ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby] 298

പിന്നെ അവർ ജീവിക്കും,അവളുടെ വീട്ടിൽ………പിന്നെ തൊടാൻ കിട്ടില്ല.

അങ്ങുന്നേ…….. എന്തൊക്കെയാ പറയുന്നത്.എനിക്കൊന്നും അങ്ങ്….

തത്കാലം ഇത്രയും മനസിലാക്കൂ. എടുത്ത് ചാടി ഒന്നും ചെയ്യരുത്.ചുറ്റും അവനോ അവളോ അറിയാതെ
അവർക്ക് സുരക്ഷയുണ്ട്.വെറുതെ നെഞ്ചിൽ ഉണ്ട കേറ്റണോ നിനക്ക്.

മ്മ്മ്……….

അവസരം വരും,കാത്തിരിക്കണം അതാണ് ബുദ്ധിയുള്ളവർ ചെയ്യുക.
വീണുകിട്ടുന്ന അവസരം മുതലാക്കൂ.
ഇപ്പൊ ഒന്ന് ചെയ്യുക,അവന്റെ നീക്കം മനസിലാക്കുക.എന്ത് വേണമെന്ന് വഴിയെ പറയാം.
*****
കിള്ളിമംഗലം എക്സ്പോർട്ടെഴ്സ്.
എം ഡി യുടെ പുതിയ ചേഷ്ട്ടകൾ സ്ത്രീകളെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.അക്കൗണ്ടന്റ് മേരിക്കുട്ടിയും സഹികെട്ട് ആട്ടിയിട്ട് പുറത്തേക്ക് നടക്കുമ്പോൾ ഗോവിന്ദ് അഭിമാനത്തിന് ക്ഷതമേറ്റ് ഉത്തരം കിട്ടാത്ത ചോദ്യവുമായി ഇരിക്കുന്നു.
അവിടേക്കാണ് വില്ല്യം കടന്നുവന്നത്.

എന്താ ബ്രോ ആകെയൊരു വൈക്ലഭ്യം?

ഒന്നും പറയണ്ട ബ്രോ,ആ നായിന്റെ മോൻ തന്ന പണി ഇങ്ങനെയൊരു കുരിശാകും എന്ന് കരുതിയില്ല.ഇപ്പൊ പെണ്ണുങ്ങളുടെ മുന്നിൽ മാനം പോകുന്ന അവസ്ഥ.

കണ്ടു ആ മേരിക്കുട്ടി ചീത്തയും വിളിച്ചു ഇറങ്ങിപ്പോകുന്നത്.ഒരു കാര്യം പറയാം ഈ അവസ്ഥയില് ഇവിടെ നിന്നാൽ അത്‌ പണിയാവും.

എനിക്കും തോന്നാതെയില്ല.ആകെ നാറി,ഇനി ഓഫീസ് ഫ്‌ളാറ്റിലേക്ക് മാറ്റേണ്ടി വരുമെന്നാ……

തത്കാലം ഓഫീസ് മാറുന്നതല്ല,ഇത് നേരെ ആക്കാനുള്ള വഴിനോക്ക്.
പിന്നെ അതുവരെ ഫ്ലാറ്റ് ഓഫീസ് ആക്കാം.

എന്തായാലും അച്ഛൻ ഇതറിയും. ഏത് കോത്താഴത്തു നിന്നാലും ഒന്ന് അനങ്ങിയാൽ അപ്പം അറിയും.

നീ പറഞ്ഞപ്പോൾ ഞാനും ഇത്ര കരുതിയില്ല.വീണയെ പറ്റിക്കുന്നത് പോലെ അങ്ങ് പൊക്കോളും എന്ന് കരുതി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

56 Comments

Add a Comment
  1. വില്യം ആൾ ഒരു മോടാ ആണല്ലോ..
    ഹാ…തീര്ത്തുകാലയുമല്ലോ….
    നോക്കാം…

    1. താങ്ക് യു

  2. അടിപൊളി, ഇരുട്ടിൽ ഉള്ള വില്ലൻ ഇനി എപ്പഴാണാവോ വെളിയിൽ വരുക, ശംഭുവിന്റേം വീണയുടേം റിലേഷൻ അറിയുമ്പോൾ ടീച്ചർ ആദ്യം ഒന്ന് പൊട്ടിത്തെറിച്ചേക്കാം, എന്നാലും ok ആയിക്കോളും, തന്റെ മകൻ (ദത്ത് പുത്രൻ ആണെങ്കിലും)കാരണം ജീവിതം നശിച്ച ഒരുവൾ ആണല്ലോ വീണ

    1. പ്രിയ റഷീദ്…..

      സാവിത്രി ടീച്ചർ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മുക്ക് നോക്കാം.ആ ഇരുട്ടിൽ കോട്ടിട്ട വില്ലൻ തല്ക്കാലം അങ്ങനെ തന്നെ നിൽക്കട്ടെ ടൈം ആകുമ്പോൾ കർണൻ നെപ്പോളിയൻ ഭാഗത്ത്‌ സിംഗ് കളി നിർത്തി പുറത്ത് വരും

      ഒരായിരം നന്ദി അറിയിക്കുന്നു

      ആൽബി

  3. വീണയും സവിത്രിയും തമ്മിലുള്ള യുദ്ധം തുടങ്ങുന്നു

    സ്നേഹപൂർവം

    Anu(unni)

    1. അതെ തുടങ്ങിക്കഴിഞ്ഞു.

      സന്തോഷം,സ്നേഹം, നന്ദി

      ആൽബി

  4. നല്ല അധ്യായം ബ്രോ… കുറച്ചു കൂടി നീട്ടമായിരുന്നില്ലേ?✊

    1. താങ്ക് യു കമൽ ജി…..

      അടുത്ത ഭാഗം തീർച്ചയായും വലുതാക്കാം

  5. അധ്യായാവസാനം ചോദ്യങ്ങൾ ബാക്കിയാക്കുന്ന റൈറ്റർ ജീനിയസ്സാണ് എന്ന് കേട്ടിട്ടുണ്ട്. ആ അർത്ഥത്തിൽ ശംഭുവിന്റെ എഴുത്തുകാരൻ നിസ്സാരക്കാരനല്ല അത് ആൽബി മുമ്പ് പലപ്പോഴായി ബോധ്യപ്പെടുത്തിയിട്ടുണ്ട്.

    കഥയുടെ ഈ ഭാഗവും ചോദ്യങ്ങളാൽ സമ്പന്നമാണ്. ഇനി വരുന്ന അധ്യായങ്ങളിൽ ഉത്തരങ്ങളാലും സമ്പന്നമാകട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു

    സസ്നേഹം

    സ്മിത

    1. ചേച്ചിക്ക്…….

      ഈ വലിയ എഴുത്തുകാരിയുടെ അനുഗ്രഹം വാങ്ങി തുടങ്ങിയതിനാൽ മോശം അല്ലാതെ പോകുന്നു.അത്രേയുള്ളൂ.അല്ലാതെ ജീനിയസ് ഒന്നും അല്ല ഈ പാവം ഞാൻ.കളിയാക്കരുത് കേട്ടൊ…..

      പിന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ഉണ്ടാവും.ആശംസകൾ സ്വീകരിച്ചു കേട്ടൊ.ഒപ്പം എഴുത്തും നടക്കുന്നു.

      ചേച്ചിയുടെ കമന്റ്‌ കണ്ട സന്തോഷം ചെറുതല്ല
      ഒപ്പം ചേച്ചിയുടെ കഥക്കായിട്ടുള്ള പ്രതീക്ഷയും

      സ്നേഹപൂർവ്വം
      ആൽബി

  6. Adipoli baki pettannu ettekk

    1. താങ്ക് യു ജിഷ

      ബാക്കി ഉടനെ ഇടാം

  7. ആൽബി,
    വലിയ ഇടവേള നൽകാതെ ശംഭുനെ വേഗം എത്തിച്ചേക്കണേ. ആഹ് പിന്നെ ഇഷ്ടായി ഈ ഭാഗവും നന്നായിരുന്നു. കാത്തിരിക്കുന്നു.

    1. പൊതുവാൾ ജി.കണ്ടതിൽ സന്തോഷം

      വലിയ ഇടവേള നൽകാതെ ശംഭു എത്തിക്കാം

      നന്ദി

  8. ?????
    ഈ പാർട്ടും ഇഷ്ടപ്പെട്ടു ആൽബി….
    പേജ്‌ കുറഞ്ഞു എന്നൊരു പരാതിയുണ്ട് കെട്ടോ…
    ഇഷ്ടത്തോടെ…
    തൂലിക…

    1. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തൂലിക.പേജുകൾ അടുത്ത ഭാഗത്തു കൂട്ടി എഴുതാം.

      നന്ദി അറിയിക്കുന്നു

      ആൽബി

    1. താങ്ക് യു ചിത്ര

  9. പൊന്നു.?

    ആൽബിച്ചാ…. വീണയുടെ ജീവിതാവസ്ഥ, അറിയാവുന്ന സ്ഥിതിക്ക് സാവിത്രി ടീച്ചർ സമ്മദിക്കുമായിരിക്കും അല്ലേ…..?
    അവരെ ആരെയും പരസ്പരം പിണക്കല്ലേ ആൽബിച്ചാ….

    ????

    1. സാവിത്രി സമ്മതിക്കുമോ….. അറിയില്ല. കാരണം വീണയല്ല സാവിത്രി.എന്താകുമെന്ന് കണ്ടറിയാം.ടീച്ചർ സമ്മതിച്ചു കൊടുത്താൽ മതിയായിരുന്നു.

      സന്തോഷം നന്ദി സ്നേഹം

      ആൽബി

  10. എന്താല്ലേ… അപ്പൊ സാവിത്രി ഇടയും. അല്ലെങ്കിൽ ശംഭു നുണ പറയേണ്ടി വരും. അങ്ങനെ വന്നാലും അവസാനം വീണ്ടും സാവിത്രി ചോദിക്കേണ്ടി വരും. ഇനി സമ്മതിച്ചാലും മെയിൻ വില്ലൻ ഇപ്പോഴും അജ്ഞാതൻ. ആഹാ രോമാഞ്ചം.

    1. ജോ കുട്ടാ……

      അങ്ങനെ വിളിക്കാമോ.എവിടെ ചേച്ചിയും ചെകുത്താനും എന്റെ റോസും??????

      നല്ല നിരീക്ഷണം.പുതിയ വില്ലൻ മനസ്സിൽ ഇല്ലായിരുന്നു.ആ കള്ള രാജയുടെ ഒരു കമന്റ്‌ ആണ് അങ്ങനെ ഒന്ന് ബിൽഡ് ചെയ്യാൻ കാരണം.തത്കാലം അജ്ഞാതനായി ഇരിക്കട്ടെ.
      പിന്നെ നിലവിലെ സാഹചര്യം എന്താകും എന്ന് കണ്ടറിയണം.ഒരു രക്ഷയും ഇല്ലേൽ വീണ ഭിത്തിയിൽ ഇരിക്കും.

      സന്തോഷം വീണ്ടും കണ്ടതിൽ

      ആൽബി

      1. അതെന്താ അങ്ങനെയൊരു ചോദ്യം??? എനിക്ക് വേറെ എന്തെങ്കിലും പേര് ഇട്ടിട്ടുണ്ടോ???

        പിന്നെ ചെകുത്താൻ ഒരുങ്ങുന്നു…റോസ് വന്നോണ്ടിരിക്കുന്നു… ചേച്ചിയെ രണ്ടു ദിവസം മുമ്പ് പറഞ്ഞു വിട്ടതായിരുന്നു. ഡോക്ടറുടെ വണ്ടി ഇന്നാണ് വന്നതെന്നു മാത്രം.

        പിന്നെ ഭിത്തിയിൽ ഒട്ടിക്കാൻ പോയിട്ട് എന്റെ വീണയുടെ രോമത്തിൽ തൊടില്ല താൻ. വെറുതെ എന്നെക്കൊണ്ട് ടൂൾസ് എടുപ്പിക്കരുത്.

        1. ചുമ്മാ ചോദിക്കാല്ലോ.നിനക്ക് ഒരു പേര് മുങ്ങിക്കപ്പൽ എന്നിട്ടാലോ????

          ചെകുത്താനെ ഒരുക്കി വിട് വേഗം.

          ടൂൾസ്….നീ…… പോടാപ്പാ…..

          ശംഭു തറവാട്ടിൽ ഇല്ല,വീണ ഒറ്റക്കും.
          ഇങ്ങ് ഹോട്ടൽ മുറിയിൽ ചോദ്യം കേട്ട് പകച്ചു നിൽക്കുന്ന നായകൻ അവനെയും ഓർത്ത് ഉറക്കം വരാതെ അവളും.രാത്രിയിൽ സാവിത്രി പൂരം കൊടികയറ്റുമ്പോൾ തറവാട്ടിൽ എന്തും സംഭവിക്കാം.ചുരുക്കിപ്പറഞ്ഞാൽ വീണ danger. സോണിൽ ആണ്

          1. അവളെ തൊട്ടാൽ… കൊല പണ്ണിടുവേ ജാഗ്രതൈ…

            അവളെയെങ്ങാനും തൊട്ടാൽ… ചെകുത്താന്റെ വരവ് ആൽബിയെ തീർക്കാനായിരിക്കും. ഓർത്തോ

          2. കാത്തിരുന്നു കാണാം ജോക്കുട്ടാ
            ഇരുട്ടിന്റെ മറവിൽ അപകടം പതിയിരിക്കുന്നു.അവയെ എങ്ങനെ തരണം ചെയ്യും അവൾ എന്ന് കണ്ടറിയണം.രാത്രിയുടെ മറ പറ്റി ചെകുത്താൻ കാത്തിരിക്കുന്നു.
            അവൾക്കായി…….

  11. ആല്‍ബി സംഭവം പൊളി ന്നാലും കുറച്ചു കൂടെ page കൂട്ടമായിരുന്നു ന്നു പാവം mj

    1. താങ്ക് യു പ്രിയ എം ജെ

      അടുത്ത ഭാഗത്തു പേജുകൾ കൂട്ടാം

      വളരെ സന്തോഷം കണ്ടുമുട്ടിയതിൽ

      ആൽബി

  12. Enalum Ente Alby Bro, Valare Prathikshayode kathirinnitu page valare kurachu poyallo.

    Ithu nammude Nedumudi Venu Paranja pole ivide onnum thannilla, ivide onnum kittiyilla enna avashtha ayi.

    Teacher Shambuvum Veenayum ayulla rahasyathinte kethe azhikumo

    Kathirikunnu.

    1. പേജ് കുറഞ്ഞു പോയി ബ്രോ…..ചില സാഹചര്യങ്ങൾ മൂലം പറ്റിപ്പോയതാണ്.അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാകും

      കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം

      ആൽബി

  13. Super കഥ ഒന്നുംപറയന് ഇല്ലമുത്തേ അടുത്ത ഭാഗംകത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️

    1. നന്ദി പ്രിയ റഷീദ്….

      അടുത്ത ഭാഗം ഉടനെ ഇടണം എന്നാണ് ആഗ്രഹം

      ആൽബി

  14. hello alby

    than oru sambavam anu kettoooo……onnalle oru onnara sambavam anu….kathaye patti enthu parayan…ennalum ningal oru vakku thannittundu tragedy akkilla ennu athu mathi…pinne veenayum sambuvumayulla chemistry ithil kurachu nannayittundu….thanks alby bro…..vayanakkarude suggetion thanal accept cheyyunnallo ….many many thanks

    wish u all the best

    1. വളരെ നന്ദി മധു ബ്രോ

      പിന്നെ ഞാൻ വലിയ സംഭവം ഒന്നുമല്ല.ഒരുപിടി മികച്ച എഴുത്തുകാർ ഉണ്ട് ഇവിടെയും പുറത്തും.ഞാനിപ്പോഴും പുറകിലാണ്.
      പിന്നെ കഥ ട്രാജഡി ആവില്ല.വായനക്കാരുടെ സ്നേഹപൂർവ്വം ഉള്ള അഭിപ്രായം വിമർശനങ്ങൾ എല്ലാം തീർച്ചയായും മാനിച്ചു തന്നെ മുന്നോട്ട് പോകും

      ആൽബി

  15. പേജ് വളരെ കുറഞ്ഞു പോയി

    1. താങ്ക് യു രാജ് കുമാർ

      പേജുകൾ കുറഞ്ഞു പോയി എന്നറിയാം.
      അടുത്ത ഭാഗത്തിൽ പേജിന്റെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കാം

      ആൽബി

  16. Avideyum saspence

    1. താങ്ക് യു ശ്രീകുമാർ

      സസ്പെൻസ് ഉണ്ടെങ്കിൽ അല്ലെ തുടർക്കഥക്ക് ഒരു രസമുള്ളു.

      ആൽബി

  17. Hho kashtamayallo..kuranjupoyi page.
    Veenayude sneham apaaram,uthama bharya sneham.
    Oru kodum kaatt vannappol …pidichu nirthiyalle Alby….kandathinekaal kaanaanullathu manoharam…angane aakane….

    Thanks..

    Eniyenna…
    By
    ……….. BheeM sR

    1. ചോട്ടാ ഭീം

      വളരെ സന്തോഷം ഒപ്പം നന്ദിയും

      പേജുകൾ കുറവാണ്,അടുത്ത ഭാഗത്തു നികത്താം.

      വീണ അവളൊരു ജിന്നാടോ……അവൾക്ക് അങ്ങനെ പറ്റു.ഒരു സസ്പെൻസ് നിലനിർത്താൻ ആണ് അങ്ങനെ നിർത്തിയത്.
      ആ ഫ്രേസ് ഇഷ്ട്ടപ്പെട്ടു “….kandathinekaal kaanaanullathu manoharam…”

      അടുത്ത ഭാഗം വേഗം എത്തിക്കണം എന്നാണ് ആഗ്രഹം

      ആൽബി

      1. ഇവിടെ മെയിൽ ഷെയർ ചെയ്യുന്നതിന് വിലക്കുണ്ട്

        1. Enik ethiloru Katha add cheyyanamennariyilla.athukodatto

  18. Ee partum polichutta albychaa.

    1. ഔസേപ്പേ…..

      വീണ്ടും കണ്ടതിൽ സന്തോഷം.

      നന്ദി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

      ആൽബി

  19. ശംഭു പെട്ടല്ലേ

    1. ശംഭു തല്ക്കാലം പെട്ട് നിക്കുന്നു

      നന്ദി,സന്തോഷം

      ആൽബി

  20. ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടു ?

    1. പെട്ടോ?????ഹ ഹ

      താങ്ക് യു ഫോർ വാച്ചിങ്

      ആൽബി

  21. നന്ദൻ

    അപ്പോ ശംഭു പെട്ടു.. വീണയുമായുള്ള ബന്ധം പറയുവോ? അതോ മറച്ചു പിടിക്കുവോ.. വീണ സമ്മതിച്ച പോലെ സാവിത്രി സമ്മതിക്കുവോ? ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി…. ആകാംഷയുടെ മുൾ മുനയിൽ കൊണ്ട് നിർത്തി… അച്ചായാ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ…

    1. നന്ദൻ ബ്രോ….

      ശംഭു തല്ക്കാലം പെട്ട് നിൽക്കുന്നു.നിലവിലെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നും അറിയില്ല.

      സാവിത്രി എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.കാരണം വീണയല്ല സാവിത്രി.

      അടുത്ത ഭാഗം വേഗം എത്തിക്കണം എന്നാണ് ആഗ്രഹം

      ആൽബി

      1. Albyde thoolikakku kazhiyatte

        1. താങ്ക് യു ഭീം ഭായ്

  22. Kaathirikkkan vayyya aalbichaaa plsss post next part sooon

    1. താങ്ക് യു അനുജ……

      കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.
      വൈകാതെ തന്നെ അടുത്ത ഭാഗം എത്തിക്കണം എന്നാണ് ആഗ്രഹം

      ആൽബി

  23. മന്ദൻ രാജാ

    നന്നായി തുടരുന്നു ആൽബി..

    സവിത്രിക്ക് ഇനി പേടിക്കണ്ട.. വീണയുടെ കാര്യത്തിൽ സാവിത്രിയുടെ തീരുമാനം?
    വെയ്റ്റിംഗ് ..

    1. ഫസ്റ്റ് അടിച്ചല്ലേ കൊച്ചു കള്ളാ……

      രാജക്ക്…….

      സാവിത്രിയും വീണയും ഇപ്പോഴും സമസ്യയാണ്

      “സാവിത്രി ഇനി പേടിക്കണ്ട”രാജ നയം വ്യക്തമാക്കിയെ പറ്റു.

      സാവിത്രിയുടെ തീരുമാനം വഴിയെ അറിയാം

      വളരെ സന്തോഷം നന്ദി

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *