഏത്ര പറയണം. ഇത്ര നേരവും ഇല്ലാത്ത വല്ലായ്മ ഇപ്പൊ പൊട്ടിമുളച്ചിരിക്കുന്നു.ഇത് എന്റെ സുഹൃത്താണ്,നമ്മുടെ ജി എം ആണ്.അപ്പൊ ആ റെസ്പെക്ട് കൊടുത്തേ പറ്റു.
ഏട്ടാ ഞാൻ വിളമ്പിക്കോളാം.എന്താ ഇത്ര വാശി.
ഇവൾക്കെന്താ വിളമ്പിയാൽ കയ്യിലെ വള ഊരിപ്പോകുവോ.ങാ കേട്ടോ വില്ല്യം മുകളിൽ ഒരു വികലാങ്കനെ കൊണ്ട് കിടത്തിയിട്ടുണ്ടല്ലോ,അതാ കാര്യം.അവനെ ഊട്ടാനും ഉറക്കാനും ആവും ഇത്ര ധൃതി.വന്നപ്പോൾ തൊട്ട് കാണുവല്ലേ.എന്തിനും ഏതിനും അവനൊപ്പം.സ്വന്തം ഭർത്താവിന്റെ കാര്യം നോക്കാൻ മാത്രം അവൾക്ക് പുച്ഛം.എന്താടി പൊറുതി അവന്റെ കൂടെ ആക്കിയോ നീ…..
ചീ നിർത്ത് ഗോവിന്ദ്.അമ്മ കേൾക്കും ഞാൻ വിളമ്പണം അത്രയല്ലെയുള്ളൂ.
“അതേടി,നീ തന്നെ ചെയ്യണം.അവടെ ഒരമ്മ”പക്ഷെ പറഞ്ഞത് അതല്പം ഉച്ചത്തിലായിരുന്നു.
“എന്താടാ അവിടെ”പുറത്ത് വഴിക്കണ്ണുമായി നിന്നിരുന്ന സാവിത്രി ചൊടിച്ചുകൊണ്ട് അകത്തേക്ക് വന്നു.
അല്ലമ്മ ഇവിടെ ഒരാള് വന്നിട്ട് ഒന്ന് മര്യാദക്ക് പെരുമാറാൻ പോലും ആളില്ല.വന്നുവന്ന് ഭാര്യയോട് ഒന്ന് ചൊടിക്കാനും വയ്യേ.
ഇവിടെ ഇതുവരെ തുടങ്ങിയില്ലേ. എടി ഇതെന്നാ നോക്കി നിക്കുവാ.ഒന്ന് വിളമ്പങ്ങോട്ട്.നിന്നോടൊക്കെ ഇനി പ്രത്യേകം പറയണോ.പിന്നെ കാര്യം ശരിയാണ് മാനേജർ സാറ് തന്നെ, ഇവന്റെ കൂട്ടുകാരനും.അതിന്റെ റെസ്പെക്ട് ഉണ്ട് താനും.എന്നുവച്ച് അതിന്റെ പേരില് ആരും ആരെയും എന്തും പറയാം എന്ന് കരുതണ്ട. മനസ്സിലായോ ഗോവിന്ദിന്.
ഗോവിന്ദൻ മൂളുക മാത്രം ചെയ്തു.
ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആയിരുന്നു വീണക്ക്. മാധവൻ വരാൻ വൈകുന്നത് കണ്ട സാവിത്രി ശംഭുവിനുള്ള ഭക്ഷണം കൊണ്ട് മുകളിലേക്ക് കയറാൻ ഒരുങ്ങി.
???