ശിശിര പുഷ്പ്പം 16 [ smitha ] 197

“കേരളത്തി വന്നിട്ട് മോള്‍ടെ മലയാളം ഇപ്പോള്‍ എഴുത്തച്ചന്‍റെതിനേക്കാള്‍ മെച്ചപ്പെട്ടല്ലോ…എന്താ ഒരു ഗ്രാമര്‍…!പരിഗണിക്കുക എന്ന വേഡ് ഒക്കെ എങ്ങനെ പഠിച്ചു?”
“എന്‍റെ ലാങ്ങ്‌വേജും ഗ്രാമറും ഒക്കെ അവിടെ നിക്കട്ടെ…എന്ത് പെട്ടെന്നാ ബിസിനെസ്സ് ടൈക്കൂണ്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നെ! ഞാന്‍ ചോദിച്ചേന് ആന്‍സര്‍ പറ,”
ദൂരെ മഞ്ഞ് പതിയെ വാര്‍ന്ന്‍ പോയി മലമുടികളുടെ അതിരുകള്‍ വ്യക്തമാകുന്നത് അവര്‍ കണ്ടു. പ്രതാപികളായ രാജാക്കന്മാരെപ്പോലെ മലനിരകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ്.
“മോള്‍ടെ മമ്മിയാണ് പപ്പായുടെ സ്ഥാനത്ത് എങ്കില്‍…എങ്കില്‍ മമ്മി വേറെ ഒരു പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുവോ?”
“പപ്പായെ സോഷ്യോളജി പഠിപ്പിക്കാന്‍ മാത്രമുള്ള അഹങ്കാരം ഒന്നും എനിക്കില്ല…ബട്ട് ഐ തിങ്ക്‌ ഇഫ്‌ ഐ സെ മെന്‍ ആര്‍ മെന്‍ ആന്‍ഡ്‌ വിമന്‍ ആര്‍ വിമന്‍…ബോത്ത്‌ ക്യാന്‍ നോട്ട് ബി സെയിം ഇന്‍ ആറ്റിറ്റ്യൂഡ് …ഐ വില്‍ ബി റൈറ്റ്…”
അയാള്‍ അദ്ഭുതപ്പെട്ടു.
“എപ്പോഴും മോള്‍ മമ്മിയെപ്പോലെ തന്നെ സംസാരിക്കുന്നു!”
അയാള്‍ പറഞ്ഞു.
“ആണുങ്ങള്‍ ആണുങ്ങളാണ്. അതുകൊണ്ട് ഒരു സ്ത്രീയില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. പെണ്ണിന് സാധിക്കും. അതുകൊണ്ട് മമ്മി റീ മാരിചെയ്യാന്‍ ആഗ്രഹിക്കില്ല…ഞാന്‍ റീ മാരിചെയ്യണം എന്നല്ലേ മോള്‍ പറഞ്ഞെ?”
മിനി അയാളെ വിഷാദത്തോടെ നോക്കി.
“അതൊന്നും അല്ല പപ്പാ….നല്ല ഒരാള്‍ പപ്പാടെ ലൈഫില്‍ വന്നാല്‍..മാളവിക മാഡത്തെപ്പോലെ …എനിക്ക് ..ഐ ഡോണ്ട് നോ വാട്ട് റ്റു സേ…”
അവള്‍ ദൂരേയ്ക്ക് നോക്കി.
അയാളും.
“പപ്പാ വേറെ ഒരാളെ ആക്സെപ്റ്റ് ചെയ്യുന്ന ഒരു മാനസികാവസ്ഥയിലെത്തട്ടെ…മാനസികാവസ്ഥ എന്ന് പറഞ്ഞാല്‍ എന്താണ് എന്നറിയാമോ?”
“അറിയാം,”
“ഗുഡ്!”
അയാള്‍ അവളുടെ തോളത്ത് തട്ടി.
“എങ്കില്‍ അന്ന് പപ്പാ ആലോചിക്കാം…അന്ന്‍ മാത്രം. മാളവികയോ മായാമോഹിനിയോ ആരെയെങ്കിലും…അത് പോട്ടെ ….ഷെല്ലിയുടെ മമ്മി എങ്ങനെയാ മരിച്ചത്?”
ചോദ്യം അപ്രതീക്ഷിതമായത് കൊണ്ട് മിനി ഒരു നിമിഷം സ്തംഭിച്ചു. പെട്ടെന്ന് അവളില്‍ അകാരണമായ ഒരു ഭയം നിഴലിടുന്നത് അയാള്‍ കണ്ടു.
“എന്താ മോളെ?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *