പാർവതി: “അല്ല ഞാൻ ഒന്ന് വീട് വരെ പോയിട്ട് ഇപ്പോൾ വരാം. ആ മൃഗങ്ങൾക്കൊക്കെ എന്തെങ്കിലും കൊടുക്കണ്ടേ. അവയും ജീവികളല്ലേ”
രേണു:”പോയിട്ടെപ്പോ വരും”
പാർവതി:” അവയ്ക്കു ഭക്ഷണം കൊടുത്തിട്ടു ഞാൻ വേഗമിങ്ങു വരും. നീ അപ്പോഴത്തേയ്ക്കു കുമാരേട്ടന് ചോറ് കൊടുത്തിട്ടു നീയും കഴിക്കുക. ഞാൻ വന്നിട്ട് കഴിച്ചോളാം”
രേണുവിനാശ്വാസമായി.
പാർവതി സ്‌കൂട്ടറുമെടുത്തു നേരെ വീട്ടിലേയ്ക്കു പോയി.
കുമാർ കുളികഴിഞ്ഞു വേഗമെത്തി.
കുമാർ: “നിനക്ക് വിശക്കുന്നുണ്ടോ മോളെ”
രേണു:”ഇല്ല ”
കുമാർ:”എന്താ മോളെ നിനക്കൊരു മൗനം. പിണക്കമാണോ.”
അയാൾ അവളുടെ അടുത്ത് വന്നു ചോദിച്ചു”
“ഒന്നുമില്ല.” അൽപ്പം കുറുമ്പൊടെ അവൾ പറഞ്ഞു.
കുമാർ: “അല്ല എന്തോ കാര്യമുണ്ട്.”
അയാൾ അവളെ കൈകളിൽ കോരി ഉയർത്തി. അയാളുടെ ബലിഷ്ടമായ കരങ്ങളിൽ അവളൊരു പൂച്ചക്കുട്ടിയെപോലെ ഒതുങ്ങി ഇരുന്നു.
എന്നാൽ താനുദ്ദേശിച്ചതിനേക്കാൾ ഭാരമുണ്ടെന്നു മനസിലായപ്പോൾ കുമാർ അവളെ സോഫയിലേക്ക് കിടത്തി. അവൾ എഴുനേറ്റു മാറിനിന്നു. അയാൾ സോഫയിൽ ഇരുന്നു.(ഈ കഥ തീർന്നില്ല പ്രതീക്ഷിക്കുക )
അവർ പശുക്കൾക്ക് തീറ്റ കൊടുത്തിട്ടു നന്നായൊന്നു കുളിച്ചു.
അപ്പോഴാണ് ഗേറ്റിൽ ആരോ മുട്ടിയത്. പാർവതി ഈറനായി വെളിയിൽ വന്നു.
അമ്മ. അമ്മ അങ്ങനൊന്നും സന്ദർശിക്കാറില്ല. അഥവാ വന്നാൽ പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞേ പോകൂ.
പാർവതി അമ്മയെ സ്വീകരിച്ചിരുത്തി. അപ്പോഴാണ് ഓർത്തത് അവിടെ കഴിക്കാനൊന്നു ഇരുപ്പില്ലെന്നു. ഇനിയിപ്പോ എന്ത് ചെയ്യും.
അവൾ അമ്മയെ അവിടെ ഇരുത്തിയിട്ടു വീണ്ടും കുമാറിന്റെ വീട്ടിലേയ്ക്കു പോയി.
അവർ അവിടെത്തിയപ്പോൾ കുമാറും രേണുവും ഭക്ഷണം കഴിക്കുകയായിരുന്നു.
പാർവതി:”മോളെ വേഗം കഴിക്കു. വീട്ടിൽ അമ്മയെത്തിയിട്ടുണ്ട്. നിന്നെ കാണണമെന്ന് പറഞ്ഞു”
എഡിറ്റിംഗിൽ സംഭവിച്ച ക്രമക്കേടുകൾ ഉണ്ട്. ദയവായി ക്ഷമിക്കുക!
ഇതെന്താണ് സഹോ. ഒരു ഒളിച്ചോട്ടം പൊലെ…കലികളെല്ലാം ഒന്നോടിച്ചുവിട്ടു… രേണു എവിടെപ്പോയി.. ഇടക്കു ജാനു വന്നുകേറി… ഒന്നും അങ്ങോട്ട് സിങ്കാവുന്നില്ല…