അവനെക്കണ്ടു ഞെട്ടിയ പത്രോസ് അടിച്ചിരുന്നതിന്റെ കെട്ട് വിട്ടു.ഒപ്പം നെറ്റിയിൽ നിന്നും വിയർപ്പ്കണങ്ങൾ മുഖത്തുകൂടെ ഒലിച്ചിറങ്ങി.അപ്പോൾ ശംഭുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു വീണ.
“സാറെ പത്രോസേ നീയൊക്കെ എത്രകണ്ട് ശ്രമിച്ചാലും തൊടില്ല ഒരുത്തനും.പറഞ്ഞേക്ക് നിന്റെ രാജീവനോട്,ഒപ്പം നിന്റെ പുതിയ കൂട്ടുകാരനായ ഗോവിന്ദിനോടും.”
കൂടുതൽ നിൽക്കാതെ പത്രോസ് വലിഞ്ഞു.വീണയുടെ മനസ്സ് മനസ്സിലാക്കിയ ശംഭു കയ്യാങ്കളിക്ക് മുതിർന്നതുമില്ല.പക്ഷെ ഗോവിന്ദിന്റെ കാര്യം അവൾക്ക് പുതിയ അറിവായിരുന്നു.ഒറ്റക്ക് കിട്ടുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയാം എന്ന് വീണയൂറപ്പിച്ചു.
*****
ചെട്ടിയാർ……… അയാൾ ഗോവിന്ദിന് പിറകെയായിരുന്നു.കുറച്ചു നാൾ അയാളുടെ കണ്ണിൽ പെടാതെ ഗോവിന്ദ് ഒളിച്ചുനടന്നു.പക്ഷെ പിടി വീണതും പെട്ടെന്നായിരുന്നു.രാജീവ് വിളിച്ചതുകൊണ്ട് അയാളെ കാണാൻ പോകുന്ന വഴിയെ ആയിരുന്നു ഗോവിന്ദിന്റെ വണ്ടിക്ക് ചെട്ടിയാരുടെ പിള്ളേർ ക്രോസ്സ് വച്ചത്.പിന്നാലെ തന്റെ ജാഗ്വറിൽ ചെട്ടിയാരും.
“അട……എന്നാച്ച് ഗോവിന്ദ്?കണ്ടതും ഒരു വെപ്രാളം പോലെ.കുറെ കാലം ആയി നിന്റെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്.ഇപ്പൊ കയ്യിൽ കെടച്ചാച്ച്
അപ്പൊ പോലാമാ.”മലയാളവും തമിഴും കൂട്ടിക്കലർത്തി തമിഴാളത്തിലാണ് ചെട്ടിയാരത് പറഞ്ഞത്.
അപ്പോഴേക്കും ചെട്ടിയാരുടെ ഗുണ്ടകൾ ഗോവിന്ദിനെ
പിടുത്തമിട്ടുകഴിഞ്ഞിരുന്നു.ഗോവിന്ദ് കുതറി നോക്കിയെങ്കിലും അവരുടെ പിടിയിൽ നിന്ന് രക്ഷപെടാനായില്ല.
അതിലൊരാൾ ഗോവിന്ദിന്റെ പള്ളക്ക് കത്തി വച്ചതും ഗോവിന്ദൻ ഒന്നടങ്ങി.
അപ്പോഴാണ് പോക്കറ്റിലിരുന്ന്
ഗോവിന്ദിന്റെ ഫോൺ റിങ് ചെയ്തത്.
അവരിലൊരാൾ ഫോൺ എടുത്തു നിലത്തെറിഞ്ഞുടച്ചു.ശേഷം
ഗോവിന്ദിനെ മറ്റൊരു കാറിൽ കയറ്റി മുന്നോട്ട് കുതിച്ചു.പിന്നാലെ ചെട്ടിയാരും.ഗോവിന്ദിന്റെ കാറും അവർ തങ്ങൾക്കൊപ്പമെടുത്തിരുന്നു
യാത്രയുടെ മദ്ധ്യേ ചെട്ടിയാരുടെ ഫോണിൽ നിന്നും ഒരു കാൾ പോയി.
“ആളെ കിട്ടി”എന്ന് മാത്രം പറഞ്ഞു.
“രണ്ടു ദിവസം ഒന്ന് പുകയത്ത് നിർത്തിയെക്ക്.ഒന്ന് പഴുക്കുമ്പോഴേക്കും ഞാനങ്ങെത്തിയേക്കാം”എന്ന മറുപടിയോടെ മറുതലക്കൽ ഫോൺ കട്ടായി.
*****
വിക്രമൻ…….എംപയർ ഗ്രൂപ്പിന്റെ എംഡിയുടെ മുന്നിലാണ്.തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി അയാൾ വിനോദിന് മുന്നിലിരിക്കുന്നു
നിങ്ങള് വല്ല പോലീസിലും ആർന്നോ ഇച്ചയോ….
അതുപോലെ ആണല്ലോ ഓരോ സീനും..
… ഓരോ സീനും വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാകുന്നു….ഒരു പിരിമുറുക്കം..
ഞാൻ പോലീസ്…….
പണ്ട് കള്ളനും പോലീസും കളിച പരിചയം മാത്രം.കണ്ടതിൽ വളരെ സന്തോഷം.ചില കാരണങ്ങൾ കൊണ്ട് താങ്കളുടെ കഥ പെന്റിങ് ആണ്. വായന പൂർണ്ണമാകുമ്പോൽ അഭിപ്രായം ഇടാം കേട്ടൊ.
അവധി കഴിഞ്ഞോ. അപരാജിതൻ ഉടനെ ഉണ്ടോ
ആൽബി
സബ്മിറ്റ് ചെയ്യുമ്പോൾ ഒരു മെസ്സേജ് എവിടെ ഇടണേ
സബ്മിറ്റ് ചെയ്തു മെയിൽ വഴി.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
ഷെഡ്യൂൾ time അറിയാമോ
Scheduled for: Aug 16, 2020 at 10:21
സബ്മിറ്റ് ചെയ്തോ
ഇന്ന് സബ്മിറ്റ് ചെയ്യും
എപ്പോൾ
ഇന്ന് തന്നെ ചെയ്യും ബ്രൊ
Any update man waiting…..
ഇന്ന് പോസ്റ്റ് ചെയ്യും
അച്ചായാ എന്തായി
എഡിറ്റിങ് ചെയ്യുന്നു.ശനിയാഴ്ച പോസ്റ്റ് ചെയ്യും.
കട്ട വെയ്റ്റിംഗ് ????
താങ്ക് യു ബ്രൊ
ഈ ആഴ്ച തന്നെ next part പബ്ലിഷ് ചെയ്യാമോ ആൽബിച്ചായാ
തീർച്ചയായും ചെയ്യും
അങ്ങനെ ശത്രുവരെന്ന് മാധവനും അറിഞ്ഞു. ത്രില്ലിംഗ് എപ്പിസോഡ് ആൽബിച്ചായാ
അതെ ബ്രൊ…….
ശത്രു വെളിച്ചം കാണാതെ പറ്റില്ലല്ലോ.മുന്നോട്ട് പോകുകയും ഇല്ല.കഥയുടെ പോക്കിനും അനിവാര്യമായ അവസാനത്തിനും അത് വേണം താനും.
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
സസ്നേഹം
ആൽബി
എന്ന് വരും അൽബിച്ചായോ നെക്സ്റ്റ് പാർട്ട്
ഈ ആഴ്ചയിൽ വരും ബ്രൊ
താങ്ക് യു
ആൽബിച്ചായ,
എന്നാ ഇപ്പൊ പറയുക…എന്നാ പറയും എന്ന് ഒരു നിശ്ചയോം ഇല്ല. ഒരു ഉഗ്രൻ ഭാഗം. എതിരെ നിൽക്കുന്ന എല്ലാവർക്കുമുള്ള ഇച്ചിരി ഡോസ് കൂടിയ മരുന്ന് ശംഭു എഴുത്തുണ്ടല്ലേ… ആ മരുന്നും അത് പ്രയോഗിക്കുന്ന രീതിയും, അതിന്റെ ഫലവും എല്ലാം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ
നുണയാ……..
കണ്ടതിൽ വളരെ സന്തോഷം.കഥ വായിച്ചു കമന്റ് ഇടാൻ വന്നപ്പോഴേക്കും അത് ഓഫ് ആക്കി വച്ചിരിക്കുന്നു.അതുകൊണ്ട് ഇടാൻ കഴിഞ്ഞില്ല.
കഥ വായിച്ചതിനും രണ്ടു വരി കുറിച്ചതിനും ആദ്യം തന്നെ നന്ദി പറയുന്നു.ചോദിച്ചതിനുള്ള ഉത്തരം കഥയിലൂടെ നൽകാം.
അപൂർവജാതകം കാത്തിരിക്കുന്നു
ദേവേട്ടനെക്കുറിച്ചു വല്ല വിവരവും ഉണ്ടോ
സ്നേഹപൂർവ്വം
ആൽബി
എനിക്കൊന്നേ പറയാനൊള്ളൂ ആ ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റിക്കൊടുക്കണം, കുറെ നേരമായി അവൻ ആസനത്തിലിട്ട് കുന്തിരിക്കം പുകക്കുന്നു???.
പിന്നെ എപ്പോഴും പോലെ ഈ പാർട്ടും ഇഷ്ടം. അളിയൻ ഊക്കി.ശത്രുക്കൾ ശക്തരായാലെ ഒരു ഇതൊള്ളൂ. കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ. ശംഭുവിന്റെയും കൂട്ടരുടെയും പതനമോ മരണമോ കാണാനുള്ള കെല്പില്ല. ഒരുപാട് സ്നേഹത്തോടെ ????
പ്രിയ ny
പത്രോസിന്റെ ചൊറിക്കുള്ള ഓയിന്റ്മെന്റ് കുറിക്കുന്നുണ്ട്.പിന്നെ കഥ അവസാനത്തിലേക്ക് അടുക്കുകയാണ്,സാഡ് എൻഡിങ് ആയിരിക്കില്ല എന്ന് പറയട്ടെ.
വായനക്കും അഭിപ്രായത്തിനും നന്ദി
ആൽബീ.. വന്ന അന്നു തന്നെ വായിച്ചു.തിരക്കായിരുന്നു. കമന്റ് നാളെ തരാം
താങ്ക് യു ഭീം.
സമയം പോലെ മതി.വായിച്ചല്ലോ,അത് തന്നെ സന്തോഷം
അപ്പൊ അളിയന്റെ കാര്യം ഉറപ്പായി. ഇനിയിപ്പോ എന്തിനു എന്നറിഞ്ഞ മതി. പിന്നെ വീണയുടെ കുറുമ്പ് എപ്പോഴുംപോലെതന്നെ പെരുത്തിഷ്ടം. ശത്രുക്കളുടെ കുരുക്ക് മുറുകുകയാണല്ലോ. ഇതൊരു ത്രില്ലെർ ആക്ഷൻ ടൈപ്പ് ആയതോണ്ട് ക്ലൈമാക്സിൽ വില്ലന്മാരുടെ മാത്രം പതനവും മരണവും (വേണെങ്കിൽ മാത്രം )ആഗ്രഹിക്കുന്നു. ശംഭുസും പൊളി. ആകാംഷയോടെ ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്???????
അതുൽ ബ്രൊ…….
അളിയന്റെ കാര്യത്തിൽ തീരുമാനം ആകുന്നതേ ഉള്ളൂ.എന്തിനെന്നു വരും ഭാഗങ്ങളിൽ കൂടെ അറിയാം.പിന്നെ വീണക്ക് കുറുമ്പ് കാണിക്കാൻ ശംഭു അല്ലേയുള്ളൂ,അതിന്റെയാ.
ക്ലൈമാക്സ് ക്ളീഷേ ആവാതെ നോക്കണം എന്നാണ് ആഗ്രഹം.സൊ എന്തും പ്രതീക്ഷിക്കം
വായനക്കും അഭിപ്രായത്തിനും നന്ദി
സാദാരണ ത്രില്ലെർ ആക്ഷൻ സിനിമകളിൽ നായകന് വേണ്ടപ്പെട്ടവർ ആരെങ്കിലും മരിക്കാറുണ്ട്. ആ ക്ലിഷേ മാറ്റി ആരെയും കൊല്ലണ്ട എന്നാണ് ഞാൻ ഉദേശിച്ചത് ??????
മനസിലായി ബ്രൊ.പതിവ് ക്ളീഷേ വരാതെ നോക്കാം