ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby] 433

അല്ലെങ്കിൽ ചതിക്കുന്നവർക്കും ഒറ്റുകാർക്കും ഇടമില്ലാത്ത കുഴൽ പണത്തിന്റെ ലോകത്തിൽ ചെട്ടിയാർ എന്ന പേര് മായ്ക്കപ്പെടും,എന്തിന് ഈ ലോകത്തിൽ നിന്ന് തന്നെ യാത്ര പറയേണ്ടിയും വരും.ചെട്ടിയാർ ഒരുങ്ങിത്തന്നെയാണ്.
തനിക്ക് നിലനിൽക്കണം,കൂടാതെ ഇതിനൊക്കെ കാരണക്കാരനായ ഗോവിന്ദ് വീഴണം.അയാൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഉറച്ച തീരുമാനത്തോടെ അയാൾ തന്റെ കയ്യിലെ മദ്യം കാലിയാക്കിയ ശേഷം ആരെയോ വിളിക്കാനായി ഫോൺ കാതിലേക്ക് ചേർത്തു.
*****
ചന്ദ്രചൂഡൻ മാധവനെയും കാത്ത് നിൽക്കുകയാണ്.രാജീവുമായി മീറ്റ് ചെയ്ത അതെ സ്ഥലം,
പുഴക്കരയിലെ തെങ്ങിൻ തോപ്പിൽ അക്ഷമനായി കാത്തുനിൽക്കുകയാണ് കക്ഷി.ഒപ്പം തന്റെ വിശ്വസ്ഥനായ ഡ്രൈവറും.

എന്തുകൊണ്ട് മാധവൻ തന്റെ ട്രാക്കിൽ കയറിക്കളിച്ചു എന്നത് ചന്ദ്രചൂഡനെ വളരെയധികം അസ്വസ്ഥനാക്കി.ഇനി തന്നെക്കുറിച്ച്
വല്ല സംശയവും……..?അങ്ങനെ ഒരു ചിന്തയും അയാൾക്ക് വരാതിരുന്നില്ല.

ഓരോന്നും ആലോചിച്ചു നിൽക്കുന്ന ചന്ദ്രചൂടനെ തേടി മാധവനെത്തി.ഒപ്പം സുരയും കമാലുമുണ്ട്.ഒരു മുൻകരുതൽ എന്ന നിലയിൽ കൂടെ കൂട്ടിയതാണ് അവരെയും.

“അളിയൻ എന്താ ഇവരെയും കൂട്ടി?”
മാധവനെ കണ്ടതും ചന്ദ്രചൂഡൻ ചോദിച്ചു.

“ചില പ്രത്യേക സാഹചര്യങ്ങളിൽ കരുതലെടുത്തല്ലെ പറ്റൂ അളിയാ.
വിളിപ്പിച്ച കാര്യം പറ?”മാധവൻ തിരിച്ചടിച്ചു.

“അളിയാ……ഒരേ ബിസിനസ് നമ്മൾ ചെയ്യുന്നുണ്ട്.പരസ്പരം ഇടങ്കോല് വക്കില്ല എന്നൊരു ധാരണയും വച്ചു പുലർത്തിയിരുന്നു.പക്ഷെ അളിയൻ ആയിട്ട് തന്നെ അത് തെറ്റിച്ചു.അതിന് കാരണമാണ് എനിക്കറിയെണ്ടതും.”
ചന്ദ്രചൂഡൻ തന്റെ ഭാഗം പറഞ്ഞു.

“അങ്ങനെ ഞാൻ കയറിക്കളിച്ചു എങ്കിൽ,നമ്മുടെ ധാരണക്ക് വിരുദ്ധമായി ഞാൻ പ്രവർത്തിച്ചു എങ്കിൽ അതിന് കാരണവും അളിയൻ തന്നെയാ.”

“അളിയനെന്താ അർത്ഥം വച്ചു സംസാരിക്കുന്നത്.പതിവില്ലാതെ ഇവരെയും കൂട്ടി വന്നപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയതാ.”

“ആങ്……ഇങ്ങനെയൊരു സാഹചര്യം
ഉണ്ടാക്കിയതും അളിയൻ തന്നെയാ.
കാര്യങ്ങൾ മനസ്സിലാക്കാൻ അല്പം വൈകിയെന്ന് മാത്രം.ഇനിയെങ്കിലും നോക്കി പെരുമാറിയില്ലെങ്കിൽ കാര്യം വഷളാകുമെന്ന് തോന്നി.”

“അളിയൻ ഉരുണ്ടുകളിക്കാതെ ഞാൻ ചോദിച്ചതിന് സമാധാനം പറ?”
ചന്ദ്രചൂഡൻ അകെ അക്ഷമനായി.

“അതിന് മുൻപ് എനിക്കൊരു കാര്യം അറിയണം.അതിനുള്ള ഉത്തരത്തില് കിടപ്പുണ്ട് തന്റെ ചോദ്യത്തിനുള്ള ഉത്തരം.എന്താ തനിക്ക് ഭൈരവനും ആയിട്ടുള്ള ബന്ധം?”

താൻ സംശയിച്ചതുപോലെതന്നെ എന്ന് ചന്ദ്രചൂഡന് മനസ്സിലായി.ഒരു ഉത്തരത്തിനായി അയാൾ ഒന്ന് തപ്പി.
“എന്താ അളിയന്റെ മറുപടിക്ക് കാല താമസം.”അയാൾ ഉത്തരത്തിനായി പരതുന്നത് കണ്ട മാധവൻ ചോദിച്ചു.

“ഏത് ഭൈരവൻ………?എനിക്കെന്ത് ബന്ധം……?”അയാൾ അറിയാത്ത ഭാവം നടിച്ചു.

“എല്ലാം അറിഞ്ഞും മനസ്സിലാക്കിയും

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

101 Comments

Add a Comment
  1. Any update broo
    Waiting….

    1. എഡിറ്റിങ് തീരാറായി. നാളെ രാവിലെ അയക്കും.

  2. അച്ചായാ any update

    1. എഡിറ്റിങ് നടക്കുന്നു. ബുധനാഴ്ച അയക്കും

      1. I AM WAITING…..

        1. താങ്ക്സ് ഫോർ വെയ്റ്റിങ്

  3. ആൽബിച്ചായോ എന്തായി രണ്ടാഴ്ചയാണ് ഓരോ പാർട്ടിന്റെയും ഗ്യാപ് എന്നറിയാമ് എന്നാലും ചോദിക്കും ഇഷ്ടം കൊണ്ടല്ലേ❣️❣️❣️❣️❣️….

    1. എഴുത്തിൽ ആണ്.ബുധനാഴ്ച പോസ്റ്റ് ചെയ്യും.

      1. ❤️❤️❤️❤️

        1. ഡെവിൾ ബ്രൊ ❤❤❤❤❤

  4. ഭയ്യാ.. ഇനി എന്ന് വരും നോവൽ വേറെ ഒന്നും കൊണ്ടല്ലാ.. എന്നും വന്ന് നോക്കാറുണ്ട് വന്നീട്ടുണ്ടോ.. വന്നീട്ടുണ്ടോന്നു തിരക്കി ഭയ്യാ താങ്കൾ ഒരു ദിവസം പറയുകയാണങ്കിൽ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നാൽ മതിയല്ലോ
    അതിനി ഒരു ആഴ്ച്ച ആണങ്കിൽ അങ്ങിനെ അതല്ലങ്കിൽ മാസത്തിൽ ആണങ്കിലും കുഴപ്പമില്ലാ.. അതിൽ കൂടുതൽ ആവാതെ നോക്കണം ബ്രോ.. plz…
    തെറ്റായിട്ട് എന്തങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു Sorry..

    1. അനി ബ്രൊ…..

      തിരക്കിൽ ആയിരുന്നു. അതാണ് ഈ ഭാഗം വൈകിയത്. ഇനി അങ്ങനെ ഉണ്ടാകില്ല.
      അടുത്ത ഭാഗം എഴുതാൻ തുടങ്ങി. അടുത്ത ബുധൻ നിങ്ങൾക്ക് മുന്നിൽ എത്തും. തീർച്ച.

      ഈ സ്നേഹത്തിന് ഒത്തിരി നന്ദി

  5. ഉള്ളത് തന്നെ തുറന്ന് പറയാം.. ശംഭുവിന്റെ ഒളിയമ്പുകൾ എന്ന തലക്കെട്ട് പലപ്പോഴും കണ്ടിട്ടും വെറുമൊരു മസാല കമ്പികഥ ആകും എന്ന് കരുതി വായിക്കാതെ കളഞ്ഞ ഒരാൾ ആണ് ഞാൻ.. ഇന്നലെ രാത്രി ആണ് ചില ടാഗ് നോക്കുന്ന വഴിക്ക് ഇത് കണ്ടത്.. ഇത്രയുമൊക്കെ ഭാഗങ്ങൾ കണ്ടപ്പോൾ ഒന്നു വായിച്ചു നോക്കാം എന്നു കരുതി.. ആദ്യത്തെ ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ ഞാൻ കരുതിയത് പോലെ വെറും ഒരു വെടി കഥ ആകും എന്ന് തന്നെ ആണ് കരുതിയത്.. പക്ഷെ വീണയുടെ വരവോട് കൂടി കഥ മുഴുവൻ മാറിപ്പോയി.. എന്താ പറയുക.വായിക്കുംതോറും ആഴത്തിലേക്ക് പോവുകയായിരുന്നു.. ഇന്നലെ ഏകദേശം പുലർച്ചെ 4മണി വരെ ഞാൻ വായിച്ചു.. ശേഷം ബാക്കി പാർട് ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ വായിച്ചു തുടങ്ങിയതാണ് . ഇപ്പോൾ ആണ് കഴിഞ്ഞത്. പോകും തോറും കുരുക്കുകൾ മുറുക്കി വരുന്ന ഒരു പ്ലോട്ട്. എനിക് ഭയങ്കര ഇഷ്ട്ടം ആയി… ഇത്രയും പാർട് ഒക്കെ കണ്ടപ്പോൾ കരുതി കഥ ഏകദേശം കഴിയാറായി എന്ന്. എവിടുന്ന്. Main വില്ലൻ എതിയിട്ടല്ലേ ഉള്ളു.. ഇനിയാണ് ശംഭുവിന്റെ ശെരിക്കുമുള്ള ഒളിയമ്പുകൾ തുടങ്ങുന്നത് അല്ലേ.. എന്തായാലും കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടെ ആയി.. നിരാശപ്പെടുത്താത്ത ഒരു ഒടുക്കം ഉണ്ടാകും എന്ന വിശ്വാസത്തോടെ നിർത്തുന്നു..
    I am waiting

    1. പ്രിയ അബ്ദു…….

      ഒരു മസാല കഥയായി തുടങ്ങിയത് തന്നെ ആണിതും.അങ്ങനെ തീർക്കാൻ ആണ് ഉദ്ദേശിച്ചതും. പക്ഷെ തുടങ്ങിക്കഴിഞ്ഞു പ്രിയ സുഹൃത്തുക്കളുടെ സ്നേഹ നിർദേശങ്ങൾ കൂടെ ആയപ്പോൾ ഇങ്ങനെയൊരു മാറ്റം വന്നു ചേരുകയായിരുന്നു.
      ഇനിയും നാലഞ്ചു അധ്യായങ്ങൾ കൂടെ മുന്നോട്ട് ഉണ്ടാകും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

      ആൽബി

    2. സത്യം ഞാൻ ഇന്നലെ മുതൽ തുടക്കം തൊട്ട് വായിക്കാൻ തുടങ്ങി

  6. Njan oru divasathe leavilanu ethinte ella partum vayichu thirthathu. Oru rakshayumilla actionum lovum sexum ellam thakarthu. Sex kurachu Matti nirthiyal oru movie akam ee Katha. Ethile ettavum eshtappetta bagham adhu shambu vittil ninnu thetti poyi thirichu vannu pinakkathal karyaghal parayunna secenkalanu. Eghaneyulla sambashanaghal eniyum predhishikunnu. Appol adutha baghathinayi katta kathiripp.

    1. താങ്ക് യു അനസ് ബ്രൊ.

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  7. ആൽബിച്ചായോ..

    എന്നാ പറ്റി ഈ പാർട്ട്‌ വളരേ കുറഞ്ഞു പോയല്ലോ. മ്മ്മ് ഏതായാലും ഒരാള് കൂടെ ശംഭുവിനും വീണക്കുമിടയിൽ വരുന്നു ല്ലേ.. ഹിഹിഹി കൊള്ളാം.
    പിന്നെ അമ്മാവൻ ഒര് പ്രശ്നമാണല്ലോ.
    പണിയാവോ…
    അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ?

    1. ലില്ലിക്കുട്ടി

      കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം.

      വളരെ നന്ദി

      1. ഹിഹിഹി ???

        1. അതെന്നെ…….

          പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ

  8. ചാക്കോച്ചി

    അൽബിച്ചായാ…. ഒന്നും പറയാനില്ല…..തകർത്തു…അളിയന്റെ കള്ളി ഏറെക്കുറെ വെളിച്ചത്തായ സ്ഥിക്ക് അപ്പൊ കാര്യങ്ങൾ എങ്ങനാ….. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ…

    1. ചാക്കൊച്ചി ബ്രൊ,

      കാര്യങ്ങൾ എങ്ങനെയാകും എന്ന് ഉടനെ അറിയാം.

      നന്ദി

  9. ഹാ അൽബിചായ കാര്യംൾ ഒക്കെ ഏതാണ്ട് പിടി കിട്ടി ഇനി കിട്ടാനും കൊറിയുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അധികം വൈകാതെ കഥ പൂർത്തിയാക്കുക ഇനിയും വൈകിയാൽ അൽപ്പം ആരോജകത്തം തോന്നാൻ ഇടയുള്ളത് കൊണ്ട് പറഞ്ഞതാണ്.അപ്പൊ ഇനി മുങ്ങരുത് താങ്കൾ ഇവിടത്തെ പ്രമുഖ എഴുത്തുകാരൻ അല്ലെ.ആപ്പോ waiting for next part and good luck.

    സ്നേഹപൂർവം സാജിർ

    1. സജീർ ബ്രൊ…..

      ആദ്യം തന്നെ പറയട്ടെ,ഞാൻ ഇവിടെ എഴുതുന്നവരുടെ കൂട്ടത്തിൽ പ്രമുഖനെയല്ല.
      എന്റെ നേരം പോകാൻ എന്തോ എഴുതി ഇവിടെ ഇടുന്നു എന്ന് മാത്രം.

      ഇത്തവണ വൈകിയത് ജോലിയിൽ തിരക്ക് മൂലം ആണ്.ഇനി വൈകാതെ നോക്കാം.

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

      ആൽബി

  10. ഞാനും എഴുത്തിലാണ് കാലത്തിന്റെ വിത്തുകൾ രണ്ടാം ഭാഗം. തിരക്കിലും വായിക്കുകയും …. പിന്നെ പേനയും എടുക്കേണ്ടി വന്നു.

    1. എഴുത്തും നടക്കട്ടെ.വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *