“എല്ലാം ഒരുക്കിയിട്ടുണ്ട്. തത്കാലം നീ മാറുന്നതാ ബുദ്ധി. ശരിക്കുമുള്ള രുദ്ര എവിടെയെന്ന് നേരിയ ഒരു സൂചനയെ ഉള്ളൂ. അത് കണ്ടെത്തണം,എങ്കിലേ ഇത് അവസാനിക്കൂ.”
“ഞാൻ എന്താ വേണ്ടത് ചെട്ടിയാരെ?” അവൻ ചോദിച്ചു.
“തത്കാലം നീ മാറിനിൽക്കുന്നു. നിന്റെ ജീവൻ ആപത്തിലാണ്, നീ തീരുന്നിടത്തു നിന്ന് അവർ നിന്റെ കുഞ്ഞിനെയും.നിന്നെ തൊടാതെ അവർ നിന്റെ കുഞ്ഞിനെ തൊടില്ല, അതുറപ്പാ.പക്ഷെ ഒന്ന് പാളിയാൽ……..
നീ മാറി നിന്നെ പറ്റൂ,ഒപ്പം ഏത്രയും വേഗം രുദ്രയെ കണ്ടെത്തുക.ലക്ഷ്യം നേടും വരെ ജീവനോടെയിരിക്കുക.”ചെട്ടിയാർ പറഞ്ഞുനിർത്തി.
മുറിവേറ്റ മനസ്സുമായി ഒരു യാത്ര മനസ്സിലുറപ്പിച്ചുകൊണ്ട്,തന്റെ പെണ്ണിനോടും വീട്ടുകാരോടും എന്ത് പറഞ്ഞിറങ്ങും എന്നും മനസ്സിൽ കൂട്ടിക്കിഴിച്ച് ശംഭു വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
*********
തിരികെ തറവാട്ടിലെത്തിയ ശംഭു ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.വല്ലാത്ത ചിന്താഭാരം പേറി അവൻ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടാണ് വിനോദ് കാറിൽ നിന്നും ഇറങ്ങിയത്,കൂടെ അച്ഛനും.അവന്റെ മുഖത്തെ വെപ്രാളം അവർ തിരിച്ചറിഞ്ഞു. ഒരുപക്ഷെ അവൻ തങ്ങളുടെ വരവ് കാത്തുനീക്കുകയാണ് എന്നവർക്ക് തോന്നി.
“ചെക്കപ്പ് കഴിഞ്ഞോ?, ഡോക്ടർ എന്ത് പറഞ്ഞു?”കണ്ടപാടെ ശംഭു ചോദിച്ചു.
“അതൊക്കെ നിക്കട്ടെ,എന്താ കുട്ടി മുഖത്ത് ഒരു പരിഭ്രമം?”
“അത് പിന്നെ അച്ഛാ……..”അവൻ വാക്കുകൾക്ക് വേണ്ടി പരതി.
ഗൗരവമുള്ള എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നി.അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലെത്തി,കൂടെ വിനോദും.
ആ മുറിവാതിൽ അടക്കപ്പെട്ടു.
അവർ മൂന്നു പേര് മാത്രമായ നിമിഷങ്ങൾ.വളരെ നേരത്തിന് ശേഷം വാതിൽ തുറന്നിറങ്ങുമ്പോൾ ശംഭുവിന്റെ മനസ്സിൽ ഒരു തീരുമാനം ഉറച്ചിരുന്നു,മാറില്ല എന്നുറപ്പിച്ച തീരുമാനം.
അച്ചായാ… ഓർമയുണ്ടോ..?
മറക്കാൻ പറ്റുമോ
ആൽബി,
ഒരു കാലത്ത് ഏറ്റവും കൂടുതൽ വായിച്ചു കൊണ്ടിരുന്ന രണ്ടു നോവലുകളിൽ ക്ഷമിക്കണം, മനോഹരമായ കലാസൃഷ്ടികളിൽ ഒന്നാണ് ഇത്.
കുറേക്കാലം നോക്കി.
പക്ഷേ തിരിച്ച് വരവിനുള്ള ഒതുങ്ങളാണെന്ന് മനസിലായപ്പോ വിഷമം മാറി.
കട്ട വെയ്റ്റിംഗ്.
All the best.
താങ്ക് യു കൊച്ചിക്കാരാ
ഞാനും സ്ഥിരം ആയി കൊച്ചിയെ ആശ്രയിക്കുന്ന വ്യക്‌തിയാണ്. കോട്ടയം ജില്ല എങ്കിലും എളുപ്പം കൊച്ചിയുടെ വിരിമാറാണ്.
കഥ രണ്ടാം സീസൺ എഴുതിത്തുടങ്ങി എന്ന് അറിയിക്കുന്നു.
കാത്തിരിക്കുന്നതിന് നന്ദി.ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ
സസ്നേഹം
ആൽബി
സഹോ.. ആൽബിച്ചാ.. ഇപ്പഴാണ് ശംഭുന്റെയും വീണയുടെയും പ്രണയകാവ്യം വായിച്ചു തീർത്തത്… കിടിലം സ്റ്റോറി… എഴുത്ത് പിന്നെ പറയണ്ട.. അവർണ്ണനിയം
തന്നേ… വശ്യമനോഹരമായ ഫീൽ…..
ഞാനിതു വായിക്കുമ്പോഴും ഒരു പുകമറക്കുള്ളിൽ ഇരിക്കുന്നതുപോലുള്ള ഫീൽ ആരുന്നു…
സഹോ താങ്കളുടെ മനോവിഷമം മനസിലാകും..പതുക്കെ മതി… Second പാർട്ടെങ്കിൽ അങ്ങനെ…. 🙏🙏🙏
മറ്റുള്ളവരെ പോലെ ഞാനും കാത്തിരിക്കുന്നു ശംഭുനെയും വീണയെയും അവർക്കു ജീവൻ കൊടുത്ത ആൽബിച്ചനെയും.. 🙏🙏❤️❤️❤️❤️
കാത്തിരിക്കുന്നു ആകാംഷയോടെ ❤️❤️❤️❤️
നന്ദുസ്
സന്തോഷം നൽകുന്ന വാക്കുകൾക്ക് നന്ദി. വ്യക്തിപരമായ കാരണം മൂലം എഴുത്ത് മാറ്റി നിർത്തേണ്ടി വന്നപ്പോൾ അത് ശംഭുവിനെയും ബാധിച്ചു. അതിനാൽ ആണ് സെക്കന്റ് സീസൺ എന്ന രീതിയിൽ തുടങ്ങുന്നത്. കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് വളരെ നന്ദി.
സസ്നേഹം
ആൽബി
എവിടെയായിരുന്നു ആൽബി ഒത്തിരി കാലമായി ഇവിടെ ഇല്ലായിരുന്നല്ലോ, ഞാൻ കരുതി എഴുത്തെല്ലാം ഉപേക്ഷിച്ചു പോയി എന്ന്. തിരിച്ചെത്തിയതിൽ സന്തോഷം season 2 വിനായി കാത്തിരിക്കുന്നു
വ്യക്തിപരമായ കാരണങ്ങൾ നിമിത്തം എഴുതുന്നത് നിർത്തേണ്ടി വന്നതാണ് കാരണം. മനസ്സ് സ്വസ്ഥം ആയാലല്ലേ എന്ത് ചെയ്തിട്ടും കാര്യമുള്ളൂ. ഇപ്പോൾ സെറ്റ് ആണ്. ഇനി ഇവിടെയുണ്ടാകും സ്ഥിരം ആയി
സസ്നേഹം
ആൽബി
വന്നു അല്ലെ 👍
അതെ ബ്രൊ വീണ്ടും വന്നു
ഇത് അവസാനിപ്പിക്കാൻ ഒരു പരിപാടിയും ഇല്ലേ? ആകെ മൊത്തം ട്വിസ്റ്റ് വന്നു വന്നു അഴിക്കാൻ പറ്റാത്ത ഒരു കുരുക്കു പോലെ ആയിട്ടുണ്ട് ഇപ്പൊ…സീരിയൽ ഇതിലും എത്രയോ ഭേദം.
അവസാനിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ബ്രൊ.ഇനി അധികം ട്വിസ്റ്റ് ആൻഡ് ടേൺസ് ഉണ്ടാവില്ല.ആകെ ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ് കഥയിപ്പോൾ, അതെല്ലാം അഴിച്ചു നേരെയാക്കി ഫിനിഷ് ചെയ്യണം, അതാണ് ഒരു കണക്ഷൻ പാർട്ട് പോസ്റ്റ് ചെയ്തു സീസൺ 2 ഇൽ പോകുന്നത്. ഇടക്കാലത്തു എഴുതാൻ കഴിയാതെ വന്നപ്പോൾ വന്ന പാളിച്ചകളും ഉണ്ട്. മനസ്സിലാക്കും എന്ന് കരുതുന്നു.
സസ്നേഹം
ആൽബി
മച്ചാനെ ഇതിനിടയ്ക്ക് നിങ്ങടെ കഥയും വന്നായിരുന്നൊ😲 ഇപ്പഴാണ് കണ്ടത്..പേജ് കുറഞ്ഞുപോയി കുഴപ്പമില്ല. എന്തായാലും പോയി വായിച്ചിട്ട് വരട്ടെ….
മച്ചാന്റെ കഥ അങ്ങനെ വിട്ടുകളയാൻ പറ്റൂല്ലല്ലൊ.❤️🔥
അല്പം വൈകി ആണെങ്കിലും കണ്ടല്ലോ, അതാണ് ഹൈലൈറ്റ്. ഈ പാർട്ടിൽ അധികം ഒന്നുമില്ല, സീസൺ 2 ലേക്ക് ഒരു കണക്ഷൻ മാത്രം.
താങ്ക് യു
ആൽബി
ഞാൻ ആൽബിച്ചായനോട് ചോദിച്ചപ്പോൾ തന്നെ വന്നൂലെ…. സന്തോഷമായി.
ഡിസംബർ മുതൽ തുടർച്ചയായി വരും എന്ന് അറിഞ്ഞതിൽ, ഇരട്ടി സന്തോഷം.♥️
😍😍😍😍
പൊന്നുവിന്റെ കമന്റ് കണ്ടിരുന്നു.അതിന് മുന്നേ ഈ പാർട്ട് പോസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു.സുഖം തന്നെ അല്ലെ.
ഡിസംബർ മുതൽ ശംഭു തുടർച്ചയായി സൈറ്റിൽ വരും. അതിന് മുൻപ് ഒന്നൊ രണ്ടോ വൺ പാർട്ട് സ്റ്റോറിയും വരും
സസ്നേഹം
ആൽബി
Ningal thirichu varum enn ariyaarnn angane angu ozhivaaaki povaan pattumo alle
തിരിച്ചെത്തി ബ്രൊ
അങ്ങനെ അങ്ങ് വിട്ടുകളയാൻ പറ്റില്ല ബ്രൊ. ഇവിടെ ആണ് തുടക്കം.സൊ ഏത്ര മാറി നിന്നാലും ഇവിടേക്ക് തന്നെ വരും.
സസ്നേഹം
ആൽബി
താങ്കളെ പോലുള്ളവർ തിരിച്ചു വരുമ്പോൾ മനസിന് തരുന്ന സന്തോഷം ചില്ലറയല്ല വീണ്ടും അടുത്ത സീസൺ ആയി വരിക പിന്നെ ഇതിൻ്റെ PDF ഇടാമോ
തിരിച്ചു വന്നല്ലേ പറ്റൂ, കാരണം തുടക്കം ഇവിടെ ആണ്. ഏത്ര മാറി നിന്നാലും മനസ്സ് ഇവിടെ ഉണ്ട്. സൈറ്റ് ഒരു കാന്തം പോലെ മനസ്സിനെ വലിച്ചു പിടിക്കും.
Pdf കാര്യം ഡോക്ടറോഡ് പറയാം
താങ്ക് യു
ആൽബി
ഇ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ ആദ്യമൊക്കെ അടുപ്പിച്ച് ഒരോ പാർട്ടും വന്നിരുന്നു പിന്നെ ഗ്യാപ്പ് വന്നു തുടങ്ങി റീസൺ ചോദിച്ചാൽ ഒറ്റ മുങ്ങൽ ആണ് പിന്നെ വരുന്നത് കുറെ കാലത്തിന് ശേഷം ആയിരിക്കും എന്തായാലും അടുത്ത സീസൺ പെട്ടെന്ന് ആയിക്കൊട്ടെ ഇതിൻ്റെ PDF ഫയൽ ഇടാൻ കുട്ടനോട് പറയാമോ
അതെ ബ്രൊ, ഇടക്ക് ഇടവേളകൾ വന്നു. വ്യക്തിപരമായ കാരണങ്ങളാണ് കാരണം. പിന്നെ ശംഭുവിലുള്ള ടച് വിട്ടു. ഇനി ഒന്നിൽ നിന്ന് തുടങ്ങണം. അതാണ് ഒരു കണക്ഷൻ ഇട്ട് സീസൺ 2 ആക്കുന്നത്.
Pdf കാര്യം കുട്ടനോട് പറയാം
താങ്ക് യു
ആൽബി
വന്നു അല്ലെ 👍👍❤️❤️
വന്നു ബ്രൊ
Thank you 😊
Appreciate your sincere words.
താങ്ക് യു റോസി
പ്രിയ ആൽബീ…നിനക്ക് ശംഭുവിനെ പോലെ നീ ഞങ്ങൾക്കും പ്രിയപ്പെട്ടവനാണ്. ഒരു വർഷം കഴിഞ്ഞിട്ടും കാണാത്തപ്പോൾ ഇനിയില്ല എന്ന് കരുതിപ്പോയി. സന്തോഷമായി കണ്ണാ…
സന്തോഷം തരുന്ന വാക്കുകൾക്ക് നന്ദി.
ഇനി ഒരു മാസം വായനയുടെ നാളുകൾ ആണ്. ശംഭു വായിച്ചു സെക്കന്റ് സീസൺ ഡിസംബർ ഇൽ തുടങ്ങും. അതിലേക്ക് ഉള്ള കണക്ഷൻ മാത്രം ആണ് ഈ പാർട്ട്.
ഇടയിൽ ഒന്നൊ രണ്ടോ one പാർട്ട് സ്റ്റോറി ഉണ്ടാകും
സസ്നേഹം
ആൽബി
മുത്തേ വന്നോ
❤️🔥❤️🔥❤️🔥❤️🔥❤️🔥
വന്നു ബ്റോ
Ok thank you
Waiting 4 next part.
താങ്ക് യു ബ്രൊ.
വീണ്ടും കാണാം
Good
താങ്ക് യു
കള്ളൻ വന്നു അല്ലെ വായിച്ചിട്ടു ബാക്കി
വന്നു ബ്രൊ….
ഇനി സെക്കന്റ് സീസൺ തുടങ്ങണം. അതിനുള്ള കണക്ഷൻ മാത്രം ആണ് ഈ പാർട്ട്
താങ്ക് യു
ആൽബി