അവളുടെ മുടി മുൻഭാഗത്ത് അല്പം ചുരുട്ടി എടുത്ത്, ബാക്കി മുടി അഴിച്ചിട്ട്, അതിൽ സുഗന്ധമുള്ള മുല്ലപ്പൂ ചൂടിയിരുന്നു. കഴുത്തിൽ അണിഞ്ഞ നേർത്ത ഒരു നെക്ലേസ് അവളുടെ കഴുത്തിന്റെ ഭംഗി എടുത്തു കാണിച്ചു. കൈകളിൽ നിറയെ കുപ്പിവളകൾ, അവളുടെ ഓരോ ചലനത്തിലും അവ കിലുങ്ങി.
അമലിന്റെ കണ്ണുകൾ സൗമ്യയിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. മൈലാഞ്ചിയിട്ട് കൈകളുമായി ഇരിക്കുന്ന മറ്റു പെൺകുട്ടികൾക്കിടയിൽ, സൗമ്യക്ക് ഒരു പ്രത്യേക പ്രഭയുണ്ടായിരുന്നു. അവൾ അവന്റെ കണ്ണുകൾക്ക് മുന്നിൽ അതിമനോഹരിയായി, ഒരു സ്വപ്നം പോലെ മാറി.
അവൾ ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു, ഒരു കസിൻ അവളുടെ കൈയ്യിൽ മൈലാഞ്ചിയിടുന്നു.
‘വയലറ്റ്… വയലറ്റ് എന്തിനാണിത്ര സൗന്ദര്യം നൽകുന്നത്?’ അവൻ മനസ്സിൽ ചിന്തിച്ചു. അവൾ ചിരിക്കുമ്പോൾ, വയലറ്റ് സാരിയുടെ തിളക്കം അവളുടെ മുഖത്ത് പ്രതിഫലിച്ചു. അമലിന്റെ ഉള്ളിൽ ഒതുക്കി വെച്ച പ്രണയം ഒരു തിരമാല പോലെ ഉയർന്നു വന്നു.
ഇത് വെറുമൊരു crush അല്ല, ഇത് പ്രണയമാണ്. തീവ്രമായ, അപ്രതീക്ഷിതമായ ഒരു അനുരാഗം. സൗമ്യ, എന്റെ ‘ശരണ്യ’… അവന്റെ മനസ്സിൽ ആ പേര് ഉറച്ചു.
അവൻ ദൂരെ മാറി, ഒരു തൂണിൽ ചാരി നിന്ന് അവളെത്തന്നെ നോക്കി. അവൾ അനിതയുടെ അടുത്തും മറ്റുള്ളവരുടെ അടുത്തും ഓടി നടന്നു, എല്ലാവരെയും ചിരിപ്പിച്ചു. അവളുടെ ഓരോ ചലനത്തിലും അവൻ ലയിച്ചു നിന്നു.
ഈ കാഴ്ചകളാണ്, ബാംഗ്ലൂരിലെ കോഡ് ലൈനുകൾക്കിടയിൽ അവന് നഷ്ടപ്പെട്ട ജീവിതം എന്ന് അവന് തോന്നി. ഈ ലാളിത്യവും, ഈ സ്നേഹവും… സൗമ്യ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തമായിരുന്നു.

Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹