“അതിന്റെ കൊളുത്തു ഒടിഞ്ഞു പോയമ്മേ.”
“എന്നിട്ടു നീ അത് വെളക്കിച്ചില്ലേ ഇതുവരെ മോളെ”
“ഇല്ലമ്മേ സമയം കിട്ടിയില്ല”
“മോളെ ഭർത്താവ് എങ്ങനുള്ളവനാണേലും ദൈവത്തെപ്പോലെ കാണണം. താലിമാല പെണ്ണിന്റെ നെഞ്ചിൽ തൂങ്ങുമെന്ന വെറുമൊരു ലോഹം മാത്രമല്ല അതൊരു അലങ്കാര വസ്തുവുമല്ല., അത് ഭർത്താവിന്റെ ഹൃദയം കൂടിയാണ്.”
അമ്മയുടെ വാക്കുകളൊന്നും അവൾക്കു ദഹിച്ചില്ല.
അമ്മ ഒള്ള സന്തോഷം കളഞ്ഞു കുളിക്കുമെന്നവൾക്കറിയാമായിരുന്നു.
അവൾ പെട്ടന്ന് വിഷയം മാറ്റി, അപ്പുറത്തേയ്ക്ക് പോയി.
അന്ന് വൈകുന്നേരം അമ്മയും മകളും കൂടി ആശുപത്രിയിൽ പോയി.
ഡോക്ടർ അവളെ നല്ലവണ്ണം പരിശോധിച്ചു.
പിന്നീട് ഡോക്ടർ ശാന്തമ്മയോടു ചോദിച്ചു.
“ഭർത്താവെവിടെ”
“അവനങ്ങു വടക്കൻ നാട്ടിലാ പണി. ആഴ്ചയിലൊരിക്കലെ വീട്ടിൽ വരികയുള്ളൂ”
അമ്മയാണ് മറുപടി പറഞ്ഞത്.
“പേടിക്കാനൊന്നുമില്ല. ശാന്തമ്മ ഗർഭിണി ആയിട്ടില്ല.”
ഡോക്ടർ പറഞ്ഞു.
അതുകേട്ടപ്പോൾ ശാന്തമ്മയ്ക്കു തല കറങ്ങുന്നതു പോലെ തോന്നി. അവൾ ബോധം കേട്ട് താഴേയ്ക്ക് ചരിഞ്ഞു. വീഴാതിരിക്കാൻ ‘അമ്മ അവളെ പിടിച്ചു.
അവൾ ഉണർന്നപ്പോൾ താൻ ആശുപത്രി കിടക്കയിൽ ആണെന്ന് അവൾക്കു മനസിലായി.
അന്ന് വൈകുന്നേരം വീട്ടിൽ വെച്ച് അവളുടെ അമ്മ പറഞ്ഞു: “മോളെ ഡോക്ടർ എന്നോടൊരു കാര്യം പറഞ്ഞു.
അവൾ ആകാംഷയോടെ അമ്മയെ നോക്കി.
“നിങ്ങള്ക്ക് കുഞ്ഞുണ്ടാകാത്തതു നീ കരുതുന്ന പോലെ നിന്റെ ഭർത്താവിന്റെ കുഴപ്പമല്ല, നിനക്കാണ് കുഴപ്പം”
അവൾ ഞെട്ടിപ്പോയി.
അപ്പോൾ അവളുടെ മനസ്സിൽ ജോസഫ് ഓടിയെത്തി.
“ഒന്നുകൂടി പറഞ്ഞു ഡോക്റ്റർ, ചെറിയ ഒരു ചികിത്സ നടത്തിയാൽ എല്ലാം ശരിയായി കുട്ടി ഉണ്ടാകുമെന്ന്”
അവൾ എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവെച്ചു.
സർവ ദൈവങ്ങളെയും അവൾ മനമുരുകി പ്രാർത്ഥിച്ചു.
ഇതാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അവൾക്ക് ഈൗ ശിക്ഷയൊന്നും പോരാ.. ഇതുക്കും മേലെ കിട്ടണം. “അതോ clmxൽ അവൾ വേറെ ആരെയെങ്കിലും കണ്ടെത്തുമോ😂🤣”… ‘അവളെ അങ്ങനെ വെറുതെ വിടരുത്’
ഹ… ഹ.. ഹ.. (വീണ്ടും എന്റെ അട്ടഹാസം)😂🤣🤣🤣
ഈ ഭാഗം ഹൃദ്യമായി. തുടരൂ.