ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby] 473

സംസാരിച്ചിരിക്കുന്നതിനിടയിൽ ശംഭു കുപ്പി മുന്നിലേക്ക് വച്ചു.
പൊതുവെ മദ്യത്തോടൊരിഷ്ട്ടമുള്ള ദാമോദരൻ ഉടനെ തന്നെ ബാക്കി കാര്യങ്ങൾ ശരിയാക്കി.അയാളുടെ ഭാര്യ വരുമ്പോഴേക്കും അവർ മദ്യം നുണഞ്ഞുതുടങ്ങിയിരുന്നു.തന്റെ ഭർത്താവിന്റെ ശീലം അറിയുന്നത് കൊണ്ടും,കൂട്ടിന് ശംഭുവായത് കൊണ്ടും അവളതങ്ങു കണ്ണടച്ചു.
പതിയെ ഒന്ന് മൂടായി വന്നപ്പോഴാണ് ശംഭു രാജീവനെക്കുറിച്ച് ചോദിക്കുന്നതും.

“മിടുക്കനാ……കഴിവും ഉണ്ട്.പക്ഷെ പെണ്ണ് അയാൾക്കൊരു വീക്നെസാ.”

“അതിപ്പോ അർക്കണേലും അല്പം ബലഹീനതയൊക്കെ ഇല്ലേ ചേട്ടാ.
കൊള്ളാവുന്നയാളായത് കൊണ്ട് ഇനിയിപ്പോ കേസൊക്കെ വേഗം തെളിയുവല്ലോ?”

“അതിന്റെ ലക്ഷണങ്ങളൊക്കെ കാണുന്നുണ്ട്.രാജീവൻ സാറ് വന്നേ പിന്നെ അകെ മൊത്തത്തിൽ ഒരു മാറ്റവും വന്നിട്ടുണ്ട്.സാമൂഹിക വിരുദ്ധന്മാര് പലരും ഇന്നകത്താ.”

“ഞാനും കേട്ട് ദാമോദരൻ സാറെ കഴിഞ്ഞ ദിവസം വാറ്റ് പിടിച്ചെന്നോ മറ്റോ ഒക്കെ.”

“അത് മാത്രോ……..ഇപ്പൊ ഹെൽമെറ്റ്‌ ഇല്ലാതെ ഒരുത്തൻ പുറത്തിറങ്ങുന്നുണ്ടോ?എല്ലാം രാജിവൻ സാറ് വന്ന ശേഷവാ.ഇപ്പൊ തന്നെ ഒരു മർഡറിന്റെ പിന്നാലെയാ
ആള്.”

“അയാളെക്കൊണ്ടതിന് പറ്റുവോ?”

“പറ്റുവൊന്നോ,പെണ്ണ് വിഷയത്തിൽ അല്പം കമ്പമുണ്ട്.ഇവിടെയടുത്ത്
എവിടെയോ ചുറ്റിക്കളിയുമുണ്ട്.
പക്ഷെ ആള് സമർത്ഥനാ.നോക്ക്,
ഒരു പ്രതീക്ഷയുമില്ലാതെ തുടങ്ങിയ കേസാ.നല്ല പുരോഗതിയുണ്ട്.പല തെളിവുകളും സാറ് കണ്ടെത്തുകയും
ചെയ്തു.”

“അങ്ങനെയാണെങ്കിൽ അറസ്റ്റ് ഉടനെ കാണുമല്ലോ.”

“ഒന്നും പറയാറായിട്ടില്ല.നീ ആയത് കൊണ്ട് പറയുന്നു എന്നേയുള്ളു.
ഡിപ്പാർട്മെന്റ് കാര്യമാ,അറിയാല്ലോ
നിനക്ക്.”

“ആരെയെങ്കിലും സംശയം?”

“എന്തൊ സംശയം തോന്നി സുരയെ ചോദ്യം ചെയ്തിരുന്നു.എടാ നീ അറിയും,ഇരുമ്പൻ സുര.പക്ഷെ കാര്യം ആയിട്ടൊന്നും കിട്ടിയില്ല.രണ്ടു
പെണ്ണുങ്ങൾ ഉൾപ്പെട്ട കേസാ.എന്തോ ഫോൺ കാളുകൾ ഒക്കെ വെരിഫൈ ചെയ്യുകയാ ഇപ്പൊൾ.”

“അപ്പൊ ചേട്ടനും അന്വേഷണത്തിന് ഉണ്ടല്ലേ?”

“ഹേയ്,ഇല്ലടാ.നമുക്ക് ഈ പാറാവ് മാത്രമായതുകൊണ്ട് അന്വേഷണം ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്യ ഇടപെടലും പറ്റില്ല.അതൊക്കെ എസ് ഐ സാറും എ എസ് ഐയും നേരിട്ട് ആണ് കൈകാര്യം ചെയ്യുന്നത്.”

ആ കുപ്പി തീരുമ്പോഴേക്കും ശംഭു അറിയാനുള്ളതൊക്കെ അറിഞ്ഞു കഴിഞ്ഞിരുന്നു.അല്ലെങ്കിൽ അയാൾ അറിയാതെ ചില കാര്യങ്ങൾ അവനെ അറിയിച്ചു.സ്ഥിരം മദ്യപാനിയായ ദാമോദരനെ അന്വേഷണത്തിൽ നിന്ന് ഒഴിച്ചുനിർത്തുകയായിരുന്നു.
കേസിന്റെ കാര്യങ്ങൾ രാജീവിലും പത്രോസിലും മാത്രമായി ഒതുങ്ങി നിന്നു.സ്ഥിരം സ്റ്റേഷൻ ഡ്യുട്ടിയുള്ള

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

120 Comments

Add a Comment
  1. അങ്ങനെ 31 വന്നു ഇനി 30 വരെ വായിക്കണം. 26 ദേ വായിച്ചു…

    ഹോ.. ഇടങ്ങേര്‌ പരിപാടി ആയി പോയി , ടെൻഷൻ ആക്കി കൊണ്ടിരിക്കുവാ..മ്മടെ മമ്മൂക്കന്റെ ലാലേട്ടന്റെ ഒക്കെ പടം കാണുമ്പോ ഇവരുടെ ഒരു സ്‌ക്രീൻ പ്രെസെൻസ് ഉള്ളതൊണ്ട് റടെൻഷൻ ഉള്ളിടത്തും അത് തോന്നാറില്ല..കാരണം അവരത് മാനേജ് ചെയ്യുമെന്ന് അറിയാം..എന്ന പോലെ നിങ്ങള് ബെർതെ ടെൻഷൻ അടിപ്പിച്ചു സസ്പെൻസ് ആക്കി മനുഷ്യനെ മക്കറാക്കാൻ മിടുക്കൻ ആണ് എന്ന് 25 വരെ വായിച്ചാ അനുഭവവും ഉണ്ട്…

    1. ഹർഷൻ ബ്രൊ…..

      ഇതുപോലെയുള്ള വക്കുകൾ ആണ് മുന്നോട്ട് പോകാനുള്ള ഊർജം.എഴുതാനുള്ള മോട്ടിവേഷൻ തന്നത് സ്മിതയും.അവരുടെ സ്നേഹവും പ്രോത്സാഹനവും കിട്ടിയാണ് ഇത്രയും എത്തിയത് തന്നെ.അതിന് അവരൊട് കടപ്പെട്ടിരിക്കുന്നു.

      നല്ല വായനക്ക് നന്ദി

  2. ആൽബിച്ചായോ, അയച്ചോ next പാർട്ട്‌

    1. നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. അർജുനൻ പിള്ള

    അച്ചായോ രണ്ടുദിവസം കഴിയുമ്പോൾ ഒരു മാസമായി…. ആ ശംഭുവിനെ മറന്നു പോയോ???? സ്നേഹം കൊണ്ട് ചോദിച്ചതാ

    1. ശംഭു എന്റെ ആദ്യ കഥയാണ്,അങ്ങനെ മറക്കാൻ കഴിയില്ല.ലോക്ക് ഡൌൺ എങ്കിലും വ്യക്തിപരമായി ടെൻഷൻ നിറഞ്ഞ കുറച്ചു ദിനങ്ങളിലൂടെയാണ് കടന്നുപോയത്.ഇപ്പോൾ പുതിയ ഭാഗം എഡിറ്റിങ് തീരാറായി.നാളെ വൈകിട്ട് ഉറപ്പായും അയക്കും

      1. കുഴപ്പമില്ല ആൽബി ബ്രോ കാത്തിരിക്കാം

        1. നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  4. ,ബ്രോയുടെ തിരക്കുകൾ അറിയാത്തൊണ്ടല്ല, അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഈ കഥ, അതാ പിന്നേം ചോദിക്കുന്നത്., ഉടനെ എത്തുമോ next പാർട്ട്‌

    1. ഉടനെ എത്തും ബ്രോ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം കാത്തിരിക്കുന്നതിന് നന്ദി.

  5. എന്തായി ആൽബിച്ചായാ

    1. എഡിറ്റിങ് നടക്കുന്നു

  6. Bro, താങ്കളെപ്പോഴും ത്രില്ലിങ്ങിൽ നിർത്തുന്നത് കൊണ്ട് കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഉടൻ next പാർട്ട്‌ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. ബ്രൊ ജോലിയിൽ അല്പം ടെൻഷൻ അതാണ് എഴുത്തിനെ പതിയെ ആക്കുന്നത്.എന്നാലും എഴുതിത്തുടങ്ങി.വെള്ളിയാഴ്ച ശംഭു നിങ്ങളിൽ എത്തിക്കാൻ ആണ് ശ്രമം.
      കാത്തിരിക്കുന്നതിനും സഹകരിക്കുന്നതിനും എല്ലാവർക്കും ഒരുപാട് നന്ദി.

      ആൽബി

      1. Waiting Broiii ?????

        1. താങ്ക്സ് ബ്രൊ

  7. ബ്രോ…. അടുത്ത പാർട്ട്‌ ഉടനെ വരുമോ ??…

    കട്ട വെയ്റ്റിംഗ് ആണ്…

    1. എഴുതിക്കൊണ്ടിരിക്കുന്നു.ഉടനെ വരും

  8. Bro, എന്തായി next part, ഉടൻ പ്രതീക്ഷിക്കാമോ

    1. ഉടനെ ഉണ്ട്

  9. നാളെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ ആൽബിച്ചായോ

    1. എഴുതി കഴിഞ്ഞില്ല ബ്രൊ

  10. Bro, എന്തായി next part

    1. എഴുത്തിൽ ആണ്.വെള്ളിയാഴ്ച വന്നിരിക്കും

      1. Bro endhai kazhinjo….

        1. കഴിയുന്നു ബ്രൊ

  11. ആൽബിച്ചായ നിങ്ങൾ പറഞ്ഞ 5ഡേയ്‌സ് കഴിഞ്ഞു എപ്പോഴാ അടുത്ത ഭാഗം

    1. എഴുതിക്കഴിഞ്ഞില്ല ബ്രൊ.ലോക്ക് downil പോലും ജോലിക്ക് പോണം അതിന്റെ അല്പം തിരക്കിൽ പെട്ടു.ഉടനെ തരാം

  12. ഹായ് ബ്രോ
    പെട്ടെന്ന് വരില്ലേ അടുത്ത ഭാഗം
    ലോക്ക് ഡൌൺ ടൈം വേറെ ജോലിയൊന്നും ഇല്ലാ. ഇതിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്

    1. അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ

  13. Alby bro adutha part ena varunathu kure ayi kathirikunnu…. ??

    1. അല്പം ജോലിയുടെ തിരക്കിൽ പെട്ട് ബ്രൊ.ലോക്ക് ഡൗണിലും നമ്മുക്ക് പണിക്ക് പോയെ പറ്റൂ.എങ്കിലും എഴുതി തുടങ്ങി. ഉടനെ ഇടണം എന്നാണ് ആഗ്രഹം.

  14. Next part ഉടനെ ഉണ്ടാകുമോ ആൽബി bro

    1. ഉണ്ടാവും ഒരു 4-5 ഡേയ്സ് കഴിഞ്ഞു

  15. നാടോടി

    അടുത്ത ഭാഗം എന്നാ

    1. ഉടനെ ഉണ്ട് ബ്രൊ

  16. Wow
    Interesting PLZZ continue

    1. തീർച്ചയായും തുടരും

  17. Bro
    Innale aanee ithu kandath 26 part um vayichu… super aaayitttund

    Veenaye iniyum vishamipikkaruth….pavam aane…

    1. താങ്ക് യു ബ്രൊ.വീണയുടെ കാര്യം പരിഗണിക്കാം

  18. ആല്‍ബിചയോ
    ഏഴാ൦ ഭാഗത്തിന്റെ പകുതി വരെ ആയിട്ടുള്ളൂ , ഇന്നലെ വായിച്ചു തുടങ്ങിയെ ഉള്ളു
    വായിച്ച അത്രയും ഒരുപാട് ഇഷ്ടായി ,,,ഇവിടം വരെ എത്തിയിട്ടില്ല, എത്തിയിട്ട് ബാക്കി പറയാം കേട്ടോ….

    1. ഓക്കേ ഹർഷൻ…..സമയം പോലെ മതി.
      ഈ ചുവരിലും കണ്ടതിൽ സന്തോഷം.മൊത്തം വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ.

      താങ്ക് യു

  19. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ദേ… ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു. ഓരോ ഭാഗങ്ങൾ കഴിയുംതോറും ത്രില്ല് കൂടി വരുവാ. അവസാനം വിജയം നായകന് സ്വന്തം എന്ന് വിശ്വസിക്കുന്നു പക്ഷെ നായകൻ ആര് എന്ന് ആൽബിച്ചായൻ തീരുമാനിക്കും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഒരു ഹാപ്പി എൻഡിങ് ആയിരിക്കും നുണയാ.
      പക്ഷെ കഥ ഏത് വഴിയിൽ സഞ്ചരിക്കും എന്ന് പറയാൻ കഴിയില്ല.

      താങ്ക് യു

  20. വേറെരു ഐഡി ആയിരുന്നു അത്.
    ഭീം

    1. ഓക്കേ

  21. കഥ വേറെ ലെവലിലേക്ക് തകർത്ത് മുന്നേറുന്നു.എന്ന് അവർ വീണ്ടും ഒന്നാകുമെന്നുള്ള ആകാംശ നിലനിൽക്കുന്നു. ഗോവിന്ദ് വീണയെ കൊണ്ടു പോകുമോ..?എന്നാൽ അതൊരു വേദനയാകും വായനക്കാർക്ക് .വളരെ മനോഹരമായിരിക്കുന്നു. വേഗം വരു… ആൽബി… ഈ പാർട്ടും സൂപ്പർ
    all the best
    സ്നേഹത്തോടെ
    ഭീം

    1. ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും.

      താങ്ക് യു ബ്രൊ

  22. തകർപ്പൻ ഭാഗം ആൽബി ബ്രോ, നല്ല ത്രില്ലിങ്ങാവുന്നുണ്ട്. ആടുത്തഭാഗം വേഗo പോരട്ടെ.

    1. താങ്ക് യു സജി.വേഗം തരാൻ ശ്രമിക്കാം

  23. എങ്ങനെ ഒക്കെ എഴുതിയാലും അവസാനം കറങ്ങി തിരിങ്ങു സസ്പെൻസ് ഇടും…ഈ ആൽഭിച്ചൻ ആള് പൊളിയ…

    1. താങ്ക് യു ഗൗതം

  24. Bro, എന്റെ ഈ സൈറ്റിലെ favourite സ്റ്റോറികളിൽ പ്രണയം എന്ന ക്യാറ്റഗറിയിൽ വരാത്ത ഒരേയൊരു സ്റ്റോറി ആണിത്, എന്നോ ഒരിക്കൽ ഇതിന്റെ ഒരു part യാതൃശ്ചികമായി വായിക്കാനിടയായി, പിന്നെ തുടക്കം മുതൽ വായിച്ചു, ഇപ്പൊ ദിവസവും next part വന്നോ എന്ന് നോക്കുന്ന ഈ സ്റ്റോറിയുടെ die hard ഫാൻ ആയി ഞാൻ. അത്രക്ക് ഇഷ്ടമാണ് ഈ കഥ,എന്തോ ഓരോ characters വരെ മനസ്സിൽ പതിഞ്ഞു പോയി,
    പിന്നെ വീണയെ ഇനിയും കരയിപ്പിക്കാനോ ഉദ്ദേശം ??, കുറെ സഹിച്ചതല്ലേ പാവം, ശംഭുവിന്റെ ഒരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

    1. താങ്ക് യു അതുൽ.എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
      പിന്നെ ഇതൊരു പക്കാ പ്രണയകഥയല്ല അതാണ് ആ ടാഗ് വെക്കാത്തത്.അടുത്ത ഭാഗത്തു കാണാം

  25. മന്ദൻ രാജാ

    നന്നായി തന്നെ തുടരുന്നു ആൽബി ..

    1. വളരെ നന്ദി രാജാ.കണ്ടതിൽ സന്തോഷം.
      ഇനിയും ഇവിടെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും ആയി ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹപൂർവ്വം
      ആൽബി

  26. വീണ്ടും ഒരു ത്രില്ലിംഗ് ആൻഡ് സസ്പെൻസ് ഫ്ലോ ഓടെ തന്നെ ശംഭു മുന്നേറുന്നു. ശംഭുവിന്റെ കൂടെ തീരോട്ടടിനായി കാത്തിരിക്കുന്നു ആൽബി ബ്രോ.

    1. താങ്ക് യു പ്രിയ ജോസഫ്.തുടർന്നും കൂടെ ഉണ്ടാകും എന്ന് കരുതുന്നു

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *