ശിശിര പുഷ്പ്പം 16 [ smitha ] 197

“ഓ..!”
മിനി അഭിനന്ദിക്കുന്ന മുദ്ര കാണിച്ചു.
“ജീനിയസ്! ജീനിയസ്!! ഹഹഹ…”
അയാളും ചിരിച്ചു.
“പിന്നെ….”
അയാള്‍ തുടര്‍ന്നു.
“പപ്പാടെ..മമ്മീടെ മോളാണ് നീ…മോള്‍ ഒരിക്കലും ചീത്ത ചെയ്യില്ല, ചീത്തയായത് തിരഞ്ഞെടുക്കില്ല എന്ന്‍ ഞങ്ങള്‍ക്കറിയാം. പ്രത്യേകിച്ച് മോള്‍ടെ മമ്മിയ്ക്ക്….”
സജലങ്ങളായ മിഴികളോടെ അവര്‍ പരസ്പ്പരം നോക്കി.
വെയിലിന്‍റെ സുഖകരമായ നിറവില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ ലോണിലേക്ക് ഒഴുകി വന്നു. മിനി മിഴികളുയര്‍ത്തി അവയെ നോക്കി. അയാളും.
താഴ്വാരവും ദൂരെ മലനിരകളും അപ്പോഴും മൂടല്‍മഞ്ഞിന്‍റെ നേര്‍ത്ത സ്വപ്നത്തില്‍ പുഞ്ചിരിച്ചു നിന്നു. ഹൈറേഞ്ചില്‍, പ്രത്യേകിച്ച് ഒക്റ്റോബര്‍ മാസം മുതല്‍ മലനിരകളൊക്കെ മഞ്ഞിന്‍റെ പുതപ്പിലൊളിക്കും. താഴ്വാരത്ത് വെയിലിന് കൂട്ടായി എപ്പോഴും സുഖമുള്ള കുളിരുണ്ടാവും.
“മോളെ..ഷെല്ലീടെ..ഫാമിലി…പാരെന്‍റ്റ്സ്…?”
മിനി അയാളെ നോക്കി.
“മിഡില്‍ ക്ലാസ് ഫാമിലിയാണ് പപ്പാ. ഷെല്ലീടെ പപ്പാ ടീച്ചറാണ്…”
“മമ്മി? അവര്‍ ഹൌസ് വൈഫ് ആണോ?”
“മമ്മി…”
മിനി വെയിലില്‍ ഒഴുകിപ്പറക്കുന്ന ചുവന്ന ചിത്രശലഭങ്ങളെ നോക്കി.
“ഷീയീസ് നോ മോര്‍…”
പെട്ടെന്ന് മാത്യുവിന്‍റെ മുഖത്തെ പ്രകാശം മാഞ്ഞു.
“എന്താ പപ്പാ?”
അയാള്‍ ഒരു നിമിഷം മൌനിയായി.
“മോള്‍ക്ക് ഒരു മമ്മിയെ…. നല്ല മമ്മിയെ കിട്ടുന്ന വീടായിരുന്നു എന്‍റെ സ്വപ്നം…അതിപ്പോ…പോട്ടെ സാരമില്ല…”
മിനിയും പുഞ്ചിരിച്ചു.
“അതിനിനീം ചാന്‍സ് ഉണ്ട്,”
അയാള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.
“ആ മാളവികാ നായിഡു…ഠണ്‍ഡണേയ്…”
അയാളുടെ മുഖത്തെ പ്രകാശം മാഞ്ഞു.
“എത്ര നാളായി ആ സുന്ദരിക്കുട്ടി എന്‍റെ പപ്പാ എന്ന സുന്ദരന്‍റെ പിന്നാലെ ഇങ്ങനെ..ഒന്ന്‍ പരിഗണിച്ച്കൂടെ പപ്പാ…?”
മാത്യുവിന്‍റെ വലത് കൈ മിനിയുടെ ചെവിയിലേക്ക് നീണ്ടു . അവള്‍ കുസൃതിച്ചിരിയോടെ ഒഴിഞ്ഞുമാറി.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *