ശിശിര പുഷ്പ്പം 16 [ smitha ] 197

അവളിലെ ഭാവമാറ്റം കണ്ട്‌ മാത്യു ചോദിച്ചു.
“പപ്പാ അത്….”
അവള്‍ വിശദമാക്കി.
“അത് ഒരു ആക്സിഡന്‍റ്റ് ആരുന്നു…പാപ്പാ എന്നോട് ചോദിച്ചത് നന്നായി…ഷെല്ലിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാ അത് ..എന്ന്‍ വെച്ചാ ഷെല്ലി ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ..സങ്കടം..യൂ നോ…സൊ ഡോണ്ട് ആസ്ക് എനിതിംഗ് എബൌട്ട് ഇറ്റ്‌…”
“ഓക്കേ….അപ്പോള്‍ ഷെല്ലിയോട് ഞാന്‍ ചോദിക്കാഞ്ഞത് നന്നായി..ഷെല്ലീടെ പപ്പാ സെക്കന്‍ഡ് മാരി ചെയ്തില്ലേ?”
അവള്‍ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
കാറ്റില്‍ മഞ്ഞുത്തുള്ളികള്‍ ബോഗൈന്‍വില്ലകളില്‍ നിന്ന്‍ താഴേക്ക് അടര്‍ന്നു വീണു. വീണ്ടും വെയിലില്‍ നൃത്തം ചെയ്യുവാനായി മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ അവര്‍ക്ക് മുകളിലേക്ക് വന്നു.
“ഋഷികേശില്‍ വെച്ചാണ്‌ മാളവിക മാഡം അവസാനമായി പപ്പയെ കാണുന്നെ,”
പുഞ്ചിരിയോടെ അവള്‍ തുടര്‍ന്നു.
“എന്‍റെ സുന്ദരന്‍ പപ്പാടെ ഭാര്യയാകാന്‍ അന്ന് മാഡം എന്തേരെ കരഞ്ഞു…അന്നേരം പപ്പാ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്…പപ്പാടെ പ്രൈവസീല്‍ സ്നേഹമുള്ള ഒരു ഒളിഞ്ഞുനോട്ടമായി ഞാനന്ന് ശങ്കര്‍ സരോവറിന്‍റെ പിമ്പിലെ ഗോപുരത്തിന് പിമ്പില്‍, നിങ്ങടെ തൊട്ടുപിമ്പില്‍ ശങ്കര്‍ ഭഗവാനേ എന്‍റെ പപ്പാ മാളവിക മാഡത്തിന്‍റെ പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യണേന്ന്‍ പ്രാര്‍ഥിച്ചോണ്ട് നിക്കുവാരുന്നല്ലോ….അന്ന്‍ പാപ്പാ മാഡത്തോട് പറഞ്ഞ ഓരോ വാക്കും എന്‍റെ കാതില്‍ ഇപ്പോഴുമുണ്ട്”
അയാള്‍ മകളുടെ നേരെ നോക്കി. അല്‍പ്പ സമയം അയാളെ നോക്കിയിരുന്നതിനുശേഷം അവളുടെ കണ്ണുകള്‍ വീണ്ടും ചിത്രശലഭങ്ങളെ തേടി.
“അന്ന്‍ പപ്പാ പറഞ്ഞു, മാളവികാ, എനിക്ക് ഒരു ഭാര്യോടെ വിശ്വസ്ഥനായ ഭര്‍ത്താവായിരിക്കാനേ സാധിക്കൂ…. ഞാന്‍ നിന്നെ സ്വീകരിച്ചാല്‍ നിന്നെ വഞ്ചിക്കുന്നതിന് തുല്യമാകും…കാരണം നിന്‍റെ ഭര്‍ത്താവായിരുന്നാലും എന്‍റെ മനസ്സും ഓര്‍മ്മയും ഹൃദയവുമൊക്കെ കരോലിന എന്ന എന്‍റെ ഒരേയൊരു ഭാര്യയില്‍ നിന്ന്‍ ഒരിക്കലും വേര്‍പെട്ടുപോകില്ലല്ലോ… ”
മാത്യൂ മകളുടെ വാക്കുകളില്‍ സ്വയം നഷ്ട്ടപ്പെട്ടു. മിനി മിഴികള്‍ തുടച്ചു. ചിത്രശലഭങ്ങളില്‍ നിന്ന്‍ മിഴികള്‍ മാറ്റി അവള്‍ മാത്യുവിനെ നോക്കി.
“ഷെല്ലിയുടെ പപ്പായും അങ്ങനെയാ….ആന്റ്റിയെ മാത്രം ഓര്‍ത്ത്….”
മാത്യു പുഞ്ചിരിച്ചു.
അനുരാഗത്തിന്‍റെ വസന്തത്തില്‍ ഒരു പുഷ്പ്പത്തിന്‍റെ മാത്രം നിറത്തെയും പരിമളത്തെയും മാത്രം പ്രണയിച്ചവനാണ് ഞാന്‍. ഒരു പെണ്ണിന്‍റെ മാത്രം പുരുഷനായിരിക്കുക എന്ന അദ്ഭുതത്തിന്‍റെ രഹസ്യം എന്താണ് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് അവരെ പഠിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ അങ്ങനെ മറ്റൊരാളെക്കൂടി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഒരു സ്ത്രീയുടെ പരിക്രമണ പഥത്തില്‍ ചരിക്കവേ എനിക്ക് മറ്റൊരു സൂര്യനെക്കൂടി കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ആ സൂര്യന്‍റെ മകനെയാണ് ദൈവം എന്‍റെ മകള്‍ക്ക് വേണ്ടി കണ്ടെത്തിയത്. ദിവസവും പെണ്‍ശരീരം മാറുന്ന പുരുഷനും ആണ്‍ശരീരത്തെ തേടുന്ന സ്ത്രീയുമുള്ള ലോകത്ത് ഷെല്ലി നിന്‍റെ പിതാവ് വ്യത്യസ്തന്‍. വ്യതസ്തതയുള്ളയാളുടെ മകന്‍റെ ധമനികളിലും ആ വ്യത്യസ്തതയുടെ രക്തകോശങ്ങളുണ്ടായിരിക്കും.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *