ഞാൻ ഗ്ലാസ് സിങ്കിൽ വെച്ച ശേഷം വെള്ളം കുടിക്കാനായി ഫ്രിഡ്ജിന്റെ അരികിലേക്ക് നടന്നു. ഫ്രിഡ്ജിന്റെ അരികിലാണ് ഏട്ടത്തി നിൽക്കുന്നത്. ഞാൻ അടുത്തേക്ക് ചെന്നതും കണ്ടു ഏട്ടത്തി കത്തിയിലെ പിടിമുറുക്കുന്നത്. ഏട്ടത്തിയോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കാനായി ഒരു തുടക്കത്തിന്നെനോണം ഞാനൊന്ന് ചുമച്ചു നോക്കി. പക്ഷെ ഏട്ടത്തി എന്നെ മൈൻഡ് പോലും ചെയ്‌തില്ല പിന്നെ ഞാനവിടെ നിന്ന് വട്ടം ചുറ്റാതെ വേഗം വെള്ളവും കുടിച്ചു പുറത്തേക്ക് ഇറങ്ങി.
ഏട്ടത്തിയോട് സംസാരിക്കാൻ ശ്രമിക്കുന്ന ഓരോ ശ്രമവും പൊളിയുകയാണല്ലോ… സ്വയം അങ്ങിനെ പറഞ്ഞുകൊണ്ട് ഞാൻ ബുള്ളറ്റിന്റെ ചാവിയും എടുത്തു വണ്ടിയുമായി വീട്ടിൽ നിന്നും ഇറങ്ങി. പിന്നീട് ഓരോ സ്ഥലത്ത് ചുറ്റിതിരിഞ്ഞു വീട്ടിൽ എത്തുമ്പോൾ വിളിക്ക് വെച്ചിരുന്നു.
രണ്ട് തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ചു ശുദ്ധിയായി ഇരിക്കുന്ന ഏട്ടത്തി. നനഞ്ഞ മുടി വിടർത്തിയിട്ട് മുടിയിൽ തുളസിക്കതിരും ചാർത്തി നെറ്റിയിൽ ഒരു ഭസ്മകുറിയുമായി നിലവിളക്കിന് മുന്നിൽ തൊഴുകൈയോടെ ഇരിക്കുന്ന ഏട്ടത്തിയിൽ ഐശ്വര്യം നിറഞ്ഞുഒഴുകുകയാണ്. എന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അത്രയും നേരം മിഴികൾ അടച്ചു പ്രാർത്ഥനയിൽ ലയിച്ചിരുന്ന ഏട്ടത്തി പെട്ടന്ന് മിഴികൾ തുറന്ന് എന്നെ നോക്കി.
ഞാൻ ശ്രദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഏട്ടത്തി വേഗം നോട്ടം മാറ്റി. ഏട്ടത്തിയുടെ അരികിൽ ഒരു കസേരയിലായി അമ്മയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഞാൻ വേഗം ബുള്ളറ്റിൽ തൂക്കിയിട്ട കവറുമായി അകത്തേക്ക് കയറി. ആരും കാണാതെ എനിക്കാ കവറിലെ സാധനം എന്റെ മുറിയിൽ എത്തിക്കണം അതുകൊണ്ട് അവരുടെ മുന്നിൽ അധികനേരം നിന്നില്ല. പക്ഷെ എന്നെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നുകൊണ്ട് ഏട്ടത്തി എന്നെ ശ്രദ്ധിക്കുന്ന കാര്യം എനിക്ക് മനസ്സിലായി.
ഞാൻ റൂമിൽ ചെന്ന് കവറിൽ നിന്നും മദ്യക്കുപ്പി അലമാരക്കുള്ളിൽ ഒളിപ്പിച്ചു.
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
Idhinte bakki part kitunnilalo
കരയപ്പിച്ച് കളഞ്ഞല്ലോട കാലമാs.
എന്നാലും ഇത്രയൊക്കെ വേണ്ടായിരുന്നു.
ഈ കഥ വായിച്ച് കഴിഞ്ഞപ്പോൾ വായനക്കാർ ആയിരുന്ന നമ്മൾ പോലും ഒരു നിമിഷം കരഞ്ഞു.പാവം ശിൽപെച്ചി
പെട്ടെന്ന് next part വേണം ശില്പ ഏട്ടത്തി പാവം
Kolaam……. Super Story.
????
താങ്ക്യൂ പൊന്നു.. ?
Upcoming stories ശിൽപ്പെട്ടത്തി ഉണ്ടല്ലോ?
വന്നാല്ലോ… ?