മാത്യുവും മിനിയും ലോണില്‍ നിന്ന്‍ തിരികെ ഹാളിലെത്തിയപ്പോള്‍ ഷെല്ലി കുളി കഴിഞ്ഞ് വസ്ത്രങ്ങള്‍ മാറി സോഫയിലിരിക്കുകയായിരുന്നു. കയ്യില്‍ മൊബൈല്‍.
“ഓ..!”
അവനെക്കണ്ട് മാത്യു പെട്ടെന്ന്‍ പറഞ്ഞു.
“വി കെപ്റ്റ് യൂ വെയിറ്റിംഗ്…”
ഷെല്ലി പെട്ടെന്ന് എഴുന്നേറ്റു.
“നോ, സാര്‍..ഐ ജസ്റ്റ്…”
മാത്യു അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ മിനിയുടെ നേരെ നോക്കി.
“മിനി പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍…യൂ ഷുഡ് നോട്ട് കോള്‍ മീ സാര്‍…”
മിനിയുടെയും ഷെല്ലിയുടെയും മുഖത്ത് ഒരേ സമയം നിലാവുദിച്ചത് പോലെ ലജ്ജയില്‍ നനഞ്ഞ് കുതിര്‍ന്ന്‍ പ്രകാശം നിറഞ്ഞു.
“എന്‍റെ ഈശോയേ…”
മിനി ലജ്ജയുടെ പുഷ്പ്പിക്കലില്‍ പറഞ്ഞു.
“എന്‍റെ പപ്പാ ഷെല്ലി യൂണിയന്‍ ചെയര്‍മാനാ…ഫയര്‍ ബ്രാന്‍ഡ് സ്പീക്കര്‍ ആണ്…എപ്പോഴും ബഹളവും ഒക്കെയാ…ആ ആളാണ് ഇങ്ങനെ ഷൈ ആയിട്ട്…”
“ഹഹഹ…നമ്മള്‍ ആണുങ്ങള്‍ അല്‍പ്പം നാണം ഒക്കെയുള്ള കൂട്ടത്തില്‍ ആണ് അല്ലേ ഷെല്ലി…”
മാത്യു ചിരിച്ചു.
“അതെ..അതേ ഷെയിംലെസ്സ്…”
അവള്‍ പറഞ്ഞു.
“പിന്നെ ചെയര്‍മാന്‍ ..അതൊക്കെ മോള്‍ അപ്ഡേറ്റ് ചെയ്തിരുന്നു….ആക്റ്റിവിസം എനിക്കും ഉണ്ടാരുന്നു. സ്റ്റീഫന്‍സില്‍…അങ്ങനാ മോള്‍ടെ മമ്മീനെ പരിചയപ്പെടുന്നത് തന്നെ….”
ഷെല്ലി എന്തോ ചോദിക്കാന്‍ തുടങ്ങുമ്പോള്‍ പുറത്ത് നിന്ന്‍ ജോസ് ചേട്ടന്‍ മൂന്ന്‍ നാല് ടിഫിന്‍ കരിയറുകളുമായി അകത്തേക്ക് വന്നു. പിന്നാലെ മധ്യവസ്ക്കയായ കാണാന്‍ ഭംഗിയുള്ള ഒരു സ്ത്രീയും. അവര്‍ ജോസ് ചേട്ടന്‍റെ ഭാര്യയെപ്പോലെ തോന്നിച്ചു. അവരുടെ കയ്യിലും നാലഞ്ചു പാത്രങ്ങളും.
“ഇതെന്തൊക്കെയാ ജോസ് ചേട്ടാ?”
മാത്യു ചോദിച്ചു.
“രാവിലത്തെ കഴിക്കാനുള്ളതാ സാറേ,”
വന്ന സ്ത്രീ പറഞ്ഞു.
“അതിനിത്രേം പാത്രത്തിലോ?”
മാത്യു ചോദിച്ചു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..