“ആ അത് തന്നെ, ചന്ദ്രേട്ടന്റെ വീട്ടിലെ ചേച്ചി തന്നെ ”
“സോറി ചേച്ചി, ഞാൻ മറന്നു പോയി സേവ് ചെയ്യാൻ, എന്താണ് ചേച്ചിയുടെ പേര് ”
“ഷൈമ ”
“അടിപൊളി പേരാണല്ലോ ചേച്ചിയുടെ”
“ആണോ…”
ഉം എന്നവൻ മൂളി അവരുടെ സംസാരം തുടർന്നു.ഷൈമചേച്ചിചോദിച്ചു
“എന്താ നിനക്കിന്ന് പണിയില്ലേ”
“ഇല്ല ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. പണിയില്ലാതെ വെറുതെയിരിക്കും. അതുകൊണ്ടല്ലേ പരിചയമില്ലാത്ത നമ്പറ് കണ്ടപ്പോൾ ഞാൻ വിളിച്ചത്, ആരെങ്കിലും എന്തെങ്കിലും നന്നാക്കാൻ വിളിച്ചതാണോ എന്നറിയാൻ”
വെറുതെയിരിക്കുന്ന പവിത്രനും, വീട്ടിൽ തനിച്ച് മുഷിഞ്ഞിരുന്ന ഷൈമ ചേച്ചിയും അന്ന് ഒരുപാട് സംസാരിച്ചു. വീട്ടിൽ തനിച്ചായത്തിന്റെ മടുപ്പ് മറന്ന നിമിഷങ്ങളായിരുന്നു ഷൈമ ചേച്ചിക്കത്
ദിവസങ്ങൾ കടന്നുപോയി. വെറുതെയിരിക്കുമ്പോഴുള്ള പവിത്രന്റെ വിളിയും സംസാരവും കൊണ്ടവർ നല്ല സൗഹൃദത്തിലായി. സൗഹൃദം മാത്രമല്ല അൽപസ്വല്പം പ്രണയവും തോന്നിത്തുടങ്ങി. ദിവസങ്ങൾ കടന്നു പോകുംതോറും. ഷൈമചേച്ചി എന്ന നാൽപതത്തിരണ്ടുകാരിയും പവിത്രനെന്ന ഇരുപത്തഞ്ചുകാരനും തമ്മിൽ നല്ല ആത്മ ബന്ധത്തിലായി
***************
തുടരും
