ശരണ്യ… എന്റെ റാണി [Lovegod] 51

​വാസുദേവനും മാലതിയും ഈ വാക്കുകൾ പൂർണ്ണമായും സ്വീകരിച്ചു. അവർ വിശ്വനാഥ ശർമ്മയുടെ കാൽതൊട്ട് വണങ്ങി.

​വിശ്വനാഥ ശർമ്മ: “എനിക്ക് പ്രതിഫലം ഒന്നും തരേണ്ട. നിങ്ങൾ കഷ്ടപ്പെടുന്ന ചിലരെ സഹായിച്ചാൽ മതി. നിങ്ങൾ പോവുക. നിങ്ങളുടെ സങ്കടങ്ങളെല്ലാം ഉടൻ മാറും. സത്യം നിങ്ങളെ തേടി വരും.”

​അവർ അവിടെ നിന്ന് മടങ്ങി. അവരുടെ മനസ്സിൽ ആകാംഷയും, ഭയവും, ഒപ്പം ഒരു പ്രതീക്ഷയും നിറഞ്ഞു.

​വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വാസുദേവനും മാളതിയും നിശബ്ദതയിലായിരുന്നു. മനയിലെ കാഴ്ചകൾ അവരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു.

​മാലതി: (പതിഞ്ഞ സ്വരത്തിൽ) വാസുവേട്ടാ… എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. പതിനൊന്ന് തലമുറയുടെ ശാപം! നാണിക്കുട്ടി, ലോകനാഥൻ… ഈ കഥയെല്ലാം…”

​വാസുദേവൻ: (വണ്ടി ഓടിക്കുന്നതിനിടയിൽ) “വിശ്വനാഥ ശർമ്മ വെറുതെ പറയുമെന്ന് തോന്നുന്നില്ല മാലതി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു സത്യമുണ്ട്. അമലിന്റെ കാര്യത്തിൽ നമ്മളൊരു വലിയ തെറ്റ് ചെയ്തു. നമ്മളവനെ അടിച്ചോടിച്ചു. ഒരു വാക്ക് പോലും ചോദിച്ചില്ല.”

​മാലതി: “ആ കണിയിൽ അദ്ദേഹം കണ്ടത് സത്യമാണെങ്കിൽ, അമൽ ഇപ്പോൾ ആ ശരണ്യ എന്ന സ്ത്രീയുടെ കൂടെ ഉണ്ടാകും. അവനേക്കാൾ 8 വയസ്സ് കൂടുതലുള്ള ഒരു അധ്യാപിക! പക്ഷെ, ലോകനാഥന്റെ പ്രതിജ്ഞ…”

​വാസുദേവൻ: “അനിതയുടെ കല്യാണത്തിന് മുൻപ് കണ്ട സൗമ്യ ആ തിരുമാന്ധാംകുന്നിലമ്മയുടെ കളിയായിരുന്നെങ്കിൽ, നമ്മൾ ആ സത്യം മനസ്സിലാക്കണം. നമ്മൾ അമലിനെ എത്ര വേദനിപ്പിച്ചു! എത്ര നാണം കെടുത്തി! അവനോട് ചെയ്ത തെറ്റ് ഓർക്കുമ്പോൾ എനിക്ക് സ്വയം മാപ്പ് കൊടുക്കാൻ പറ്റുന്നില്ല.”

The Author

Lovegod

www.kkstories.com

1 Comment

Add a Comment
  1. Vaican thodangiya angane irunn pokum
    Page thernathann vishamam 🥺
    Korachoode page kootamairun kettoo, korach bhagagal odich kalanjuu
    Appo adutha katha ayyi petten thanne vannoo wait cheyyum njan
    Snehathode ROSE 🌹🌹

Leave a Reply

Your email address will not be published. Required fields are marked *