അവൾക്കാദ്യമായി അയാളോട് സ്നേഹം തോന്നി.
അവൾ ഫോട്ടോ നെഞ്ചിൽ വെച്ച് വീണ്ടും കണ്ണടച്ച് കിടന്നു.
അവളുടെ മനസ്സിൽ ജയകുമാറിനോടുള്ള സ്നേഹം കൂടിക്കൂടി വന്നു.
ആ വിചാരം അവളെ ഇറക്കിയില്ല.
അവൾ വീണ്ടും എഴുന്നേറ്റു മേശതുറന്നു. അവൾ ആ പൊതി കയ്യിലെടുത്തു. അദ്ദേഹം തനിക്കു തന്ന സമ്മാനം. താനതിനെ വലിച്ചെറിയുംപോലെ നിരാകരിച്ചു. അവൾ ആ മാലയെടുത്തു അതിൽ ഉമ്മ വെച്ചു. അതും കഴുത്തിലണിഞ്ഞു.
അവൾ മേശയിൽ നിന്നും ഇൻലാന്റും പേപ്പറുമെടുത്തു.
തന്റെ പ്രിയപ്പെട്ടവന് ഒരു കത്തെഴുതാൻ അവൾ വെപ്രാളം കാട്ടി. എന്തെഴുതുമെന്നോ എങ്ങനെ എഴുതണമെന്നു അവൾക്കു നിശ്ചയമില്ലായിരുന്നു.
ഏറെ നേരം ആലോചിച്ചിട്ട് അവൾ കത്തെഴുതി.
പ്രിയപ്പെട്ട ജയേട്ടന്.
ഒന്നെത്രയും വേഗം എന്നെ വന്നു കാണുമോ.
അന്ന് പോയതിൽ പിന്നെ ഒന്ന് കാണുവാൻ ഞാൻ ഒരുപാട് കൊതിച്ചു.
തന്നിട്ട് പോയ സ്വർണ്ണമാല അതെനിക്ക് ഇഷ്ട്ടപ്പെട്ടു.
വേഗം വരുവാനായി ഞാൻ കാത്തിരിക്കുന്നു.
ജയേട്ടന്റെ മാത്രം,
ശാന്തകുമാരി.
അവൾ കൂടുതലൊന്നും എഴുതുവാൻ അവൾക്കു തോന്നിയില്ല. പിറ്റേന്ന് തന്നെ അവൾ അത് പോസ്റ്റ് ചെയ്തു.
(കഥ ഇവിടെ തീരുന്നില്ല….ക്ളൈമാക്സിനു കാത്തിരിക്കുക തെറി പറയാതെ#)
ഇതാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അവൾക്ക് ഈൗ ശിക്ഷയൊന്നും പോരാ.. ഇതുക്കും മേലെ കിട്ടണം. “അതോ clmxൽ അവൾ വേറെ ആരെയെങ്കിലും കണ്ടെത്തുമോ😂🤣”… ‘അവളെ അങ്ങനെ വെറുതെ വിടരുത്’
ഹ… ഹ.. ഹ.. (വീണ്ടും എന്റെ അട്ടഹാസം)😂🤣🤣🤣
ഈ ഭാഗം ഹൃദ്യമായി. തുടരൂ.