“അത് മാഡം…….രാജീവന് ചിലത് പറയാനുണ്ട്.അതുകൂടി കേട്ടിട്ട്…..”
“ഒക്കെ ഷൂട്ട്……ഇനി ഞാൻ വൺ സൈഡ് ആയി,ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് വേണ്ട.”കത്രീന പറഞ്ഞു.
അപ്പോഴും രാജീവന്റെ ശ്രദ്ധ കത്രീന എന്ന കൊഴുത്ത പെണ്ണിന്റെ ദേഹത്ത്
തന്നെയായിരുന്നു.”ഇയാള് ഇങ്ങനെ നോക്കി ചോര കുടിക്കാതെ കാര്യം പറയടോ”എന്ന് കത്രീനക്ക് പറയേണ്ട സ്ഥിതിയുമുണ്ടായി.
കോശിയും പീറ്ററും ലജ്ജിച്ചു തല താഴ്ത്തി.പക്ഷെ ഒരു കൂസലുമില്ലാതെ രാജീവൻ പറഞ്ഞു തുടങ്ങി.
“താൻ പറഞ്ഞത് തന്നെയല്ലേടൊ ഈ റിപ്പോർട്ടിലുമുള്ളത്.പുതിയതൊന്നുംതനിക്ക് പറയാനില്ലേ?”കത്രീന കലിപ്പിൽ തന്നെയാണ്.രാജീവൻ പറഞ്ഞു നിർത്തിയതും കത്രീന ചോദിച്ചു.
“ഇപ്പൊ ബ്രീഫ് ചെയ്തത് റിപ്പോർട്ട് തന്നെയാണ് മാഡം.അതിൽ ഒന്നു രണ്ട് ലീഡ് കൂടിയുണ്ട്.”
“കം ഓൺ……. ഷൂട്ട് മി.”
“എ എസ് ഐ പത്രോസ്…. അയാൾ ആണ് മാഡം സ്റ്റേഷൻ കത്തിച്ചതിന് കൂട്ടുനിന്നത്.”
“വാട്ട്………തനിക്കെങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും.അയാൾ തന്റെ വിശ്വസ്ഥണല്ലേ?”കോശി ചോദിച്ചു .
“ആയിരുന്നു സർ.പക്ഷെ ഇപ്പോൾ അല്ല.ഞാൻ അന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സകലരുടെയും കാൾ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്,ടവർ ലൊക്കേഷൻ സഹിതം.അതിൽ പത്രോസ് സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ ഞാൻ മാർക്ക് ചെയ്തിരിക്കുന്ന നമ്പറിൽ സ്ഥിരമായി വിളിച്ചിട്ടുണ്ട്.അതൊരു സുരയുടെ നമ്പർ ആണ്,ഭൈരവൻ കേസിൽ സംശയിക്കുന്നവരിൽ ഒരുവൻ.മാധവന്റെ റൈറ്റ് ഹാൻഡ്.
അവർ തമ്മിൽ കണ്ടു സംസാരിച്ചതിനും തെളിവുകലുണ്ട്.”
കുറച്ചു രേഖകൾ മുന്നോട്ട് വച്ചശേഷം രാജീവ് പറഞ്ഞു.
“എടൊ………..കുറച്ചു ഫോൺ കാൾ കൊണ്ട് ഒരു ചുക്കും നടക്കില്ല.
സോളിഡ് ആയിട്ടുള്ള പ്രൂഫ് വേണം.
തന്റെ റിപ്പോർട്ട് ഞാൻ കണ്ടതാ.ഒരു അന്തവും കുന്തവും ഇല്ലാത്ത ഒന്ന്. കുറച്ചു പേപ്പർ നഷ്ടമായത് മിച്ചം.”
കത്രീന ഭംഗിയായി രാജീവന്റെ വാദം പുച്ഛിച്ചു തള്ളി.
പക്ഷെ രാജീവ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.തനിക്ക് ലഭിച്ച തലയുടെ കാര്യമുൾപ്പടെ കത്രീനക്ക് മുന്നിൽ വിശദീകരിച്ചു.പക്ഷെ കത്രീന അയാളുടെ വാദം മുഴുവൻ പുച്ഛിച്ചു തള്ളുകയാണുണ്ടായത്.
വീണയെ പ്രൊട്ടക്ട് ചെയ്യുക എന്നത് അവൾ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
രാജീവന്റെ നാവിന് അനങ്ങാൻ വയ്യാത്ത സ്ഥിതിയായിരുന്നു.കത്രീന, അവൾ വറുത്തു കോരിയെടുത്തു എന്ന് പറയുന്നതാവും ശരി.രാജീവന് മുന്നിൽ വച്ചുതന്നെ റിപ്പോർട്ട് മുഴുവൻ കീറി കുട്ടയിലുമിട്ടു അവൾ.
“സീ മിസ്റ്റർ കോശി……..തത്കാലം സസ്പെൻഷൻ എന്നത് മാറ്റിവക്കാം.
പക്ഷെ ഈ കേസ് ഇനി നിങ്ങൾ വേണം അന്വേഷിക്കാൻ.രാജീവന് വന്ന പാഴ്സൽ ഉൾപ്പടെയുള്ളതും നിങ്ങളുടെ പരിധിയിൽ വരും.ഇയാൾ തത്കാലം ഒരു പേരിന് എസ് ഐ ആയി ഇരിക്കട്ടെ,ആസ് എ ഡമ്മി.”
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും