കോടീശ്വരൻ …..
———————————————-
വീണ്ടും രണ്ടു ദിവസ്സം കടന്ന് പോയി. ആലീസിനെ കണ്ടതേ ഇല്ല. ഇനി അവൾ നാട്ടിലേക്കെങ്ങാനും പോയതാവുമോ ????.
മിക്ക ദിവസ്സം മുത്തച്ഛൻ വക്കിലിനെ വരുത്തികൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. നല്ല ക്ഷുഭിതനായിരുന്നു മുത്തച്ഛൻ. ആശുപത്രിയിലായിട്ടും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാത്ത മകളോട് അടങ്ങാത്ത ദേഷ്യമാണ് അയാളെ വീണ്ടും പഴയ ആരോഗ്യവാനാക്കിയത്.മുത്തച്ഛന്റെ അവസ്ഥയും, അമ്മയുടെ തിരിഞ്ഞുനോക്കാത്ത പ്രകൃതവും എന്നിൽ വല്ലാത്ത ചിന്തകൾ ഉണർത്തി. എനിക്ക് അമ്മയോടുള്ള അടങ്ങാത്ത രോഷമായി പിന്നീടത് മാറി.
അങ്ങനെ ഒരു ദിവസ്സം മുത്തച്ഛനെ ICU വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റിയത് പെട്ടെന്നായിരുന്നു. എനിക്ക് അന്നേരം വലിയ സന്തോഷം തോന്നി. ഞാൻ അപ്പോൾ തന്നെ ദേവകിയോട് പുറപ്പെടാൻ പറഞ്ഞു. അവൾക്കും സന്തോഷം.
അന്ന് ഉച്ചയ്ക്ക് ഡോക്റ്റർ വിസിറ്റിൽ ഞാൻ അവളെ കണ്ടു.
എന്റെ ചുരുൾ മുടിക്കാരി ആലീസിനെ. അവളുടെ ഉണ്ടക്കണ്ണുകളിൽ വലിയ കുസൃതി ഒളിച്ച് കിടക്കുന്നു. ഞാനത് ആസ്വദിച്ചെങ്കിലും ഇത്രയും നാൾ കാണാത്തതിനെ പരിഭവം ഞാൻ കാണിച്ചു. ഡോക്റ്റർ മുറി വിട്ട് പോയതിന്റെ ഒപ്പം ആ നേഴ്‌സ് പിള്ളേരുടെ ഒപ്പം അവൾ പുറത്തേക്ക് പോയി. പോകുന്നതിന് മുന്നേ എന്നെ ഒന്ന് പാളി നോക്കി. ആ നോട്ടത്തിന്റെ വശ്യത അത്രയ്ക്കും മനോഹരമായിരുന്നു. എന്നിലെ പരിഭവം ഉരുകിയൊലിച്ച് പോകുന്നതായി ഞാനറിഞ്ഞു.
വൈകീട്ട് ചായ ഗ്ലാസ്സുമായി ഞാൻ ജനാലയുടെ അരികിൽ ദൂരവീക്ഷണം നടത്തുന്ന സമയം. പുറകിൽ നിന്ന് ഒരു ശബ്ദം.
“….. എന്താണ് … വല്ല കഥയുടെ പണിപ്പുരയിലാണോ ????”.
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആലീസ്. അവൾ നേരത്തേക്കാളും അതി സുന്ദരിയായിരിക്കുന്നു. ജലഅനാലിൽ നിന്നുള്ള കാറ്റിൽ അവളുടെ ചുള നീണ്ട മുടിയിഴകൾ അൽപ്പം ഇളകി കളിച്ചു. അവളുടെ കുട്ടിത്ത്വം മാരാത്ത് കവിളിൽ കുസൃതി വിടർന്നിരിക്കുന്നു.
ഞാൻ പരിഭവമെല്ലാം മറന്ന നിമിഷം……
“…. എവിടെയായിരുന്നു ഇത്രയ്മ് ദിവസ്സം …..”.
“…… നാട്ടിലേക്കൊന്ന് പോയി …..”.
“….. അപ്പോൾ മൊത്തത്തിൽ അടിച്ച് പൊളിയായിരുന്നു…..”.
“…..ഹാ … സാധാരണ അങ്ങനെയൊക്കെയായിരുന്നു …പക്ഷെ ഇപ്രാവശ്യം ….”.
അവൾ വാക്കുകൾ വിഴുങ്ങി, അവളുടെ മുഖം ചെറുതായി മങ്ങി.
കിരാതൻ…❤️❤️❤️
അങ്ങനെ ശാന്തി എത്തിപ്പോയല്ലേ…
ദേവകിയും ദേവനും മുത്തശ്ശനും കൂടെ എങ്ങനെ ശാന്തിയെ വരുതിയിലാക്കും എന്നുള്ളതിനായി കാത്തിരിക്കുന്നു…
മുത്തശ്ശന്റെ ഭീഷ്മ പർവ്വം ആയിരിക്കും എന്ന് തോന്നുന്നു…
ചിറ്റയെ തിരികെ കൊണ്ടു വന്നൂടെ…
സ്നേഹപൂർവ്വം…❤️❤️❤️
ശ്രമിക്കണമെന്ന് വെറും വാക്ക് പറയാമെളുപ്പമാണ്. ഇനി അതെഴുതുക എന്നത് അസാധ്യമെന്ന് തോന്നുന്നു….
അൽപ്പം കൂടി സമയം തരൂ …. ഞാൻ നോക്കട്ടെ
കൊള്ളാം തുടരുക ?
ഒരു കഥയാകുമ്പോൾ കളികൾ മാത്രം മതിയോ … അതിൽ കഥയുടേതായ കഥ വേണ്ടേ
വളരെ ശരി ആണ്
Bro ee partum powlichu……one nammal paranja kadha eppozha varune…..ath onnu ezhuthikoode(ottakombante ‘ankalavnyaya amma’ athupole onnu
ദേവനും ദേവകിയും ആറാടുകയാണ്…