”ഈ കേസിൽ പ്രതി ഹർഷൻ നാഥ് ചെയ്തത്, വ്യക്തിപരമായ പ്രതികാരത്തിൻ്റെ പേരിൽ ഒരു യുവാവിൻ്റെ ഭാവിയും ജീവിതവും തകർക്കാൻ ശ്രമിച്ച ഒരു ആസൂത്രിത കുറ്റകൃത്യമാണ്. ഇരയായ അമലിന്, ഒരു തെറ്റും ചെയ്യാതെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു. പ്രതിയുടെ സാമൂഹിക പദവിയോ, സ്വാധീനമോ, ഈ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറയ്ക്കുന്നില്ല. സൈബർ ഇടങ്ങളിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്, ആധുനിക സമൂഹത്തിൽ എത്രമാത്രം ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഈ കേസ്.”
”അതുകൊണ്ട്, പ്രതി ഹർഷൻ നാഥ് കുറ്റക്കാരനാണെന്ന് ഈ കോടതി കണ്ടെത്തുന്നു.”
ജഡ്ജി തൻ്റെ കണ്ണട നേരെയാക്കി വിധി തുടർന്നു:
”പ്രതിക്ക്, രണ്ട് വർഷത്തെ കഠിനതടവും, ഇരയായ അമലിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ പിഴയും ഈ കോടതി വിധിക്കുന്നു. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷാ കാലാവധി കുറച്ചത്. ഈ ശിക്ഷ, തൻ്റെ സ്വാധീനം ഉപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ള ഒരു ശക്തമായ സന്ദേശമാണ്.”
ഹർഷൻ നാഥ് തളർന്നുപോയി. അവൻ്റെ പിതാവ് കോടതി മുറിയുടെ പുറത്ത് നിസ്സഹായനായി നിൽക്കുന്നുണ്ടായിരുന്നു. നാരായണൻ നായർ അപ്പീലിന് പോകാനുള്ള നീക്കം തുടങ്ങി.
അവന്റെ നിരപരാധിത്വം തെളിഞ്ഞതോടെ, ഹർഷൻ നാഥിനെതിരെ കേസ് വന്നു. അധികം താമസിയാതെ ഹർഷൻ നിയമത്തിന് മുന്നിൽ ശിക്ഷ ഏറ്റുവാങ്ങി.
വിധി കേട്ടയുടനെ വാസുദേവൻ അമലിനെ ചേർത്തുപിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞു. ഒടുവിൽ നീതി നടപ്പായി.

Nannayitind, chila bagangal oka speed kootyath pole thoni ❤️🙌🏻
Vaican thodangiya angane irunn pokum
Page thernathann vishamam 🥺
Korachoode page kootamairun kettoo, korach bhagagal odich kalanjuu
Appo adutha katha ayyi petten thanne vannoo wait cheyyum njan
Snehathode ROSE 🌹🌹
Chumma ee kadha njan ariyand speedil ezhuthi poyi… Speed kudiyathu Karanam kuduthal ezhuthan pattiyillaa… Athaa.. next time njan nokkam… Mm…