അത്ര നേരം പിടിച്ചുനിന്ന വീണക്ക് നിലതെറ്റി.കരഞ്ഞുകൊണ്ട് അവൾ മുകളിലേക്ക് കയറി.പിറകെ ഗായത്രി
ഓടിയെത്തി.അവർ മുകളിലേക്ക് കയറിയതും സാവിത്രി താഴേക്ക് വന്നതും ഒരുമിച്ചായിരുന്നു.
ആഹ് മാധവേട്ടൻ വന്നോ?എന്താ അവള് കരഞ്ഞോണ്ട് കേറിപ്പോയത്.
ഞാൻ ഇങ്ങ് വന്നല്ലേയുള്ളൂ.എന്താടാ
എന്താ പ്രശ്നം.അവളെന്തിനാ കരഞ്ഞത്.
അത് പിന്നെ അച്ഛാ……..
എന്ത് തന്നെ ആയാലും അത് നല്ല ശീലമല്ല.ഈ തറവാട്ടിൽ അങ്ങനെ പതിവില്ല.ഒരു പെണ്ണിന്റെ കണ്ണീരു വീഴാൻ സമ്മതിക്കില്ല മാധവൻ.ഇപ്പഴ് അതിന്റെ കാരണം അതാണ് നിന്നോട് ചോദിച്ചത്.
കറി തട്ടി ദേഹത്തു വീണപ്പോ ഒന്ന് ദേഷ്യപ്പെട്ടു അതാണ്.
ചിലപ്പോൾ കറി മേത്ത് വീണെന്നിരിക്കും അതിന്.അവള് കരയണം എന്നുണ്ടെങ്കിൽ വേറെ എന്തോ ഉണ്ട്.
അന്നേരം ദേഷ്യത്തിന് ഞാൻ ഒന്ന്…
ഗോവിന്ദൻ പറഞ്ഞുതീരുന്നതിന് മുന്നേ മാധവന്റെ കൈ അവന്റെ മുഖത്തു വീണിരുന്നു.”ഇത് നിന്റെ ഓർമ്മയിൽ വേണം.ഇനിയിത് ആവർത്തിച്ചാൽ ഞാൻ റിയാക്ട് ചെയ്യുന്നത് ഇങ്ങനെയാവില്ല”
ഇനി ഉണ്ടാവില്ല.ഉറപ്പ്.
കുറുപ്പിന്റെ ഉറപ്പായാൽ മകൻ ആണ് എന്നത് ഞാനങ്ങു മറക്കും.
മാധവൻ വില്ല്യമിന് നേരെ തിരിഞ്ഞു.
“കാര്യം ജനറൽ മാനേജർ ആണ്.
ഇവന്റെ കൂട്ടുകാരനാണ്.പക്ഷെ ഒരു അഥിതി പാലിക്കേണ്ട മര്യാദകളുണ്ട്.
അത് കീപ് ചെയ്യണം.എന്തിനും ഒപ്പം നിന്ന് തുള്ളിയാൽ തൂക്കി വെളിയിൽ കളയും.ഞാൻ ഒന്നും അറിയുന്നില്ല എന്ന വിചാരം മാറ്റിയെക്ക്.പിന്നെ നാളെ കൃത്യം പത്തിന് ഓഫീസിൽ ഉണ്ടാവണം”ഒന്ന് വിറപ്പിച്ച ശേഷം മാധവൻ തന്റെ മുറിയിലേക്ക് കയറി. അവരെ രൂക്ഷമായി നോക്കിക്കൊണ്ട് സാവിത്രിയും.
???