ശിശിര പുഷ്പ്പം 13 [ smitha ] 346

ജീവനാണ് എനിക്ക് നീ. ജീവിതത്തിലേക്ക് സ്വയം കടന്ന് പ്രണയത്തിന്‍റെ വാതില്‍ തുറക്കുവാന്‍ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. അതിനു നീ വേണം.
അവളുടെ മനസ്സ് ദൃഡമായിപ്പറഞ്ഞു.
ഈശോയേ…!
തീരുമാനിച്ചോ?
പെട്ടെന്ന് അവളുടെ മനസ്സ് പുഞ്ചിരിച്ചു.
എത്ര നാള്‍ മുമ്പേ….!
എന്നേ തീരുമാനിച്ചിരുന്നു!
തനിക്ക് സാറിനോട് പ്രണയമായിരുന്നെന്ന്!
നീ നല്ല ഒരു പെണ്ണായതുകൊണ്ട്, നീ ബന്ധങ്ങളെ മാനിക്കുന്നവള്‍ ആയത് കൊണ്ട് അത് തിരിച്ചറിഞ്ഞില്ല എന്നേയുള്ളൂ പെണ്ണേ….
“സാര്‍…”
സമചിത്തതയോടെ അവള്‍ വിളിച്ചു.
സിതാറിന്‍റെ അനുരണനങ്ങള്‍ തീവ്രമായി. ഉറങ്ങിക്കിടന്ന നിറങ്ങള്‍ അവളുടെ വാക്കുകളില്‍ പെയ്തിറങ്ങി.
നന്ദകുമാര്‍, അപരഹ്നതിന്‍റെ ചുവപ്പ് വീണ മുഖത്തോടെ അവളെ നോക്കി.
“സര്‍ എനിക്ക്….”
അവള്‍ പറഞ്ഞുതുടങ്ങി .
കാലത്തിന്‍റെ ഏതോ ബിന്ദുവില്‍ നിന്ന്‍ വാക്കിന്‍റെ ബീജം തന്‍റെ ചുണ്ടിലൂടെ വളര്‍ന്ന്‍ മരമായി, വനമായി മാറാന്‍ അവള്‍ കൊതിച്ചു.
“ചിലപ്പോള്‍ എന്നെ, ഈ ദിവസത്തിന് ശേഷം സാര്‍ വെറുക്കുമായിരിക്കും….ദൂരെ നിര്‍ത്തുമായിരിക്കും….പക്ഷെ എനിക്ക്…”
കരളിനിറെ അടിത്തട്ടിലെ സമുദ്രത്തില്‍ നിന്ന്‍ പവിഴങ്ങളും തിരകളും വാക്കുകളായി പതഞ്ഞടിക്കുന്നു.
“പക്ഷെ എനിക്ക് പറയാതെ…പറയാതിരിക്കാനാവില്ല…ക്ഷമിക്കണം എന്നോട്….എനിക്ക് സാറിനെ….എനിക്ക് വേണം…സാറിനെ എനിക്ക് വേണം….”
തന്‍റെ കണ്ണുകളിലെ തുടിപ്പ്, കണ്ണിണകള്‍ക്ക് ചുറ്റും നേര്‍ത്ത താപം. കിതപ്പില്‍ അതൊക്കെ അവള്‍ അറിഞ്ഞു.
മരവിപ്പിക്കുന്ന മഞ്ഞുമലയുടെ മേല്‍ നില്‍ക്കുന്ന അനുഭവത്തോടെ അവള്‍ അയാളെ നോക്കി. ഇപ്പോഴും അപരാഹ്നത്തിന്‍റെ ഇളംവെയിലിന്‍റെ നിറവ് ഇപ്പോഴും അയാളുടെ മുഖത്ത് ഉണ്ട്.
കണ്ണുകളില്‍?
“ഒരു പെണ്ണ് ഋതുമതിയായിക്കഴിഞ്ഞ് മറ്റൊരു പുരുഷനെ അച്ഛനെപ്പോലെ സ്നേഹിക്കുകയില്ല, ഷാരോണ്‍. നിന്‍റെ വാക്കില്‍, നോട്ടത്തില്‍, നിന്‍റെ ശരീര ഭാഷയില്‍ ഒക്കെ ഞാനത് തിരിച്ചറിഞ്ഞതാണ്. എന്‍റെ അടുത്ത് നില്‍ക്കുമ്പോള്‍….”
ഈശോയേ…
അവളുടെ മിഴികള്‍ പതിയെ അടഞ്ഞു. അതിന്‍റെ ഭംഗിയിലെക്ക് ഒരു നിമിഷം അയാള്‍ നോക്കി.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

70 Comments

Add a Comment
  1. Achanaayi Kanda orale kaamukanayikaanumennu karuthila.ethoru sex kathayaayikaanan thalparyamilla.ennal aasthaanathu matorale njn kandirunnu..mini varunnathuvare..epol enikku sharone ulkollan kazhiyunnilla..really sorry smitha…. Nokkatte

Leave a Reply

Your email address will not be published. Required fields are marked *