“അയ്യോ വരാനൊന്നും പറ്റത്തില്ല. അത്ര ഇമ്പോര്‍ട്ടന്‍റ്റ് ആണോ?”
റോയി ഗൌരവത്തില്‍ മിനിയെ നോക്കി.
“ചേച്ചി സംസാരിക്കൂ,”
അന്തരീക്ഷത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് മിനി പറഞ്ഞു.
“ശരി മിനി നടന്നോളൂ. വാര്‍ഡന്‍ സിസ്റ്ററിനോട് പറഞ്ഞേക്ക് ഞാന്‍ ഇപ്പ വരൂന്ന്,”
ഷാരോണ്‍ അവളോട് പറഞ്ഞു.
“പറ റോയീ,”
അവനോടു അല്‍പ്പം കൂടി അടുത്ത് നിന്നുകൊണ്ട് അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“ഷാരോണെ,”
അവന്‍ ഗൌരവത്തില്‍ വിളിച്ചു.
“ഞാന്‍ പറയാമ്പോകുന്ന കാര്യം നെനക്ക് അത്ര ഇഷ്ട്ടപ്പെട്ടു എന്നൊന്നും വരത്തില്ല,”
ഷാരോണ്‍ പുഞ്ചിരിവിടാതെ അവനെ നോക്കി.
“നമ്മടെ അപ്പന്മാര് തമ്മി ഒറപ്പിച്ച ഒര് വാക്കൊണ്ട്. ഞാമ്മറന്നിട്ടില്ല അത്. നെനക്ക് ഓര്‍മ്മയോണ്ടോന്നു എനിക്ക് അത്ര ഒറപ്പും ഇല്ല,”
“എന്‍റെ റോയിച്ചാ, കാര്യം എന്നതാ?”
ഷാരോണ്‍ പുഞ്ചിരി നിലനിര്‍ത്താന്‍ ശ്രമം നടത്തിക്കൊണ്ട് ചോദിച്ചു.
“നീയിപ്പം ആ വാധ്യാര്ടെ കൂടെയാ ഫുള്‍ ടൈമും എന്ന്‍ കേട്ടു?”
ഷാരോണിന് കാര്യം മനസ്സിലായി.
എങ്കിലും അവള്‍ അവന്‍റെ അടുത്ത വാക്കുകള്‍ എന്തായിരിക്കും എന്നറിയാന്‍ കാത്തിരുന്നു.
“ചെലപ്പം രാത്രീല്‍ ഒക്കെ കൊറേ സമയം..എട്ടു മണികഴിഞ്ഞ്…അത് വരെയൊക്കെ…. അയാടെ കൂടെ ഒറ്റക്ക് ആണ്…അല്ല അങ്ങനേം കേട്ടു,”
“റോയിച്ചാ കാര്യം എന്നതാന്ന് തെളിച്ച് പറ,”
അവളുടെ പുഞ്ചിരി മാഞ്ഞു.
“ഷാരോണേ, നീയീവിഷയത്തി അത്ര അക്ഷരാഭ്യാസം ഒന്നും ഇല്ലാത്ത കൊച്ച് കുട്ടി ഒന്നുവല്ല. നിന്‍റെ ഈ പ്രായത്തി അയാളെപ്പോലെ ഒള്ള ഒരു ചുള്ളന്‍റെ കൂടെ പാട്ടും കൂത്തും ന്നൊക്കെ പ്പറഞ്ഞു കോലേക്കേറി നടക്കാന്‍!”
“അതിനിപ്പം എന്നാ പറ്റീന്നാ?”
അവളുടെ സ്വരം ഉയര്‍ന്നു.
“ഇത് വരെ ഒന്നും പറ്റീല്ലേ കൊഴപ്പവില്ല,”
അവന്‍റെയും സ്വരം ഉയര്‍ന്നു.
“പക്ഷെ ഇനി പറ്റാതിരിക്കണങ്കി…നിര്‍ത്തിക്കോ. എല്ലാപ്പരിപാടീം…”
“റോയിച്ചാ…”
അവളുടെ സ്വരത്തിന് മൂര്‍ച്ച വന്നു.
പ്രിയ ; സ്മിതെച്ചീ….
കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും… ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ… ആറി വീററ്റ വേളയിൽ… അതിനെ ഇനി എൻറെ ,ആസ്വാദന “കത്തി “മുനയാൽ… വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !.
ഈ ഭാഗവും… പതിവ് പോലെ ,സാധാരണപോലെ… ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?… സോറി !…വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?…?? അങ്ങനെ ആയിരുന്നെങ്കിൽ… ആ cobra യിൽ അവസാനത്തെ ആ “കടിച്ചു പൊട്ടിക്കൽ” കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ…??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !… ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ…ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??.
പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ… കൊഴുക്കട്ടേ… പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം…
എന്തായാലും… കഥയിൽ “കോബ്ര” യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും… നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. “സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു…ഈ നായക നടന്മാർ എങ്ങനെ വിലസും” എന്ന് !.. എന്ന് പോലെ… സിനിമയിലായാലും കഥയിൽ ആയാലും… ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?… എന്നതിനാൽ !. അതിനാൽ അവർ വരട്ടെ…. വിലസട്ടെ… കീഴടക്കട്ടെ… പൊളിച്ചടുക്കട്ടേ !…..
സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി… കഥയിലും, എഴുത്തിലും, ജീവിതത്തിലും… എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും… ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം….
സ്വന്തം,
സാക്ഷി ?️ ആനന്ദ്
പ്രിയ ; സ്മിതെച്ചീ….
കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും… ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ… ആറി വീററ്റ വേളയിൽ… അതിനെ ഇനി എൻറെ ,ആസ്വാദന “കത്തി “മുനയാൽ… വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !.
ഈ ഭാഗവും… പതിവ് പോലെ ,സാധാരണപോലെ… ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?… സോറി !…വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?…?? അങ്ങനെ ആയിരുന്നെങ്കിൽ… ആ cobra യിൽ അവസാനത്തെ ആ “കടിച്ചു പൊട്ടിക്കൽ” കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ…??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !… ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ…ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??.
പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ… കൊഴുക്കട്ടേ… പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം…
എന്തായാലും… കഥയിൽ “കോബ്ര” യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും… നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. “സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു…ഈ നായക നടന്മാർ എങ്ങനെ വിലസും” എന്ന് !.. എന്ന് പോലെ… സിനിമയിലായാലും കഥയിൽ ആയാലും… ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?… എന്നതിനാൽ !. അതിനാൽ അവർ വരട്ടെ…. വിലസട്ടെ… കീഴടക്കട്ടെ… പൊളിച്ചടുക്കട്ടേ !…..
സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി… കഥയിലും, എഴുത്തിലും, ജീവിതത്തിലും… എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും… ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം….
സ്വന്തം,
സാക്ഷി ?️ ആനന്ദ്
പതിനൊന്നു മണി രാത്രിയില്‍ ആണ് ഞാന്‍ ഈ കമന്റ്റ് കാണുന്നത്.
പ്രതികരണം നാളെ രാവിലെ തീര്‍ച്ചയായും.
സസ്നേഹം,
സ്മിത.
ചേച്ചി ഏതിനൊക്കെ പ്രതികരണം അറിയിക്കും?……
എൻറെ പുതിയ കഥ നാളെ വരും അയച്ചുകൊടുത്തിട്ടുണ്ട്….
താങ്ക്യൂ
അത് കണ്ടു. ഋഷിയുടെ പൂരം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് ടൈപ്പ് ചെയ്യുന്നത്.
പൂരം കഴിഞ്ഞാല്‍ “ഡിസംബര്‍ മഞ്ഞി”ലേക്ക് പോവുകയാണ്.
പ്രിയ സാക്ഷീ…
ആസ്വാദനക്കുറിപ്പ് വായിച്ചു. മനസ്സ് തണുക്കുന്നത്, പിന്നെയും പിന്നെയും എഴുതാനുള്ള കുതിര ശക്തി തരുന്നത് ഇതുപോലെ പൂക്കളുടെ മണമുള്ള കുറിപ്പുകള്‍ വായിക്കുമ്പോഴാണ്. ശിശിരപുഷ്പ്പം എനിക്കേറ്റവും ഇഷ്ട്ടമുള്ള കഥയാണ് എങ്കിലും എഴുത്തിലൂടെ അവരുടെ സൌന്ദര്യം നഷ്ട്ടപ്പെടുതരുത് എന്നൊരു ചിന്തയും ഈയിടെയായി ശക്തിപ്പെടുന്നുണ്ട്. അധ്യായങ്ങളുടെ ഗ്യാപ്പുകള്‍ വല്ലാതെ കൂടുന്നതില്‍ ഈ മോശം ചിന്ത നല്ല ഒരു കാരണമാകുന്നുണ്ട്.
എന്തായാലും ഉടനേ തന്നെ ഈ കഥയുടെ കൊട്ടിക്കലാശമുണ്ടാവും. സാക്ഷിയെപ്പോലെ കൃതഹസ്തരായ എഴുത്തുകാര്‍ പ്രോത്സാഹനം നിര്‍ലോഭം കോരിച്ചോരിയുമ്പോള്‍, ഇനിയും കാത്തുനിര്‍ത്താന്‍ കഴിയില്ല.
വില്ലന്‍ – ബ്ലാക്ക് ആന്‍ഡ് വൈറ്റ് വില്ലനില്‍ വിശ്വസിക്കാത്ത ആളാണ് ഞാന്‍. നന്മ തിന്മയുടെ മിശ്രണം എല്ലാവരിലുമുണ്ട് എന്ന് തന്നെയാണ് വിശ്വാസം. റോയിയില്‍ അത് കൂടുതലാണ്. എങ്കിലും കഥയുടെ ഗതിയ്ക്ക് ആരെയെങ്കിലും വില്ലനാക്കണം. റോയിയെ കൌരവപക്ഷത്ത് നിര്‍ത്താതെ കഥാ കുരുക്ഷേത്രം മുമ്പോട്ട് പോകില്ല.
കുറെ എഴുതണം എന്നുണ്ട്. പക്ഷെ വായന ബാക്കി കിടക്കുന്നു.
സസ്നേഹം,
സ്മിത.
കൊള്ളാം നന്നായിട്ടുണ്ട് ചേച്ചീ?????????????????????
താങ്ക്യൂ ഫ്രണ്ട്….
അല്ലേലും രാഷ്ട്രീയകാർ അങ്ങനെയാണ്(എല്ലാവരും അല്ല).. ആ കുതിര റോയ് ഓന്റെ കണ്ണും മോറും തേമ്പി വിടണം.. മിനി ഒരു മഞ്ഞു തുള്ളി പോലെയാണ്.. ഒരു പാവം.. ശ്രീധർ പ്രസാദ് അവനെ വിടാതെ പിടിച്ചോളണം.. ഷാരോണിനെ കൈപിടിച്ച് നടത്താൻ അവൻ വരും.. ആരാണവൻ???
ഞാൻ പകുതിക്കു നിറുത്തിയ ഒരു കഥ ഉണ്ടായിരുന്നു.. ഈ സൈറ്റിലെ പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു കഥ.. ഒരു പക്കാ പൊളിറ്റിക്കൽ ത്രില്ലെർ.. യുവതുർക്കി എന്നായിരുന്നു എന്റെ കഥയുടെ പേര്.. ശ്രീധറിനെ വായിച്ചപ്പോൾ എന്റെ നായകനെ ഞാൻ അവനിൽ കണ്ടു.. ശ്രീധറിനെ കൈ വിടരുത്.. ഷെല്ലിയുടെ കൂടെ അവൻ വേണം.. പ്ലീസ്
ഫഹദ് ….
പറഞ്ഞ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിച്ചുകേട്ടിട്ടുണ്ട്. അടുത്ത ഭാഗത്ത് അവയുടെ സ്വാധീനം കാണുമെന്നു ഉറപ്പ് തരുന്നു.
പകുതിക്ക് നിര്‍ത്തിയ ആ കഥയുമായി വേഗം വരണമെന്ന ഒരപേക്ഷ ഈ അവസരത്തില്‍ സമക്ഷത്ത് വെക്കുന്നു…
kadha epazha vayichath aunty kadha kidukki tto
താങ്ക്യൂ പ്രിയ മൃദു…
ചേച്ചി…..
കഥ വായിച്ചു …. മിനിയുടെ പ്രസംഗം …. കുറച്ചൊന്നും മനസിലായില്ല … പക്ഷെ നമ്മ ഷാരോൺ കുട്ടി കുറച്ചു പറഞ്ഞു തന്നത് കൊണ്ട് ഏകദേശ idea പിടികിട്ടി …..
Roy…. ഷാരോൺ എന്തായാലും roy നെ കെട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു ..
ആ ട്വിസ്റ്റ് എന്തായാലും കലക്കി ….
അപ്പോ ini ഷാരോൺ ന്റെ പാർട്ടണർ ആരാണെന്നു ഏകദേശ ഐഡിയ കിട്ടി …. ആ നടക്കട്ടെ ….
നന്ദകുമാർ സാർ ഷാരോണിനെ റോയിടെ കൈയിൽ നിന്നും രക്ഷിക്കും എന്ന് കരുതുന്നു ….
PIne കൂടുതൽ ഒന്നും പറയാനില്ല എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു…..
അപ്പോ ഈ ഭാഗവും ഇഷ്ട്ടായി….
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു….
പ്രിയ അഖില്‍…
കുറിപ്പ് വിശദമായി വായിച്ചു. ആദ്യത്തെ വരികളോട് മാത്രമേ വിയോജിപ്പുള്ളൂ. ഡെയര്‍ ഡെവിള്‍ പോലെ സുന്ദരമായ ഒരു കഥയുടെ രചയിതാവിന് ഭാഷ ശരിക്കും വഴങ്ങും എന്ന്‍ തോന്നിയിട്ടുണ്ട്.
റോയിയുടെ യഥാര്‍ത്ഥ ഉദ്ദേശം ഇതുതന്നെയായിരുന്നു എന്ന്‍ ആദ്യ അധ്യായത്തില്‍ ഒരു ക്ലൂ തന്നിരുന്നു.പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഭാഗമാവുമ്പോള്‍ ഒരാള്‍ക്ക് എല്ലാത്തിനും ന്യായീകരണമുണ്ടല്ലോ.
ഷാരോണിന്‍റെ പാര്‍ട്ട്ണര്‍…അതിപ്പോഴും ഒരു മിസ്റ്ററിയാണ്. കുറഞ്ഞത് ഏതാനും അദ്ധ്യായങ്ങള്‍ വരെയെങ്കിലും.
നന്ദകുമാര്‍ അങ്ങനെ താഴെനില്‍ക്കുന്നതിനാല്‍ ആശ്വാസത്തിന് ഇടയുണ്ട്.
അടുത്തത് ഇസബെല്ലയാണ്.
അതിനു ശേഷം ശിശിരം.
സ്നേഹത്തോടെ, സ്മിത.
????
ഷാരോൺ ന്റെ പാർട്ണർ ഞാൻ വിചാരിക്കുന്ന ആൾ ആയിരിക്കരുത് എന്നൊരു ആഗ്രഹം ഉണ്ട് …
ചേച്ചി ട്വിസ്റ്റ് ന്റെ ആളാണല്ലോ അതുകൊണ്ട് പലതും പ്രതീക്ഷിക്കാം….
സ്മിതാമ്മേ….
അങ്ങനെ ഇരുന്ന ഇരിപ്പിന് വായിച്ചെത്തി…
ഒരു കാര്യോണ്ട് ട്ടാ.. ഇത് വരിയിൽ നിന്ന് വരി കോർത്ത് വായിച്ചില്ലേൽ എത്തും പിടിയും കിട്ടില്ല.. കാരണം… കഥ എന്നതിനേക്കാളുപരി സ്മിതാമ്മ ഇഞ്ചോടിഞ്ച് ഡയലോഗുകൾ എടുത്ത് അമ്മാനമാടി കളിക്കുവാണ് … ശരിക്കും കോളേജിലെ ഒരു ഇലക്ഷൻ അന്തരീക്ഷത്തെ പൂർണമായും അതേപോലെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു… ആ ചൂടും തരിപ്പും ഡയലോഗുകളും സിറ്റുവേഷനും.. ഒക്കെ അതെ പോലെ…. നല്ല ത്രില്ലിംഗ്… തിരിച്ചെത്തിയ പോലെ…
പക്ഷെ അങ്ങനെ വായിച്ചില്ലേൽ… ചിലപ്പോ ആകെ അന്തം വിട്ടു പോവും…
പത്താം പേജ്… അതെനിക്കിഷ്ടാവും ന്നു സ്മിതാമ്മക്ക് നല്ലോണം അറിയാം… (അതെനിക്ക് വേണ്ടി എഴുതീതാണോ ന്നൊരു സംശയം പോലും ഇല്ലാണ്ടില്ല.. അല്ലെ… ആണ് ന്ന് പറ..ആണ് ന്ന് പറ )
പേജ് പതിമൂന്നും പതിനാലും…
ഈ സ്മിതാമ്മേനെ ഞാൻ കൊല്ലും… ആ സാർ കൈ പിടിച്ച് മാറ്റണത് പറഞ്ഞിട്ട് തുടരും ന്ന് എഴുതിയ പോരെ.. അല്ലാ…. ബാറ്റൺ സ്മിതാമ്മ… ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ പാടില്ല ട്ടാ….
അതാണല്ലോ ഒരു ഇരുത്തം വന്ന എഴുത്തുകാരിയുടെ സ്റ്റൈൽ… അങ്ങനെ തന്നെ തുടരട്ടെ…
ശരിക്കും ആ പഴയ…. വെറും വാശിയും ഒക്കെ…. ഒരാവശ്യോം ഇല്ലാതെ ചുമ്മാ ഈ നട്ട പാതിരായ്ക്ക് കയറിവന്നു… എന്തിനാന്നെ…. മിനിയുടെ പ്രസംഗം…. എവിടെ ഒക്കെയോ കേട്ട് മറന്ന പോലെ… ചിലപ്പോ ആ തീക്ഷ്ണത കൊണ്ടാവും… അല്ലെങ്കിൽ ആ വശ്യത കൊണ്ട്… ശരിക്കും ഞാൻ കേട്ടിട്ടുള്ളപോലെ തോന്നി… ഓർമ്മിക്കാൻ ശ്രമിച്ചു… വന്നില്ല…
അപ്പൊ… ഇനി… വേഗം ആയിക്കോട്ടെ ട്ടാ…
ഡിക്ടറ്റീവ് സ്മിതാമ്മേ…
സ്നേഹത്തോടെ
ഇഷ്ടത്തോടെ
ബഹുമാനത്തോടെ
സിമോണ.
വീറും വാശിയും ന്നാ ഉദ്ദേശിച്ചേ… വന്നത് വെറും വാശി ന്നാ… അല്ല.. അത് തന്നെയാ കറക്ട്… വെറും വാശി.. ഒക്കെ വെറുതെ തന്നെ.
പ്രിയ സിമോണ…
എഴുത്തിന്‍റെ താരതമ്യം കൊണ്ട് ഒരു പിടിയങ്ങു പിടിയ്ക്കുവാണേല്‍ എന്‍റെ പെണ്ണേ നിന്‍റെമുമ്പില്‍ ഞാന്‍ നവസാക്ഷരയാണ്. എന്തെല്ലാം ഇസങ്ങള്‍ ഉണ്ട് എഴുത്തില്‍? അവയെക്കുറിച്ച് ഇവിടെ സംസാരിക്കുക എന്ന്‍ പറഞ്ഞാല്‍ മഹാ അബദ്ധമാണ് എന്നറിയാഞ്ഞിട്ടല്ല. എന്നാലും കാക്കത്തൊള്ളായിരം ഇസങ്ങളിലെ സകല മനോഹര വൈചിത്ര്യങ്ങളും അവയുടെ “മാരക” സൌന്ദര്യം മുഴുവന്‍ പുറത്തെടുത്ത് ഭരതനാട്യമാടുന്നുണ്ട് നിന്‍റെ കഥകളില്‍. വൈചിത്ര്യം എന്ന്‍ പറയുമ്പോള്‍ വായന മനസ്സിലവശേഷിപ്പിക്കുന്ന ഒരു ലാവണ്യാനുഭൂതിയുണ്ടല്ലോ. പോസ്റ്റ് സ്ട്രക്ക്‌ച്ചറലിസ്റ്റുകള്‍ എന്ത് തന്നെ പറഞ്ഞാലും ആ ലാവണ്യാനുഭൂതിയെ ആ പേരില്‍ തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത്തരം ഒരു plethora of feeling ഓരോ കഥയിലും ഓരോ ഖണ്ഡികയിലും ഓരോ വാചകത്തിലും ഓരോ വാക്കിലും ഒരു സ്വനിമയിലും ഓരോ ഫോണീമിലും ഓരോ പങ്ങ്ചുവേഷനിലില്‍പ്പോലും നീ നിറച്ച് തരുമ്പോള്‍ എപ്പോഴും ഒരു ചോദ്യം എന്നില്‍ വരാറുണ്ട്. എന്‍റെ സ്മിതേ[സൈറ്റിലെ പേര്]എന്നാ നീ നന്നാവ്ക? ഇതിനെ ഇന്‍ഫീരിയോറിറ്റിയെന്നോ, ഇന്‍സെക്യൂരിറ്റി ഫീലിംഗെന്നോ എന്ത് വിളിച്ചാലും വാസ്തവമായ കാര്യമാണ്. അത്രമേല്‍ ഫോര്‍ട്ടിഫൈഡ് ആണ് നിന്‍റെ കഥാലോകം.
പത്താം പേജിലേത് ഒരു വാസ്തവമാണ്. സ്വാതന്ത്ര്യഘോഷത്തിനു വേണ്ടി മുറവിളികൂട്ടുമ്പോള്‍പ്പോലും പുരുഷനില്‍ ഒതുങ്ങാന്‍ സ്ത്രീ കൊതിക്കാറുണ്ട്. ഫെമിനിസം എനിക്ക് പുരുഷനെപ്പോലെയാകലല്ല. അവന്‍ ചെയ്യുന്ന വൃത്തികേടുകള്‍ അനുകരിക്കലായി ഫെമ്നിസത്തെ കാണാന്‍ വയ്യ. പരസ്യമായി മൂത്രമോഴിക്കുക, സിഗരെറ്റ് വലിക്കുക, മദ്യപിക്കുക…ഇതൊക്കെ പരസ്യമായി ചെയ്യുക വഴി ഫെമിനിസത്തിന്‍റെ ലക്‌ഷ്യം സാധിക്കാം എന്നൊക്കെ കരുതുന്നവരുണ്ട്. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസത്തെ അംഗീകരിക്കലാണ് ഫെമിനിസം. വ്യതിരിക്തതയെ ബഹുമാനിക്കുക. സ്ത്രീക്ക് പുരുഷനാകാണോ പുരുഷന് സ്ത്രീയാകാനോ പ്രകൃത്യാ കഴിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിമിതി കുറെ മുമ്പല്ലാത്ത ഒരു സമയത്ത് ചര്‍ച്ചയായതാണ്. ശാരീരിക അധ്വാനം വളരെക്കൂടുതലുള്ള ജോലികള്‍ തുടര്‍ച്ചയായി ചെയ്യുന്നതില്‍ സ്ത്രീയ്ക്ക് പ്രായോഗിക പരിമിതികള്‍ ഉണ്ട്. സ്ത്രീയുടെ ക്ഷമാശീലം,വൃത്തിബോധം ഇവയൊക്കെ പുരുഷനേക്കാള്‍ കൂടുതലും…
ഇത്രേയുള്ളൂ എന്‍റെ ഫെമിനിസം.
പിന്നെ അവസാനത്തെ രണ്ടു പേജുകള്‍…
അതുപിന്നെ എന്തിനാണ് എന്ന്‍ സിമോണയ്ക്കറിയാം…
ഇഷ്ട്ടത്തോടെ
ഒരുപാട് സ്നേഹത്തോടെ,
സ്മിത.
Ee mele ezhutheethokke enne thennyano.. Njan kannaadeelu poyi nokki… Enikkenne enne kandittu mansilaavanillya… Ee smithammene pidichitt… Allaaaaa….
Mirror tells lies, not my words.
Smithaaaaammmeeeeee..
???????????
Verthe orishtam vannu. Athaa