“കിട്ടുവോന്നോ…? സാറിന് എന്തേരെയാ വേണ്ടേ?”
“അതായത് നല്ല സാധനം ആരിക്കണം. പൊടി ഒക്കെ ഇടത്തില്ലേ ചെത്തുന്നോര്. അതൊന്നും ഇല്ലാത്ത നല്ല പ്യുവര്‍ സാധനം.ഇളംകള്ളും വേണം. മക്കള് ഒക്കെയില്ലേ…”
“എന്‍റെ പൊന്നു സാറേ….ദാ ഇപ്പത്തന്നെ സാധനം ഇങ്ങെത്തും..എടീ സൂസന്നെ നീ മക്കക്ക് വെളമ്പിക്കൊട്….”
ജോസ് ചേട്ടന്‍ പോകാന്‍ തിരിഞ്ഞു.
“ഉം…”
സൂസന്ന പുഞ്ചിരിച്ചുകൊണ്ട് അമര്‍ത്തി മൂളി.
“എനിക്കറിയാം…”
ഷെല്ലിയും മിനിയും പരസ്പ്പരം നോക്കി.
“എന്നാ അറിയാന്ന്?”
പോകാന്‍ തുടങ്ങിയ ജോസ് ചേട്ടന്‍ സൂസന്നയെ കടുപ്പിച്ചു നോക്കി.
“എന്‍റെ സൂസന്നെ നീ കരുതുന്നപോലെ ഒന്നുവല്ല…നീ കൊച്ചുങ്ങളെ വെറുതെ പേടിപ്പിക്കാതെ,”
“എന്നതാ സൂസന്‍ ആന്‍റി?”
ജോസ് ചേട്ടന്‍ പോയിക്കഴിഞ്ഞ് മിനി പതിയെ ചോദിച്ചു.
സൂസന്‍ പെരുവിരല്‍ വളച്ച് ചുണ്ടുകള്‍ക്കിടയില്‍ മുട്ടിച്ച് മിനിയെ കാണിച്ചു.
“പപ്പാ…!”
മാത്യു ചിരിച്ചു.
“വെയിറ്റ് ആന്‍ഡ് വാച്ച്…”
അയാള്‍ പറഞ്ഞു.
“ആന്‍റിയും ഇരിക്ക്…”
സമീപത്തിരുന്ന കസേരയില്‍ തൊട്ടുകൊണ്ട് മിനി പറഞ്ഞു.
“അയ്യോ വേണ്ട മോളെ…”
സൂസന്ന പുഞ്ചിരിയോടെ മിനിയുടെ ക്ഷണം തിരസ്ക്കരിച്ചു.
“ഞാനും അച്ചായനും കഴിച്ചിട്ടാ വന്നേ,”
“നേര്?”
“നേര്,”
സൂസന്‍ പാത്രങ്ങളില്‍ കപ്പയും പോത്തുകറിയും വിളമ്പി.
“കഴിക്ക് സാറേ…അച്ചായന്‍ ഇപ്പം ഇങ്ങെത്തും,”
അവര്‍ മാത്യുവിനോട് പറഞ്ഞു.
“ഇടയ്ക്ക് ഇഷ്ടവാണേല്‍ മോരു കറീം കൂട്ടാം കേട്ടോ,”
അവര്‍ കഴിക്കുന്നത് നോക്കിക്കൊണ്ട് സൂസന്ന പറഞ്ഞു.
“കപ്പേം മോരും നല്ല ചേര്‍ച്ചയാ…”
പത്ത് മിനിട്ടു കഴിഞ്ഞപ്പോള്‍ പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടു. എല്ലാവരും വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ ജോസ് ചേട്ടന്‍ ഒരു വലിയ പ്ലാസ്റ്റിക് കവറും തൂക്കി അകത്തേക്ക് വന്നു.
“ഓ..ഇത്ര പെട്ടെന്നൊ?”
മാത്യു അദ്ഭുതത്തോടെ ജോസ് ചേട്ടനോട് ചോദിച്ചു.
“കാര്യങ്ങള്‍ ചെയ്യുമ്പം സായിപ്പിനില്ല ഇത്രേം പങ്ങ്ച്ച്വാലിറ്റി,”
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..