ശിശിര പുഷ്പ്പം 16 [ smitha ] 197

മിനി അയാളുടെ വാക്കുകള്‍ കേട്ടു.
“സത്യത്തില്‍ മോള്‍ടെ സോണ്ടിയ അങ്കിള്‍ അവിടുന്ന് മോളെ മാറ്റുന്നതാണ് എന്നും ദൂരെ ട്രിവാണ്ട്രം പോലെ ഒരിടത്തേക്ക് വിടുന്നതാണ് നല്ലത് എന്നും പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന് വെറുതെ സമ്മതം മൂളുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ….ബട്ട് നൌ ഐ നോ ഹൌ റൈറ്റ് ഹീ വാസ്….”
മിനിയുടെ മുഖത്തെ അസാധാരണമായ തിളക്കത്തിലേക്ക് നോക്കി അയാള്‍ പുഞ്ചിരിച്ചു.
മുറിയില്‍ നിന്ന്‍ എല്‍വിസ് പ്രസ് ലി യുടെ പാട്ട് വെയിലിന്‍റെ പ്രഭയില്‍ സന്നിവേശിച്ച് അവര്‍ക്ക് ചുറ്റും നിറഞ്ഞു.
ലോണിന്‍റെ അതിരില്‍ നിന്ന മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ പ്രകാശരേഖകള്‍ അവരുടെ മേല്‍ വൃത്തങ്ങളായി കറങ്ങി.
“എനിക്ക് എന്തോ പപ്പാ അങ്ങനെ ബോയ്സിനെ ആരേം….മറ്റ് ഗേള്‍സിനെപ്പോലെ ഇഷ്ട്ടപ്പെടാന്‍ …പണ്ട് തൊട്ടേ…. ഐ ഡോണ്ട് നോ….. എന്‍റെ ഏജിനു മാച്ചായ ഇഷ്ടങ്ങള്‍ ..റൊമാന്‍സ് അങ്ങനെയൊന്നും തോന്നീട്ടില്ല…. ചിലപ്പോ ഐ തോട്ട് വെദര്‍ ഐ വാസ് നോട്ട് മച്ചുവേഡ്….മച്ചുവേഡ് ഇനഫ്‌ റ്റു ഫാള്‍ ഇന്‍ ലവ് വിത്ത് ദേം…”
“അല്ല മോളെ…”
അയാള്‍ വീണ്ടും അവളെ ആശ്ലേഷിച്ചു.
“മോള്‍ക്ക് അങ്ങനെ യാതൊരു പ്രോബ്ലോം ഇല്ല…യൂ ആര്‍ മച്ചുവേഡ്…എല്ലാ മച്ചുരിറ്റീം ദൈവം തന്നിട്ടുണ്ട്….ഫിസിക്കലി..മെന്‍റ്റലി…സ്പിരിച്ച്വലി..സെക്ഷ്വലി…ബട്ട് മോള്‍ടെ ഉള്ളില്‍ മമ്മീടെ സ്പിരിറ്റ്‌ ഉണ്ട്…അത് കൊണ്ട് ഏറ്റവും നല്ലത് വരുമ്പം മാത്രേ ഇഷ്ട്ടപ്പെടൂ…”
അവള്‍ പുഞ്ചിരിച്ചു.
“എനിക്ക് ദൈവം ഏറ്റവും നല്ലതേ തന്നിട്ടുള്ളൂ മോളെ,”
അയാള്‍ തുടര്‍ന്നു.
“മമ്മിയെ, മോളെ, മോളുടെ ഭാവിയ്ക്ക് വേണ്ടി കുറച്ച്, അല്‍പ്പം പണം, പിന്നെ ഇപ്പോള്‍ നല്ലൊരു ചെറുപ്പക്കാരന്‍…നല്ല സംസ്ക്കാരവും വിദ്യാഭ്യാസവും സ്വഭാവശുദ്ധിയുമുള്ളയാള്‍…മോളെ ഷെല്ലി സ്നേഹിക്കും, തങ്കം പോലെ നോക്കും, സംരക്ഷിക്കും…”
മിനിയുടെ മുഖം അദ്ഭുതത്താല്‍ വിടര്‍ന്നു.
“പപ്പാ..”
അവള്‍ വിളിച്ചു.
അയാള്‍ അവളെ നോക്കി.
“പപ്പാ ഒരിക്കല്‍പോലും ഷെല്ലിയോട് മനസ്സ് തുറന്ന്‍ സംസാരിച്ച് കൂടിയില്ല…പിന്നെങ്ങനെ..ഷെല്ലിയെപ്പറ്റി….?”
അയാള്‍ പുഞ്ചിരിച്ചു.
“ഞാന്‍ ഒരു നല്ല ബിസിനെസ്സ്കാരനാണ് എന്നൊക്കെ പലരും എഴുതിയത് വായിച്ചിട്ടുണ്ട്…മോളും വായിച്ചിട്ടുണ്ട്. അതെന്നേ കാണിച്ച് തന്നിട്ടുണ്ട്…..”
അയാള്‍ പറഞ്ഞു. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഒരാള്‍ നല്ല ബിസിനെസ്സ്കാരനാണ് എങ്കില്‍ ഒറ്റനോട്ടത്തില്‍ ആറിയാം ഒരു വസ്തു, ഒരു വ്യക്തി നല്ലതാണോ അല്ലയോ എന്ന്‍…”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *