ശംഭുവിന്റെ ഒളിയമ്പുകൾ 14
Shambuvinte Oliyambukal Part 14 Author : Alby
Previous Parts
ടീ കൊച്ചെ ഇനിയും വല്ലോം ഉണ്ടോ ഇവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആയിട്ട്.
ഇല്ല ചേച്ചി,ഇനി ഈ ഇന്റീരിയറും ഫർണിച്ചറും മാത്രേ ഉള്ളു.
അത് എന്തിനാ,ഇവന്റെ സാധനം എല്ലാം എടുത്തൊന്ന് ഒന്നുടെ നോക്ക്.
ഇല്ലേൽ ഇവൻ അതും പറഞ്ഞിങൊട്ട് വരും.
ഇല്ലേച്ചി,എല്ലാം അങ്ങെത്തി.
ചേച്ചി ഞാൻ ഇവിടെ തന്നെ നിക്കും, എന്തിനാ വെറുതെ…
ദേ ചെക്കാ,ഇത്രേം ആയതും പോരാഞ്ഞിട്ട്,ഇപ്പൊത്തന്നെ ഭാഗ്യം കൊണ്ടാ,ചുമ്മാ ബലം പിടിക്കല്ലേ.
വേണ്ട ചേച്ചി,ശരിയാവില്ല……….
എന്തുതന്നെ ആയാലും.
ഇനി നിന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാ,ഈ വീണ.നിന്നെ എനിക്ക് വേണം.നീയില്ലാതെ വയ്യ.മരിക്കാൻ ആണേലും ഒന്നിച്ച്,അത് മതി.
ചേച്ചി ഇത് എന്ത് ഭാവിച്ചാ.ഇനി എട്ടൻ ഇതിന്റെ പേരിൽ എന്തൊക്കെ കാട്ടി കൂട്ടുവോ എന്തോ?
ഇപ്പഴും വിളിക്കുന്നത് കേട്ടില്ലേ,ചേച്ചി.
സ്വന്തം പെണ്ണിനെത്തന്നെ വിളിക്ക്. അവന്റെയൊരു ചേട്ടൻ തുപ്ഫ്,നാറി.
മര്യാദക്ക് പറയുന്നത് കേൾക്ക് കുട്ടാ. നിന്റെ ടീച്ചറ് തന്നെയാ അങ്ങോട്ട് താമസം മാറ്റാൻ തീരുമാനിച്ചേ.അത് ഞങ്ങൾ അല്പം നേരത്തെയാക്കി. അത്രേയുള്ളൂ.
ശംഭുവിന്റെ സാധനങ്ങൾ തറവാട്ടിൽ എത്തിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.ജാനകിയും കൂടെയുണ്ട്. അവനെയും താങ്ങി വീണ വീടിന്റെ പടി കയറുമ്പോൾ മുറ്റത്ത് സാവിത്രി വന്നിറങ്ങി.കാറിൽ നിന്നും ഇറങ്ങി നേരെ അവർക്കരികിലെത്തി.”എടി പിള്ളേരെ ഇതെന്നാ ഈ കാട്ടണെ ഒന്ന് ശരിയായി വരുന്നതെയുള്ളൂ.
അപ്പൊത്തന്നെ വേണാരുന്നോ.രണ്ടു ദിവസം കഴിഞ്ഞു മതീന്ന് പറഞ്ഞിട്ട്”
അത് പിന്നെ അമ്മ,അകത്തു ചെന്ന് പറയാം.ഇപ്പൊ ഇവനെയൊന്ന് പിടിക്
ഗായത്രി ഇടക്ക് കയറി.ഒരുവിധം അവനെ റൂമിൽ എത്തിക്കുമ്പോൾ അവന്റെ കാലിന് അല്പം വേദന കൂടി, അതവന്റെ മുഖത്തു പ്രതിഫലിച്ചു.
ദേ നോക്ക് മറ്റവളെ,ഇത്രേം കുത്തി നടന്നതിന്റെയാ,നോക്ക് വേദനയുണ്ട് ഇവന്.ഇനി നീര് കൂടുവോ എന്തോ.
പറഞ്ഞാൽ മനസ്സിലാവാത്ത ഇതിനൊടൊക്കെ എന്തു പറയാൻ.
???