“ഓക്കേ… ഷെല്ലി കാര്യങ്ങള്‍ ഒക്കെ ചെയ്യൂ….ങ്ങ്ഹാ..മോളെ ഷെല്ലിയ്ക്ക് കോഫി കൊടുത്തില്ലല്ലോ…ഷെല്ലിയ്ക്ക് പതിവില്ലേ അതൊക്കെ…?”
“ഇല്ല…ഇല്ല സാര്‍…”
അവന്‍ പറഞ്ഞു. അവള്‍ ഷെല്ലിയെ നോക്കി. അവര്‍ പരസ്പ്പരം നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.
“ശരി..ഞാന്‍…”
ഷെല്ലി അകത്ത് കയറി ഒരു തോര്‍ത്തും ബ്രഷും പേസ്റ്റും എടുത്ത് ബാത്ത്റൂമിലേക്ക് കയറി.
ഹോം തീയെറ്ററിന്റെ റിമോട്ട് എടുത്ത് മാത്യു പ്രസ് ചെയ്തു. ഹാള്‍ നിറയെ എല്‍വിസ് പ്രേസ് ലിയുടെ വശ്യവും മന്ത്രമുഗ്ദ്ധവുമായ സ്വരം നിറഞ്ഞു.
“പപ്പാ…”
പാട്ട് കേട്ടിട്ട് അവള്‍ അയാളെ വിഷാദസ്പര്‍ശമുള്ള സ്വരത്തില്‍ വിളിച്ചു.
“എനിക്ക് മോളോട് സംസാരിക്കാനുണ്ട്…അപ്പോള്‍ അപ്പോള്‍ …മമ്മിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് തന്നെ ബാക്ഗ്രൌണ്ടില്‍ വേണം…”
“പപ്പാ…”
അവള്‍ അയാളെ ചേര്‍ത്ത് പിടിച്ചു.
“മോള്‍ വരൂ…”
അയാള്‍ മിനിയുടെ കൈയില്‍ പിടിച്ച് ലോണിലേക്ക് നടന്നു. വെയിലും അതിരില്‍ നില്‍ക്കുന്ന മരങ്ങളുടെ നിഴലുകളും ലോണിനെ ചേതോഹരമാക്കിയിരുന്നു.
ദൂരെ മലകളില്‍ മഞ്ഞിന്‍റെ സ്പര്‍ശം ഒരൌലികിക സാന്ത്വനമായി അവരിലേക്ക് പകര്‍ന്നണഞ്ഞു . ദൈവത്തിന്‍റെ കിനാവുപോലെ പുലരിയുടെ ചിത്രം പക്ഷികളായും പുല്‍നാമ്പുകളില്‍ തപം ചെയ്യുന്ന മഞ്ഞുതുള്ളികളായും ചുറ്റും നിറഞ്ഞു.
ലോണില്‍, ബെഞ്ചില്‍, മാത്യുവിന്‍റെ സമീപം മിനിയിരുന്നു.
“ഷെല്ലി ഫ്രണ്ട് മാത്രമല്ലല്ലോ; അല്ലേ ?”
അയാള്‍ മുഖവുരയൊന്നുമില്ലാതെ പെട്ടെന്ന് ചോദിച്ചു.
കാര്‍മേഘത്തില്‍ നിന്ന്‍ പിടഞ്ഞുതെറിക്കുന്ന മഴതുള്ളിയെപ്പോലെ അവള്‍ അയാളെ നോക്കി.
“പപ്പായ്ക്കെങ്ങനെ…അത്…?”
അയാള്‍ അവളെ നോക്കി. അയാളുടെ ചുണ്ടുകളില്‍ നിറഞ്ഞുകിടന്ന പുഞ്ചിരി അവളെ ആശ്വസിപ്പിച്ചു.
“നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യ മോളെ കണ്ടിട്ട് ഇപ്പൊ എത്ര മാസമായി?”
പുഞ്ചിരി വിടാതെ അയാള്‍ ചോദിച്ചു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..