മൂന്നാം ദിവസം, ആ വലിയ ദിനം വന്നെത്തി. അനിതയുടെയും അതുലിന്റെയും വിവാഹ ദിവസം. രാവിലെ തന്നെ വീട്ടിലെ അന്തരീക്ഷം തിരക്കിലും സന്തോഷത്തിലും മുങ്ങി.
അമ്മ മാലതിയും അച്ഛൻ വാസുദേവനും വിവാഹ ചടങ്ങുകളുടെ മേൽനോട്ടം വഹിച്ചു. അവർക്ക് ക്ഷീണമുണ്ടായിരുന്നെങ്കിലും, മകളുടെ കല്യാണത്തിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകാശം പരത്തി. അമൽ ഒരു വെള്ള ജൂബ്ബയും മുണ്ടുമായിരുന്നു വേഷം. അവൻ അച്ഛനെയും അമ്മയെയും സഹായിച്ചുകൊണ്ട് കല്യാണ പന്തലിൽ നിറഞ്ഞു നിന്നു.
ബന്ധുക്കളെല്ലാം വന്നു ചേർന്നു. മണ്ഡപം മനോഹരമായി അലങ്കരിച്ചിരുന്നു.
അപ്പോഴാണ് അവൾ കടന്നു വന്നത്. ക്ഷേത്രത്തിൽ പച്ച ദാവണിയിൽ കണ്ട, മൈലാഞ്ചി രാവിൽ വയലറ്റ് പട്ടുസാരിയിൽ കണ്ട അതേ സൗമ്യ.
ഇന്ന് അവൾ ചുവപ്പ് നിറത്തിലുള്ള ഒരു സാരിയാണ് ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള ബ്ലൗസും ചുവന്ന സാരിയും! അതൊരു ഭ്രാന്തമായ കോമ്പിനേഷനായി അമലിന് തോന്നി. തീവ്രമായ നിറങ്ങൾ, അവളുടെ സൗന്ദര്യത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. അവളുടെ നിറവും, ആ വേഷവും ചേർന്നപ്പോൾ, അത് മണ്ഡപത്തിലെ ഏറ്റവും പ്രകാശമുള്ള കാഴ്ചയായി മാറി.
റെഡ്. അമലിന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ തീവ്രമായ നിറം പടർന്നു.
അവളുടെ നെറ്റിയിൽ സിന്ദൂരം, കഴുത്തിൽ ഒരു കട്ടിയുള്ള മാല. ഇന്നവൾ ഒരു തനി മണവാട്ടിയെപ്പോലെ തോന്നിച്ചു. അവൾ കല്യാണ വേദിയിലേക്ക് നടന്നു വന്നപ്പോൾ, അമലിന്റെ എല്ലാ ശ്രദ്ധയും അവളിലേക്ക് മാത്രമായി.
അമൽ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു നിന്നുപോയി. ചുവന്ന സാരിയിൽ ഒരു രാജ്ഞിയെപ്പോലെ അവൾ കടന്നു വന്നു.

Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹