ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby] 382

‘ഗോവിന്ദ്’ പറ്റുമെങ്കിൽ അവരെ തമ്മിലടിപ്പിക്കാൻ നോക്ക്.ഒറ്റ ഇടപാടിൽ അവന്റെ കണക്കും തീരും”വീണ പറഞ്ഞു.

“ഗോവിന്ദ് ********”ഒരു മുട്ടൻ തെറിയാണ് ചെട്ടിയാർ അയാളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്.
“രുദ്രയാണിപ്പോൾ അവന്റെ കൂട്ട്.
പറഞ്ഞുവരുമ്പോൾ അറിയും.
പഴയ എസ് ഐ രാജീവന്റെ ഭാര്യ ആയിട്ട് വരും കക്ഷി.അവളാണ് ഗോവിന്ദിനൊപ്പം.അവനെ സംരക്ഷിക്കുന്നതും അവളാണ്.
രാജീവന്റെ സാമ്രാജ്യം അവളുടെ കയ്യിൽ കിട്ടണം എന്നാണവൾക്ക്.

ഇവിടെ അവളുടെ സഹായത്തിന് ഗോവിന്ദ്.ഒരു വല വിരിച്ചതായിരുന്നു അവന് വേണ്ടി.
പക്ഷെ പ്ലാൻ മാറ്റേണ്ടിവന്നു. കാരണം രുദ്ര തന്നെ.സൂക്ഷിച്ചു കളിച്ചില്ലേൽ മുറിയും.

കളിക്കാനറിയുന്നവരാണ് രണ്ടും.
മ്മ്മ്…….അവരെയെങ്ങനെ…….?”

ചെട്ടിയാർ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

“അറിയാം ചെട്ടിയാരെ.അത്ര ഈസിയല്ല കാര്യം.ചന്ദ്രചൂഡൻ മാത്രമല്ല ‘രുദ്ര’ അവളും വീഴണം.
ഗോവിന്ദിനെ സംരക്ഷിക്കുന്നതാരായാലും
അവർ വീണിരിക്കണം.അതിനി എന്ത്‌ ചെയ്തിട്ടായാലും ശരി.”

“ഒറ്റുക…….അതാണ് സിംപിൾ ആയി ചെയ്യാൻ പറ്റുന്ന കാര്യം. പക്ഷെ അതുകൊണ്ട് മാത്രം അവരെ പിടിച്ചുകെട്ടുക പ്രയാസമാണ്.

ഇങ്ങനെയുള്ള ഡീലിൽ ഏത്ര മുൻകരുതലെടുത്താവും നടത്തി എടുക്കുക എന്നറിയാല്ലോ.പിന്നെ നമുക്കിടയിലെ പൊതു ധാരണ ഒറ്റരുതെന്നല്ലെ.അതുകൊണ്ട് നമ്മളെ അറിയാതിരിക്കുകയാണ് ആദ്യം വേണ്ടത്.”ചെട്ടിയാർ പറഞ്ഞു.

“ചെട്ടിയാരെയും ഒറ്റിയതല്ലെ അവൻ.അതിന്റെ ലാഭം രാജീവ്‌ നേടി.”വീണ പറഞ്ഞു.

“അതല്ല മാഡം…..ഒരൊറ്റു കൊണ്ട്
പിടിച്ചുകെട്ടാൻ പറ്റുന്നതല്ല അവരെ.അത്രയും
മുൻകരുതലെടുത്തു ഡീൽ നടത്തുന്നവരാ എന്റെ അറിവിൽ രണ്ടു കൂട്ടരും.അവർക്കിടയിൽ കയറി കളിക്കുമ്പോൾ നമ്മുടെ സാന്നിധ്യമവർ തിരിച്ചറിയാതെ നോക്കുകയും വേണം.

അവരുടെ ഒരു കൺസെന്റ് നമ്മുടെ കയ്യിലെത്തിയാൽ അത് വച്ച് കളിക്കാം.എങ്കിലേ നമ്മൾ വിചാരിക്കുന്നിടത്ത് കളി നടക്കൂ.”
ചെട്ടിയാർ പറഞ്ഞു.

“യു ആർറൈറ്റ്…..അവരിൽ ആരുടെയെങ്കിലും ഇടപാടിന് ചെട്ടിയാർ ചെക്ക് വക്കണം.
കൺസെന്റ് ഞാൻ പറയുന്നിടത്ത് എത്തിച്ചുതരണം.
പിന്നീട് എങ്ങനെ കളിക്കണമെന്ന് ഞാൻ പറഞ്ഞുതരാം.

ചെട്ടിയാരെ……….അവരുടെ വിശ്വാസം നഷ്ട്ടപ്പെടണം.
അവരുടെ ഇനിയുള്ള ഡീലുകൾ മുടങ്ങണം.അതിലൊന്ന് നമ്മുടെ കയ്യിൽ കിട്ടിയാൽ ഞാൻ കാണിച്ചു തരാം ചെന്നായ എങ്ങനെ ചോര കുടിക്കുമെന്നത്

അറിയാല്ലോ……..എന്റെ ഏട്ടന്റെ ബന്ധങ്ങൾ.ഇത് നിയന്ത്രിക്കുന്ന ഒരുവനും ഏട്ടന്റെ വാക്ക് തട്ടില്ല.
അത്രയുമുണ്ട് സ്വാധീനം.അത് ചെട്ടിയാർക്ക് അറിയുന്നതുമാണ്.
കാര്യം ഞാൻ പറയുന്നത് പോലെ വന്നാൽ മലബാറിൽ ചെട്ടിയാർ ആവും കാര്യങ്ങൾ നിയന്ത്രിക്കുക

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

104 Comments

Add a Comment
  1. Brooo any good news

    1. ഇന്ന് രാത്രി അയക്കും

  2. അച്ചായാ Any Updates….

    1. ഇന്ന് രാത്രി അയക്കും

      1. ❤️❤️❤️❤️❤️

  3. Any new updates broo

    1. ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം

      1. അച്ചായാ എന്തായി…..

        1. ഒന്നും ആയില്ല ബ്രൊ. വല്ലാതെ തിരക്കിൽ പെട്ടു നിൽക്കുകയാണ്. എത്രയും വേഗം തരാൻ ശ്രമിക്കാം

      2. Ok brooo take u r time…

        1. താങ്ക് യു ഫ്രീ ബ്രൊ

  4. ആൽബി ബ്രോ ന്തൊക്കെയാണ് വിശേഷങ്ങൾ നുമ്മ ഇവിടുത്തന്നെ ഉണ്ട് കേട്ടോ.പിന്നെ കഥ നല്ല ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകട്ടെ.waiting for next.

    1. കണ്ടതിൽ സന്തോഷം സജീർ ബ്രൊ.

      വീട്ടിൽ അല്പം തിരക്ക്. അതാണ് അടുത്ത ഭാഗം വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്ര വേഗം നൽകാൻ പറ്റുമെന്നാണ് ഞാൻ ശ്രമിക്കുന്നത്

  5. Any update broo
    Waiting

    1. എഡിറ്റിങ് നടക്കുന്നു

      തിങ്കൾ വൈകിട്ട് അയക്കും

      1. എന്തായി അച്ചായാ

        1. എഡിറ്റ്‌ തീർന്നില്ല

          1. എന്ന് പ്രതീക്ഷിക്കാം

          2. ഈ ആഴ്ചയിൽ വരും

  6. എന്തായി ബ്രോ…….

    1. എഡിറ്റിങ് നടക്കുന്നു

      തിങ്കൾ വൈകിട്ട് അയക്കും

  7. ബ്ലൈൻഡ് സൈക്കോ

    Next paart എപ്പോ വരും ബ്രോ

    1. ഈ വീക്ക് എൻഡിൽ വരും

      1. ❣️❣️❣️❣️❣️

        1. ❤❤❤❤❤❤❤

  8. Oru accident undaayi kidapilado

    1. എന്ത്‌ പറ്റി ഭീമൻ ചേട്ടാ

      ഇപ്പോൾ എങ്ങനെയുണ്ട്.

      1. ഞാൻ ഇൻ്റികേറ്റർ ഇട്ട് NH മറു കടക്കുകയായിരുന്നു’ പുറകേ വന്ന കാർ എന്നെ ഓർടേക്ക് ചെയ്തു. സൈഡിൽ രണ്ട് പേർ നിന്നതു കാരണം പെട്ടെന്ന് അവർ കാർ വെട്ടി തിരിച്ചതും ഞാൻ ചെന്നു കയറിയതും ഒന്നിച്ച്.നല്ല ഇടിയായിരുന്നു. ഇപ്പോൾ നടക്കാറായി

        1. ഗെറ്റ് വെൽ സൂൺ ബ്രൊ

  9. കിടു സാനം ??

    1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *