ഭൈരവനൊപ്പം തന്നെ കണ്ടയാള്, അവന്റെ വിശ്വസ്ഥനായ ശിങ്കിടി ഇപ്പൊ എന്റെ കയ്യിലാ.ഇനി എന്തിന് എന്ന് മാത്രം അളിയൻ പറഞ്ഞാൽ മതി.ഞാനും എന്റെ കുടുംബവും എങ്ങനെ തന്റെ ശത്രുവായി?ഒന്നും ഇല്ലെങ്കിലും തന്റെ സഹോദരിയല്ലെ?
എന്റെ കുടുംബത്തിലുള്ളവരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കാരണം?ഇതിനൊക്കെയുള്ള ഉത്തരമാറിയില്ലെങ്കിലും അതാണ് ചന്ദ്രചൂടാ ഞാൻ തനിക്ക് എതിരെ തിരിയാനുള്ള കാരണവും.””ഞാൻ അളിയന് ശത്രുവായെങ്കിൽ അതിന് കാരണക്കാരൻ എന്റെ അളിയനും അളിയൻ വാക്കിന് മറു വാക്ക് പറയാതെ കൂടെനിൽക്കുന്ന എന്റെ സഹോദരിയുമാണ്.”
ചന്ദ്രചൂഡന്റെ വാക്കുകൾ മൂർച്ച ഏറിയതായിരുന്നു.
“ചെയ്തുകൂട്ടിയതൊന്നും പോരാഞ്ഞ്
സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുത്”
മാധവനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
“പറയും മാധവാ.കാരണം എല്ലാം തുടങ്ങിവച്ചത് നിങ്ങളായിരുന്നു.കൂട്ട് നിൽക്കാൻ എന്റെ സഹോദരിയും.”
“സ്വന്തം കുടുംബത്തിലൊരാളെ കൊല്ലാൻ നോക്കിയിട്ട് എല്ലാം തുടങ്ങിവച്ചത് ഞാനാണ് പോലും.”
“എങ്കിൽ പറയ് മാധവാ,എന്റെ പെങ്ങൾ സാവിത്രി ഏത്ര കുട്ടികൾക്ക് ജന്മം നൽകിയെന്ന്?അതിന്റെ സത്യം അറിഞ്ഞത് മുതൽ ഞാൻ നിങ്ങളെ വെറുത്തുതുടങ്ങി.ഗോവിന്ദ്,എങ്ങോ
ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിട്ട് സാവിത്രിക്ക് ജനിച്ചതാണെന്ന് വരുത്തിത്തീർത്തതറിഞ്ഞ നിമിഷം നിങ്ങളോടുള്ള വെറുപ്പ് എന്റെ മനസ്സിൽ വളർന്നുതുടങ്ങി.ഒടുവിൽ ചെയ്ത ചികിത്സയുടെ ഫലമോ,
ഈശ്വരകൃപയൊ കൊണ്ട് സാവിത്രി ഗായത്രിക്ക് ജന്മം നൽകി,എല്ലാവരും അറിഞ്ഞുതന്നെ.
അന്ന് ഞാൻ സ്വയം നിയന്ത്രിച്ചു.
സ്വന്തം ചോരയിൽ അനുജത്തിക്ക് കുഞ്ഞു പിറന്നതിൽ സന്തോഷിച്ചു, മറക്കാൻ ശ്രമിച്ചു.പക്ഷെ അപ്പോൾ അടുത്തതെത്തി ശംഭുവിന്റെ രൂപത്തിൽ.ആ സത്യം മനസ്സിലായത് ഞാൻ തന്റെ തറവാട്ടിലുള്ളപ്പോൾ കളപ്പുരയിലേക്ക് താനെന്നെ മദ്യം സേവിക്കാൻ കൂട്ടിയപ്പോഴാണ്.
സാവിത്രിയെ ഭയന്ന് തന്റെ മദ്യസേവ അവിടെയായിരുന്നല്ലൊ.ശംഭു തന്റെ വിശ്വസ്ഥനായിക്കഴിഞ്ഞിരുന്നു അപ്പോൾ.അവിടെയുള്ള ചുവരിൽ ഞാൻ കണ്ടെടോ എന്റെ തറവാടിന് പേരുദോഷം കേൾപ്പിച്ച് ഇറങ്ങിപ്പോയവളെ.അന്ന് അടക്കി വച്ചിരുന്ന വെറുപ്പ് ശത്രുതയായി വളരാൻ തുടങ്ങി.
വർഷങ്ങൾ കഴിഞ്ഞു.അതോടൊപ്പം തന്റെ തണലിൽ കഴിയുന്ന ഇത്തിൾ കണ്ണികളെ ഒഴിവാക്കുക എന്നതായി
എന്റെ ലക്ഷ്യവും.നല്ല അവസരത്തിന് കാത്തുനിന്നു,ചിലത് കിട്ടിയെങ്കിലും തന്റെ ഇടപെടലിൽ അവർ സുരക്ഷ കണ്ടെത്തി.എന്നിലെ പകയും ആളിക്കത്തി.ഇതിനിടയിൽ ഗോവിന്ദ്
വിവാഹിതനുമായി
ഇപ്പൊ തന്റെ വീട്ടില് ഉണ്ടൊരുത്തി,
താനും എന്റെ പെങ്ങളും അറിഞ്ഞു തന്നെ ഗോവിന്ദ് നിൽക്കുമ്പോൾ ശംഭുവിന് ഭാര്യയായവൾ.ഇപ്പോൾ ഗോവിന്ദുമായി ബന്ധവും പിരിഞ്ഞു. ആരോ മാനം കവർന്ന അവളെ താൻ സംരക്ഷിക്കുന്നതെന്തിന്റെ പേരില് ആയാലും അവളെ ലക്ഷ്യമാക്കിയാ ഭൈരവനെ ഞാൻ അയച്ചതും.
Any update broo
Waiting….
എഡിറ്റിങ് തീരാറായി. നാളെ രാവിലെ അയക്കും.
??
???
അച്ചായാ any update
എഡിറ്റിങ് നടക്കുന്നു. ബുധനാഴ്ച അയക്കും
I AM WAITING…..
താങ്ക്സ് ഫോർ വെയ്റ്റിങ്
ആൽബിച്ചായോ എന്തായി രണ്ടാഴ്ചയാണ് ഓരോ പാർട്ടിന്റെയും ഗ്യാപ് എന്നറിയാമ് എന്നാലും ചോദിക്കും ഇഷ്ടം കൊണ്ടല്ലേ❣️❣️❣️❣️❣️….
എഴുത്തിൽ ആണ്.ബുധനാഴ്ച പോസ്റ്റ് ചെയ്യും.
❤️❤️❤️❤️
ഡെവിൾ ബ്രൊ ❤❤❤❤❤
ഭയ്യാ.. ഇനി എന്ന് വരും നോവൽ വേറെ ഒന്നും കൊണ്ടല്ലാ.. എന്നും വന്ന് നോക്കാറുണ്ട് വന്നീട്ടുണ്ടോ.. വന്നീട്ടുണ്ടോന്നു തിരക്കി ഭയ്യാ താങ്കൾ ഒരു ദിവസം പറയുകയാണങ്കിൽ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നാൽ മതിയല്ലോ
അതിനി ഒരു ആഴ്ച്ച ആണങ്കിൽ അങ്ങിനെ അതല്ലങ്കിൽ മാസത്തിൽ ആണങ്കിലും കുഴപ്പമില്ലാ.. അതിൽ കൂടുതൽ ആവാതെ നോക്കണം ബ്രോ.. plz…
തെറ്റായിട്ട് എന്തങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു Sorry..
അനി ബ്രൊ…..
തിരക്കിൽ ആയിരുന്നു. അതാണ് ഈ ഭാഗം വൈകിയത്. ഇനി അങ്ങനെ ഉണ്ടാകില്ല.
അടുത്ത ഭാഗം എഴുതാൻ തുടങ്ങി. അടുത്ത ബുധൻ നിങ്ങൾക്ക് മുന്നിൽ എത്തും. തീർച്ച.
ഈ സ്നേഹത്തിന് ഒത്തിരി നന്ദി
ഉള്ളത് തന്നെ തുറന്ന് പറയാം.. ശംഭുവിന്റെ ഒളിയമ്പുകൾ എന്ന തലക്കെട്ട് പലപ്പോഴും കണ്ടിട്ടും വെറുമൊരു മസാല കമ്പികഥ ആകും എന്ന് കരുതി വായിക്കാതെ കളഞ്ഞ ഒരാൾ ആണ് ഞാൻ.. ഇന്നലെ രാത്രി ആണ് ചില ടാഗ് നോക്കുന്ന വഴിക്ക് ഇത് കണ്ടത്.. ഇത്രയുമൊക്കെ ഭാഗങ്ങൾ കണ്ടപ്പോൾ ഒന്നു വായിച്ചു നോക്കാം എന്നു കരുതി.. ആദ്യത്തെ ഭാഗങ്ങൾ ഒക്കെ വായിച്ചപ്പോൾ ഞാൻ കരുതിയത് പോലെ വെറും ഒരു വെടി കഥ ആകും എന്ന് തന്നെ ആണ് കരുതിയത്.. പക്ഷെ വീണയുടെ വരവോട് കൂടി കഥ മുഴുവൻ മാറിപ്പോയി.. എന്താ പറയുക.വായിക്കുംതോറും ആഴത്തിലേക്ക് പോവുകയായിരുന്നു.. ഇന്നലെ ഏകദേശം പുലർച്ചെ 4മണി വരെ ഞാൻ വായിച്ചു.. ശേഷം ബാക്കി പാർട് ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ വായിച്ചു തുടങ്ങിയതാണ് . ഇപ്പോൾ ആണ് കഴിഞ്ഞത്. പോകും തോറും കുരുക്കുകൾ മുറുക്കി വരുന്ന ഒരു പ്ലോട്ട്. എനിക് ഭയങ്കര ഇഷ്ട്ടം ആയി… ഇത്രയും പാർട് ഒക്കെ കണ്ടപ്പോൾ കരുതി കഥ ഏകദേശം കഴിയാറായി എന്ന്. എവിടുന്ന്. Main വില്ലൻ എതിയിട്ടല്ലേ ഉള്ളു.. ഇനിയാണ് ശംഭുവിന്റെ ശെരിക്കുമുള്ള ഒളിയമ്പുകൾ തുടങ്ങുന്നത് അല്ലേ.. എന്തായാലും കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടെ ആയി.. നിരാശപ്പെടുത്താത്ത ഒരു ഒടുക്കം ഉണ്ടാകും എന്ന വിശ്വാസത്തോടെ നിർത്തുന്നു..
I am waiting
പ്രിയ അബ്ദു…….
ഒരു മസാല കഥയായി തുടങ്ങിയത് തന്നെ ആണിതും.അങ്ങനെ തീർക്കാൻ ആണ് ഉദ്ദേശിച്ചതും. പക്ഷെ തുടങ്ങിക്കഴിഞ്ഞു പ്രിയ സുഹൃത്തുക്കളുടെ സ്നേഹ നിർദേശങ്ങൾ കൂടെ ആയപ്പോൾ ഇങ്ങനെയൊരു മാറ്റം വന്നു ചേരുകയായിരുന്നു.
ഇനിയും നാലഞ്ചു അധ്യായങ്ങൾ കൂടെ മുന്നോട്ട് ഉണ്ടാകും. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.
ആൽബി
സത്യം ഞാൻ ഇന്നലെ മുതൽ തുടക്കം തൊട്ട് വായിക്കാൻ തുടങ്ങി
Njan oru divasathe leavilanu ethinte ella partum vayichu thirthathu. Oru rakshayumilla actionum lovum sexum ellam thakarthu. Sex kurachu Matti nirthiyal oru movie akam ee Katha. Ethile ettavum eshtappetta bagham adhu shambu vittil ninnu thetti poyi thirichu vannu pinakkathal karyaghal parayunna secenkalanu. Eghaneyulla sambashanaghal eniyum predhishikunnu. Appol adutha baghathinayi katta kathiripp.
താങ്ക് യു അനസ് ബ്രൊ.
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബിച്ചായോ..
എന്നാ പറ്റി ഈ പാർട്ട് വളരേ കുറഞ്ഞു പോയല്ലോ. മ്മ്മ് ഏതായാലും ഒരാള് കൂടെ ശംഭുവിനും വീണക്കുമിടയിൽ വരുന്നു ല്ലേ.. ഹിഹിഹി കൊള്ളാം.
പിന്നെ അമ്മാവൻ ഒര് പ്രശ്നമാണല്ലോ.
പണിയാവോ…
അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ ?
ലില്ലിക്കുട്ടി
കണ്ടതിൽ സന്തോഷം.ചില അമ്മാവൻമാർ ഇങ്ങനെയാണ്,പ്രശ്നം ആകാതെ നോക്കാം.
വളരെ നന്ദി
ഹിഹിഹി ???
അതെന്നെ…….
പിന്നെ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടൊ
അൽബിച്ചായാ…. ഒന്നും പറയാനില്ല…..തകർത്തു…അളിയന്റെ കള്ളി ഏറെക്കുറെ വെളിച്ചത്തായ സ്ഥിക്ക് അപ്പൊ കാര്യങ്ങൾ എങ്ങനാ….. എന്തായാലും ബാക്കി ഭാഗങ്ങൾക്ക് കട്ട വെയ്റ്റിങ് ആണ് ബ്രോ…
ചാക്കൊച്ചി ബ്രൊ,
കാര്യങ്ങൾ എങ്ങനെയാകും എന്ന് ഉടനെ അറിയാം.
നന്ദി
ഹാ അൽബിചായ കാര്യംൾ ഒക്കെ ഏതാണ്ട് പിടി കിട്ടി ഇനി കിട്ടാനും കൊറിയുണ്ട്. കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അധികം വൈകാതെ കഥ പൂർത്തിയാക്കുക ഇനിയും വൈകിയാൽ അൽപ്പം ആരോജകത്തം തോന്നാൻ ഇടയുള്ളത് കൊണ്ട് പറഞ്ഞതാണ്.അപ്പൊ ഇനി മുങ്ങരുത് താങ്കൾ ഇവിടത്തെ പ്രമുഖ എഴുത്തുകാരൻ അല്ലെ.ആപ്പോ waiting for next part and good luck.
സ്നേഹപൂർവം സാജിർ
സജീർ ബ്രൊ…..
ആദ്യം തന്നെ പറയട്ടെ,ഞാൻ ഇവിടെ എഴുതുന്നവരുടെ കൂട്ടത്തിൽ പ്രമുഖനെയല്ല.
എന്റെ നേരം പോകാൻ എന്തോ എഴുതി ഇവിടെ ഇടുന്നു എന്ന് മാത്രം.
ഇത്തവണ വൈകിയത് ജോലിയിൽ തിരക്ക് മൂലം ആണ്.ഇനി വൈകാതെ നോക്കാം.
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബി
ഞാനും എഴുത്തിലാണ് കാലത്തിന്റെ വിത്തുകൾ രണ്ടാം ഭാഗം. തിരക്കിലും വായിക്കുകയും …. പിന്നെ പേനയും എടുക്കേണ്ടി വന്നു.
എഴുത്തും നടക്കട്ടെ.വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി