പവിത്രൻ ഷൈമ ചേച്ചി പറഞ്ഞതിന് മൂളിയ ശേഷം പറഞ്ഞു.
“തിരക്ക് തന്നെയാ… ചിലപ്പോഴൊക്കെ വെറുതെ ഇരിക്കേണ്ടിയും വരാറുണ്ട് ”
മെഷിൻ നന്നാക്കി പോകാൻ നേരം, നന്നാക്കൽ കൂലി ഷൈമചേച്ചിയിൽ നിന്നും വാങ്ങിയ ശേഷം പവിത്രൻ പറഞ്ഞു
“ഫോണില്ലേ നിങ്ങടെ കയ്യിൽ ”
“ഉണ്ട് എന്തേ ”
“ഇങ്ങ് താ ഞാൻ എന്റെ നമ്പർ അടിച്ചു തരാം, ഇനിയെന്തെങ്കിലും കേട് വന്നാൽ ചന്ദ്രേട്ടനോട് പറയാൻ നിക്കണ്ട. നിങ്ങള് നേരിട്ട് വിളിച്ചാമതി ”
കാണാൻ മാന്യനും നല്ല പെരുമാറ്റവും സംസാരവുമായതുകൊണ്ട് ഷൈമ ചേച്ചി മടിക്കാതെ ഫോൺ കൊടുത്തു. അവനതിൽ അവന്റെ മൊബൈൽ നമ്പർ അടിച്ച് ഡയൽ ചെയ്തു. റിങ്ങായ ശേഷം, ഫോൺ തിരിച്ചു നൽകി അവൻ പോയി.
******************
പിറ്റേ ദിവസം ഷൈമ ചേച്ചി ചന്ദ്രേട്ടനും മകളും പോയ ശേഷം ഫോണിലെ വിശേഷങ്ങളും നോക്കി ഇരിപ്പായിരുന്നു. ആ നേരത്ത് ഇന്നലെ സേവ് ചയ്തു വച്ച പവിത്രന്റെ നമ്പറിൽ നിന്നും കാൾ വന്നു. ഇവനെന്തിനാ ഇങ്ങോട്ടു വിളിക്കുന്നത് എന്ന ചിന്തയോടെ അവർ കോളേടുത്തു. ചേച്ചി ഹലോ എന്ന് പറഞ്ഞു തീർന്നപ്പോഴേക്കും, അവൻ
“ഹലോ ഇതാരാ…..”
അവന്റെ ചോദ്യം കേട്ട്, ഇന്നലെ നമ്പറ് തരാൻ വേണ്ടി ഫോൺ വാങ്ങിച്ച് അവന്റെ ഫോണിലേക്കു കാൾ ചെയ്തത് മറന്നപോലുണ്ട്.ഇപ്പോൾ ആ മിസ്ഡ് കാൾ കണ്ട് തിരിച്ചു വിളിക്കുകയാണ്. ഓർമ പെടുത്താനായി ഷൈമ ചേച്ചി പറഞ്ഞു
“അത് ശരി, നീയല്ലേ ഇന്നലെ എന്റെ ഫോൺ വാങ്ങി അതിലേക്ക് കാൾ ചെയ്തത്”
അവൻ പെട്ടന്ന് ഓർമ വന്നതുപോലെ
“ഓ… ഇത് ചന്ദ്രേട്ടന്റെ വീട്ടിലെ ചേച്ചിയാണല്ലേ ”
അവന്റെ ഒരുമിച്ചുള്ള ചോദ്യത്തിന് അനുകൂലിച്ചുകൊണ്ട് അവർ പറഞ്ഞു
