“ഇങ്ങനത്തെ കാര്യങ്ങള്‍ ഒക്കെ നല്ല ഞെരിപ്പായി നടക്കും സാറേ,”
പ്ലാസ്റ്റിക് കവര്‍ തുറന്ന് നാലഞ്ച് ബോട്ടിലുകള്‍ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് ജോസ് ചേട്ടന്‍ പറഞ്ഞു.
“ഓ…കള്ളാരുന്നോ?”
പുഞ്ചിരിയോടെ സൂസന്ന പറഞ്ഞു.
“നീ പിന്നെ എന്നതാ കരുതിയെ? പട്ടച്ചാരായവാന്നോ? ഒന്ന്‍ പോടീ!”
“എന്‍റെ ജോസ് ചേട്ടാ….”
മാത്യു ജോസ് ചേട്ടനെ അസന്തുഷ്ടിയോടെ നോക്കി.
“എന്നതാ സാറേ?”
മാത്യുവിന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ട് ജോസ് ചേട്ടന്‍ ചോദിച്ചു.
“ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഔഷധരസം ഒഴിച്ചുകൊണ്ടുവരാന്‍ ജോസ് ചേട്ടന്‍ കണ്ടെത്തിയ ബോട്ടില്‍ കൊള്ളാം. കൊക്കകോള…”
ഷെല്ലി ചരിച്ചു.
“ഷെല്ലിയ്ക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത്,”
മാത്യു അടുത്തിരുന്ന ഷെല്ലിയുടെ തോളില്‍ തട്ടി.
“ഒരു ആക്റ്റിവിസ്റ്റിന് അത് മനസിലാകും,”
“സൂസന്നെ നീയാ ഗ്ലാസൊക്കെ എടുത്തോണ്ട് വാ,”
ജോസ് ചേട്ടന്‍ ഭാര്യയോട് പറഞ്ഞു.
സൂസന്ന അകത്തേക്ക് പോയി.
“ഇരിക്ക് ജോസ് ചേട്ടാ,”
മാത്യു പറഞ്ഞു.
“വേണ്ട വേണ്ട..സാറും മക്കളും കഴിച്ചാട്ടെ,”
ജോസ് ചേട്ടന്‍ എളിമയോടെ പറഞ്ഞു.
“അങ്ങനെ കുറച്ച് പേര് കഴിക്കാനും കുറച്ച് പേര് അത് നോക്കിയിരിക്കാനും ആണേല്‍ എന്നെത്തിനാ ഞാന്‍ കള്ള് കൊണ്ടരാന്‍ പറഞ്ഞെ…ഇരി,”
സൂസന്ന ഗ്ലാസുകളുമായി വന്നു.
“എന്തിനാ ആന്‍റി ഇത്രേം ഗ്ലാസ്?”
മിനി ചോദിച്ചു.
“മോളെ ജോസ് ചേട്ടന്‍ ഇളംകള്ള് കൊണ്ടുവന്നിട്ടുണ്ട്. മോള്‍ക്കും മോനുവാ അത്,”
സൂസന്ന പറഞ്ഞു.
“കള്ളുകുടിക്കാനോ? ഞാനോ? അയ്യേ…!!”
മിനി അനിഷ്ടത്തോടെ പറഞ്ഞു.
“സൂസന്നെ നീയതങ്ങ് ഒഴിക്ക് പെണ്ണേ,”
ജോസ് ചേട്ടന്‍ ഭാര്യയോട് പറഞ്ഞു.
സൂസന്ന ഗ്ലാസുകളിലേക്ക് കള്ള് പകര്‍ന്നു. കള്ളിന്‍റെ സുഗന്ധം മുറിയില്‍ നിറഞ്ഞു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..