ഷാരോണ്‍ ശ്വാസമടക്കിപ്പിടിച്ച് അത് കേള്‍ക്കുകയായിരുന്നു.
അവള്‍ എങ്ങനെ വരും സാര്‍? ഷാരോണ്‍ ഉള്ളില്‍ പറഞ്ഞു. സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിനെ അത്ര തീവ്രമായി ആഗ്രഹിച്ചില്ലേ അവള്‍? ചേച്ചിയുടെ മരണം തന്‍റെ വിലക്കപ്പെട്ട ആഗ്രഹത്തിന്‍റെ തീവ്രതയുടെ ഫലമാണ് എന്ന് ആ പാവം കരുതിയെങ്കില്‍? എത്ര വലിയ ശാസ്ത്രജ്ഞയാണെങ്കിലും ഒരു പെണ്ണിന്‍റെ മനസ്സ് എനിക്കറിയാം.
അവള്‍ അനുകമ്പയോടെ ഉള്ളില്‍ പറഞ്ഞു.
“പാപബോധമുണ്ടായി സുലോചനയ്ക്ക്,”
നന്ദകുമാര്‍ പറഞ്ഞു.
“ചേച്ചിയുടെ മരണത്തിനു താന്‍ ആണ് ഉത്തരവാദിയെന്ന്‍ ഓര്‍ത്ത്. അതുകൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി അവള്‍ ഉടന്‍തന്നെ ഒരാളെ വിവാഹം കഴിച്ചു. താന്‍ അവിവാഹിതയായി നിന്നാല്‍ നിയന്ത്രണമില്ലാതെ വീണ്ടും എന്നെ അവള്‍ സമീപിക്കുമെന്ന് ഭയപ്പെട്ടു. അങ്ങനെ ആ പാപത്തെ പൂര്‍ത്തീകരിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. എന്നെ വിളിച്ചിരുന്നു, വിവാഹത്തിന് അവള്‍. ഇരുപത്തിനാല് മണിക്കൂറും മദ്യത്തിലായിരുന്ന ഞാന്‍ അവളുടെ വീട്ടില്‍ എത്തിയപ്പോള്‍ വിവാഹവും കഴിഞ്ഞ് അവളും ഭര്‍ത്താവും അമേരിക്കക്ക്യ്ക്ക് പറന്നിരുന്നു….”
ദേവദാരുവിന്‍റെ ശിഖരത്തില്‍ രണ്ട് പക്ഷികള്‍ വന്നിരിക്കുന്നത് ഷാരോണ്‍ കണ്ടു.
കാറ്റില്‍ താഴമ്പൂവിന്‍റെ മണം അവള്‍ അറിഞ്ഞു. നന്ദകുമാറിന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഇളംചൂട് അവള്‍ കണ്ടു.അയാളുടെ ദേഹത്ത് നിന്ന്‍ ഗാന്ധര്‍വ്വമായ ഒരു ഗന്ധവും.
“അന്ന് മഞ്ഞ് നിറഞ്ഞ ആ പ്രഭാതില്‍ എന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് സുമിത്ര ആ സ്വപ്നം പറഞ്ഞപ്പോള്‍, ഞാന്‍ കരുതിയില്ല മോളെ…അവള്‍….”
ഷാരോണിന്‍റെ നെഞ്ച്തുടിച്ചു.
അവള്‍ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“ആ പെണ്ണ്…അവള്‍ നീ ആയിരിക്കുമെന്ന്…”
ആകാശഗന്ധര്‍വ്വന്‍ തന്‍റെ കാതില്‍ മഴവില്‍ സിത്താര്‍ കൊണ്ട് ശ്രുതിയിടുന്നത് ഷാരോണ്‍ അറിഞ്ഞു.
ദേഹത്തിന്‍റെ മുഴുവന്‍ ഭാരവും പൊയ്പ്പോവുകയാണ്.
ആകാശത്ത് നിന്ന്‍ നക്ഷത്രത്തിന്‍റെ പ്രകാശത്തില്‍ തന്‍റെ ആത്മാവ് പുളകംകൊള്ളുന്നു.
മിഴികളില്‍ പൂത്തുലഞ്ഞ നാണം ഓരോ രോമാകൂപങ്ങളിലേക്കും പടരുന്നു.
ഹൃദയത്തില്‍ കുങ്കുമരേഖകൊണ്ട് എന്‍റെ പുരുഷന്‍ വാക്കുകള്‍ കോറിയിടുകയാണ്.
“ഞാന്‍ കരുതിയില്ല മോളെ ആ പെണ്ണ്‍ നീയായിരിക്കുമെന്ന്‍…”
അവള്‍ക്ക് അയാളെ തൊടണമെന്ന്‍ തോന്നി.
കൊതിയടക്കാതെ അവള്‍ അയാളുടെ കൈയില്‍ കൂട്ടിപ്പിടിച്ചു.
അയാളുടെ കൈയിലെ താപം തന്‍റെ വിരലുകളില്‍, അകതാരില്‍ ചേര്‍ത്തു.
ദേവദാരുവിന്‍റെ ശിഖരത്തിലെ പക്ഷികള്‍ക്ക് പിമ്പില്‍ ഇപ്പോള്‍ നറുനിലാവില്‍ കുതിര്‍ന്ന ഒരു ചുവന്ന മേഘമാണ്.
Achanaayi Kanda orale kaamukanayikaanumennu karuthila.ethoru sex kathayaayikaanan thalparyamilla.ennal aasthaanathu matorale njn kandirunnu..mini varunnathuvare..epol enikku sharone ulkollan kazhiyunnilla..really sorry smitha…. Nokkatte