അല്ല അമ്മ അവനെ ഇനി ഇവിടെ നിർത്താൻ ആണോ തീരുമാനം.
എന്താ എന്റെ മോന് വല്ല പ്രയാസവും ഉണ്ടോ അതിന്.
എന്തിനാ അമ്മ കണ്ട ജോലിക്കാരന് ഇവിടെ മുറി ഒരുക്കുന്നത്.
“ടാ മരിയാദക്ക് കഴിച്ചു നിന്റെ കാര്യം നോക്ക്.എന്റെ തീരുമാനം മാറ്റിക്കാൻ നീ ആയിട്ടില്ല,കേട്ടോടാ”ഗോവിന്ദന് മുഖമടച്ചു മറുപടി കൊടുത്ത് സാവിത്രി ശംഭുവിനടുത്തേക്ക് പോയി
ശംഭുവിനെ താമസിപ്പിച്ചത് അവന്
ഒട്ടും ഇഷ്ട്ടപ്പെട്ടിരുന്നില്ല.വന്ന് കേറിയ നിമിഷം മുതൽ അവന്റെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കുന്നത് കണ്ട ഗോവിന്ദന് അമ്മ നിൽക്കുന്നതിനാൽ അവന് വീണയെ ശകാരിക്കാനോ എന്തിന് ഒന്ന് തടുക്കാൻ കൂടി ആകുമായിരുന്നില്ല.അവനെ എരി കേറ്റാൻ തന്നെ ഉറച്ച അവൾ ശംഭുവിനെ മുട്ടിയുരുമ്മിത്തന്നെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു.ആ ദേഷ്യം മുഴുവൻ ഭക്ഷണം വിളമ്പുംബോൾ വീണയുടെ മെല് തീർക്കുകയാണ് ഗോവിന്ദൻ.ഇടയിൽ ഓരോ കുറ്റവും കുറവും പറഞ്ഞ്
അവളെക്കൊണ്ട് വിളമ്പിക്കുന്ന തിരക്കിലാണ് അവൻ.വെറുതെ ചൂടാവാൻ ഓരോ കാരണം കണ്ടുപിടിച്ചുകൊണ്ടിരുന്നു അവൻ
വീണ ഇവിടെ കറി കൊടുത്തേ.
അതും പറഞ്ഞു ചെയ്യിക്കണോ.ഇനി നോക്കിയും കണ്ടും പെരുമാറാൻ എന്നാ പഠിക്കുക.
ഏട്ടൻ മിണ്ടാതിരുന്ന് കഴിച്ചെ,
വെറുതെ എന്തിനാ ഓരോന്നിനും കുറ്റം കണ്ടുപിടിക്കുന്നെ.
???