ശിശിര പുഷ്പ്പം 16 [ smitha ] 197

“ഓ അതിനും മാത്രവൊന്നും ഇല്ല സാറേ…”
ജോസ്‌ ചേട്ടനോടൊപ്പം ഡൈനിംഗ് ഹാളിലേക്ക് കയറവേ അവര്‍ പറഞ്ഞു.
“ആ വന്നത് സൂസന്നയാ. ജോസ്‌ ചേട്ടന്‍റെ ഭാര്യ. രണ്ടു പേരുംകൂടിയാ ഈ എസ്റ്റേറ്റ് കാര്യങ്ങള്‍ ഒക്കെ നോക്കുന്നെ…നല്ല മനുഷ്യര്‍…”
മാത്യു മിനിയോടും ഷെല്ലിയോടും പറഞ്ഞു.
“വാ..വിശക്കുന്നില്ലേ…കഴിച്ചേക്കാം,”
മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എന്നതാ കൊണ്ടുവന്നെ?”
ഡൈനിംഗ് ഹാളിലേക്ക് ചെന്ന് മാത്യു ചോദിച്ചു. സൂസന്ന ജോസ്‌ ചേട്ടനെ വല്ലായ്മയോടെ നോക്കി.
“അത് സാറേ…അത് പച്ചക്കപ്പ പുഴുങ്ങീതും പോത്ത്‌ കറീം മോരു കറീം ഒക്കെയാ..ടൌണിലെപ്പോലെ ഒന്നും ഇവിടെ കിട്ടാന്‍…”
“എന്‍റെ പരുമലപ്പിതാവേ…”
മാത്യു വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.
“ടൌണിലെപ്പോലെ എന്തേലും കൊണ്ടാന്നാര്ന്നേല് ജോസ്‌ ചേട്ടാ നിങ്ങടെ പരിപ്പ് ഞാന്‍ എടുത്തേനെ..കപ്പപ്പുഴുക്ക് ആണോ…എന്നാ ഇന്നത്തെ എന്‍റെ ഡയറ്റ് കണ്ട്രോള്‍ ഗോപി…”
“ഇപ്പം എങ്ങനൊണ്ടെഡീ?”
വിജയശ്രീലാളിതനായ ഭാവത്തോടെ ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി.
“നീയല്ലേ പറഞ്ഞെ സാറിന് ഇതൊന്നും ഇഷ്ടവാകുവേലന്ന്‍?”
പിന്നെ അയാള്‍ മാത്യുവിനെ നോക്കി.
“കേട്ടോ സാറേ ഇവള് എന്നെപ്പറയാത്തതൊന്നുവില്ല. സാറ് ഏത് നേരോം അമരിക്കേലും ശീമേലും ഒക്കെയാ, ഇവിടുത്തെ നാട്ടുഫക്ഷണം ഒന്നും പിടിക്കുവേല, അവിടുത്തെ മാതിരി ഒന്നും നമക്ക് ഒണ്ടാക്കാനും അറീത്തില്ല എന്നൊക്കെ….”
“സൂസന്ന ചേച്ചി…അങ്ങനത്തെ ഒരു അബദ്ധധാരണേം ഇനി വേണ്ട…ഇക്കാര്യത്തി ഞാന്‍ തനി കണ്ട്രിയാ…”
മാത്യു സൂസന്നയോട് പറഞ്ഞു.
സൂസന്ന പാത്രങ്ങളുടെ അടപ്പുകള്‍ തുറന്നു. പച്ചക്കപ്പ പുഴുങ്ങിയത്തിന്‍റെ, പോത്ത് കറിയുടെ, സവാളയും തൈരും കലര്‍ന്ന സാലഡിന്‍റെ നറുമണം ഡൈനിംഗ് റൂമില്‍ നിറഞ്ഞു.
“മക്കളെ കൈ കഴുകിയേച്ചുംവെച്ച് ഇരിക്ക്,”
ജോസ്‌ ചേട്ടന്‍ ഷെല്ലിയേയും മിനിയേയും നോക്കിപ്പറഞ്ഞു.
“ശരിയാ , ഷെല്ലി, മോളെ വാ,”
മാത്യുവും പറഞ്ഞു.
പെട്ടെന്ന് മാത്യു എന്തോ ഓര്‍ത്തു.
“ജോസ്‌ ചേട്ടാ ഇങ്ങ് വന്നേ…”
ജോസ്‌ ചേട്ടന്‍ മാത്യുവിന്‍റെ നേരെ റൂമിന്റെ മൂലയിലേക്ക് ചെന്നു.
“ജോസ്‌ ചേട്ടാ..അതേ…”
“എന്താ സാറേ?”
“നല്ല കള്ളു കിട്ടുവോ,”
ജോസ്‌ ചേട്ടന്‍ നിസ്സാരമട്ടില്‍ അയാളെ നോക്കി.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *