ശിശിര പുഷ്പം 16
shishira pushppam 16 | Author : SMiTHA | Previous Part
ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല.
വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്.
“സോറി..ഞാന്‍…”
കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു.
“ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…”
പെട്ടെന്ന് ഷെല്ലി നിര്‍ത്തി. ആരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവന്‍ പെട്ടെന്നോര്‍ത്തു.
ഷെല്ലി പറയുന്നത് കേട്ടു മിനി ലജ്ജയോടെ മുഖം കുനിച്ചു. മാത്യു അപ്പോള്‍ മകളെ നോക്കി. പിന്നെ അവളെ അയാള്‍ തന്നോട് ചേര്‍ത്ത് പിടിച്ചു.
“അതൊക്കെ ഓക്കേ,”
ഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ അവനോടു പറഞ്ഞു.
“ബട്ട് യങ്ങ്സ്റ്റേഴ്സ് രാവിലെ ഇത്രേം ഉറങ്ങരുത്. യൂ വില്‍ ലൂസ് യുവര്‍ വിഗര്‍, ഫിഗര്‍ ആന്‍ഡ് സ്റ്റാമിന…”
ഷെല്ലി പുഞ്ചിരിച്ചു.
“ഞാന്‍ ലൈന്‍സ് ഒന്നും വരയ്ക്ക്വല്ല കേട്ടോ…ഞാനും ഇടയ്ക്കിടെ ഇങ്ങനെ ലേറ്റ് ആകാറുണ്ട്,”
അയാള്‍ ചിരിച്ചു.
“ഇടയ്ക്കിടെയോ?”
മിനി അയാളെ നോക്കി.
“എത്ര ടൈംസാ ഞാന്‍ പപ്പേനെ വിളിച്ചെഴുന്നേപ്പിച്ചേ..എന്നിട്ടാ…”
അയാള്‍ ഉറക്കെ ചിരിച്ചു.
പ്രിയ തമ്പുരാട്ടി…
എല്ലായ്‌പോഴും എന്ന പോലെ ഈത്തവണയും കലക്കി…???
ഇത്തവണ ഏറെ ഇഷ്ടായത് കള്ളും കപ്പേം പോത്തും ഒക്കെ തന്നെ… കപ്പയും മോരും അതായത് തൈരിൽ സവോളയും ഇഞ്ചിയും ഒക്കെച്ചേർത്ത നല്ല കോമ്പിനേഷൻ ആണ് എന്നാലും ഞങ്ങൾ കോട്ടയംകാർ കള്ളിന്റെ കൂടെ മോര് ഒഴിവാക്കുക ആണ് പതിവ് പിന്നെ അത്ര നിർബദ്ധാച്ചാ പിറ്റേ ദിവസം കാലത്തു സംഭാരം ആയി കുടിക്കും…???
എന്നാലും കള്ളും കുടിച്ചു പാട്ടും പാടി ഇരുന്നതിന്റെ ഇടെൽ കൂടി ട്വിസ്റ്റ് ??? പാവത്തുങ്ങൾ കുറച്ചു കിടന്നുറങ്ങി എണീറ്റിട്ടു മതിയാരുന്നു ആ ഫോൺ…
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു…???
സസ്നേഹം
കിച്ചു…
കഥകളുടെ തമ്പുരാനെ….
അഭിപ്രായം വായിച്ചു കഴിഞ്ഞപ്പോള്‍ ആളൊരു നല്ല “ഫൈസി” ആണെന്ന് മനസ്സിലായി. അതുപോലെയാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഇടയ്ക്ക് അങ്ങനെ സംഭവിക്കും. അപ്രതീക്ഷിതമായ കാര്യങ്ങള്‍. മാത്യുവിന് വന്ന ഫോണ്‍ കോള്‍ പോലെ.
എന്നാണ് അടിമയുടെ അടുത്തഭാഗം. നല്ല സമയത്ത് തന്നെ അത് പോസ്റ്റ് ആക്കാന്‍ കാത്തിരിക്കുന്നു.
അഭിപ്രായത്തില്‍ വേതാളം പോലെയുള്ള “ചങ്ക്സ്” ഗ്രന്ഥരക്ഷസ്സിനും മുറവിളികൂട്ടിയിട്ടുണ്ട്.
കൂടെ ഞാനും ചേരുന്നു. മറ്റായിരങ്ങള്‍ക്കുമോപ്പം.
അപ്പോള്‍ രണ്ട് സമ്മാനങ്ങളുമായി വരിക.
സ്നേഹത്തോടെ,
സ്വന്തം,
സ്മിത.
അടിമ അയച്ചിട്ടുണ്ട് തമ്പുരാട്ടി കുട്ടൻ ഡോക്ടറുടെ കൈയിൽ ആണ് പിന്നെ നെക്സ്റ്റ് വീക്ക് മുതൽ ഗ്രന്തരക്ഷസ്സു വരും… നന്ദി…???
16 ഭാഗങ്ങൾ 21/2 മണിക്കൂർ വാക്കുകൾ ക്ക് അതിർ വരമ്പുകൾ എന്ത് പറയണം എന്നറിയില്ല അതിഗംഭീരം ബാക്കി ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു
ശിശിരപുഷ്പ്പം എല്ലാ ഭാഗവും ഒരുമിച്ച് വായിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രണാമം. പറഞ്ഞ സമയത്തില്‍ മുഴുവനും വായിക്കണമെങ്കില്‍ താങ്കള്‍ക്ക് ബോറടിച്ചില്ല എന്നാണ് അര്‍ഥം.
ഇതില്‍പ്പരം ഒരംഗീകാരം വേറെ ഏതാണ്?
ഇല്ല സ്നേഹിതേ ,നാളുകൾക്ക് ശേഷം ആണ് ഇത്ര നേരം ഒറ്റയിരിപ്പിൽ വായിക്കുന്നത് സൃഷ്ടിക്ക് അത്രമേൽ പിടിച്ചുവലിച്ചു വായിപ്പിക്കാൻ ഉള്ള ശേഷി ഒണ്ട് ഓരോ വരികൾക്കും ,വേറെ എവിടെ എങ്കിലും എഴുതുന്നുണ്ടെങ്കിൽ തുടരുക ഇല്ലെങ്കിൽ ആരംഭിക്കുക ,സ്നേഹം
https://kambistories.com/ente-bharyayum-ente-badhyathayum-by-ajmal/
ഈ കഥയുടെ ബാക്കി ഒരു രണ്ടു ഭാഗം കൂടെ എഴുതാമോ.. ajmal.kabeer94@gmail.com എന്ന mail id il contact cheydittum reply onnum kittiyilla.. കഥ ആസ്വദിച്ചു വായിച്ചിരിക്കെ പെട്ടെന്ന് അതങ്ങു നിന്ന് പോയതിന്റെ വിഷമം താങ്ങാൻ വയ്യാത്തത് കൊണ്ടാ.. ഈ കഥക്ക് കൂടി ചേച്ചി ഒരു പുതു ജീവൻ നൽകണം
ആ കഥ ഓര്‍ക്കുന്നില്ല. എന്തായാലും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞിട്ടേ അതെപ്പറ്റിയൊക്കെ ചിന്തിക്കൂ.
ഈയടുത്ത് ഒരു അന്താരാഷ്ട്ര സംഘടനയുടെ
..ലോകത്തിലെ സമ്പദ് വ്യവസ്ഥയെ പറ്റിയുള്ള
സർവേയെക്കുറിച്ച് കേട്ടിരുന്നു…….
അതിൽ… ഇന്ത്യയിലെ അറുപതു ശതമാനം
സമ്പത്തും പത്ത് ശതമാനം വരുന്ന
അതിസമ്പന്നരുടെ കയ്യിൽ ആണെന്നും…
ഭൂരിപക്ഷം വരുന്ന സാധാരണക്കാരും അടിസ്ഥാന ആവശ്യങ്ങൾ കഷ്ടിച്ച് നിറവേറ്റി
പോകുന്നവർ ആണെന്നും… ഇന്ത്യയിലെ ഈ
അവസ്ഥയ്ക്ക് കാരണം ഈ സമ്പന്നരാണെന്നും
പറയുന്നു………………………..
പ്രേമത്തിന്റ കാര്യവും പ്രേമവർണനകളും പറയുമ്പോഴും അവരൊക്കെ
ആണ് മനസ്സിൽ വരാറ്…………
പക്ഷെ..
കപ്പയും പോത്തും മോരുകറിയും കൂടെ
വേണമെങ്കിൽ കളളും….അതിനൊന്നും
ഒരു വലുപ്പച്ചെറുപ്പവുമില്ല..കമ്പിയ്ക്കും.!
മോരുകറി ഇല്ലെങ്കിലും.. പച്ച തൈരിൽ ചെറിയുളളിയും കാന്താരിയും ഇഞ്ചിയും കറിവേപ്പില ഇട്ട് ഞരടിയതായാലും മതി.
എന്തായാലും…
ഭാര്യയും അമ്മയും വിളമ്പുന്ന രുചി വേറെ
എവിടുന്നെങ്കിലും കിട്ടുമോ..??
പിന്നെ..പ്ളാസ്റ്റിക് കവറുകൾക്ക് പകരം
വിപണി കീഴടക്കാൻ പ്രകൃതിജന്യ ‘കപ്പക്കവറുകൾ’ ‘ചോളക്കവറുകൾ’ വരുന്നുണ്ടെന്ന് കേട്ടു…
അതും ഇനി????????
കഥകളെ ഡീകണ്‍സ്റ്റ്രക്റ്റ് ചെയുന്നതില്‍, ഒരു പോസ്റ്റ് സ്ട്രകച്ചറല്‍ വ്യൂവിലൂടെ വിലയിരുത്തുന്നതില്‍ പി കേ കാണിക്കുന്ന വൈഭവം ഞെട്ടിക്കുന്നതാണ്. എപ്പോഴും അധികാരങ്ങളെയും ചൂഷകരെയും സ്തുതിപാടി അഭിരമിക്കുന്ന സാഹിത്യനിയമങ്ങളെ വളരെ ഉത്തരവാദിത്തത്തോടെ പി കേ അപനിര്‍മ്മിക്കാറുണ്ട്. സാഹിത്യത്തില്‍ ദേറിദയും മിഷേല്‍ ഫുക്കോയും ഫ്രെഡറിക് ജയിംസണും മലയാളത്തില്‍ വി സി ശ്രീജനും കേ പി അപ്പനുമൊക്കെ ചെയ്യുന്ന അതെ വിമര്‍ശനത്തിന്‍റെ ക്രാഫ്റ്റ് ഈ സൈറ്റില്‍ പി കേ ചെയ്യുന്നതില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. എഴുതുന്നവര്‍ക്കിടയിലെ “പക്ഷം” വെളിപ്പെടുന്നത് അങ്ങനെയാണ്. സാധാരണക്കാരന്‍റ്റെ, ദരിദ്രന്‍റെ, ദളിതന്റെ, സ്ത്രീയുടെ, പരിസ്ഥിതിയുടെ പക്ഷത്താണോ അതോ മുകേഷ് അംബാനിയുടെ,യോഗി ആദിത്യനാഥിന്‍റെ, ലോകത്തെ മുഴുവന്‍ വിലയ്ക്കെടുക്കാന്‍ ക്രശേഷിയുള്ള മുതലാളിത്തത്തിന്‍റെ പക്ഷത്താണോ എഴുത്തുകാര്‍ എന്ന് മറ്റുള്ളവരെ കാണിച്ചുകൊടുക്കാന്‍ ഇത്തരം പോസ്റ്റ്‌മോഡേണ്‍ അപഗ്രഥനരീതികള്‍ സഹായകമാകുന്നു.
ദൈവമേ ഈ പാവത്തുങ്ങൾ…!
ചേച്ചി പറഞ്ഞത് തന്നെ.!!!
പക്ഷെ ഈ ബല്യ ബല്യ ആൾക്കാരുടെ പേരൊന്നും പറയല്ലേ…
നമ്മൾ ഈ കപ്പയും കാന്താരിച്ചമ്മന്തിയും
കഴിച്ചു ജീവിക്കുന്നവർക്ക് അതൊന്നും
തിരിയൂല്ല……………..??
ഇതെന്തായിപ്പൊ ഇവടെ ഇണ്ടായെ? എന്തിനാ ആളോള് പടക്കം പൊട്ടിക്കണേ? ഇന്ന് വിഷ്വാ?
കമ്പിക്കുട്ടൻ അല്ലേ ആസനേ…
അപ്പോ എല്ലാ ദിവസവും ‘പടക്കം’
പൊട്ടിയ്ക്കാമല്ലോ..
കൊള്ളാം ഇതും അടിപൊളി ആയിട്ടുണ്ട്
താങ്ക്യൂ ബാബു
രാജി ഉടനേ ഇടാം കേട്ടോ…
Ok സ്മിത താങ്ക്യൂ
22-2-19
——-
മനോഹരമായ ഒരു വെള്ളിയാഴ്ച മദ്ധ്യാഹ്നം..
” ജാലകങ്ങളിലൂടെ കടന്നുവന്ന മലയോര കാറ്റിന് താഴം പൂവിൻറെ ഉന്മാദ ഗന്ധമായിരുന്നു !.മലനിരകൾ ഇരുളിലും വെളിച്ചത്തിലും ആയി ഇടകലർന്നു നിന്നിരുന്നത് അതിമനോഹര കാഴ്ചയായ് മനസ്സിനെ മഥിപ്പിച്ചു നിന്നിരുന്നു !. ലോകത്തിലെ ഏറ്റവും നിഗൂഡവും അതിശയം ജനിപ്പിക്കുന്നതുമായ താഴ്വര കാഴ്ചകൾ… മനോഹരമായി, ഹൈറേഞ്ച് ചൂണ്ടിക്കാണിച്ച് വശ്യമാക്കി. മഞ്ഞുപൊഴിയുന്ന താഴ്വാരം, അകലെ മറ്റൊരു മദോഭിരാമമായി വിസ്മയിപ്പിച്ചു നിന്നു.”
തീൻമേശയിൽ, കപ്പയും പോത്തിറച്ചിയും മോരുകറിയും മറ്റു വിഭവങ്ങളും ഒരുങ്ങി!. പശ്ചാത്തലത്തിൽ, നാടൻ കള്ളിന് അനുപമമായി നാടന് പാട്ടിന്റെ ശീലുകൾ കൊണ്ട് നിറഞ്ഞു!. ഷെല്ലി എന്ന ഗന്ധർവൻറെയും മിനി എന്ന മാലാഖയുടെയും ചുണ്ടിൽനിന്നും അതിലെ ഈരടികൾ !.ചുറ്റുമുള്ളവർ അതേറ്റുപാടി……
“കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടി കാക്കക്കറുമ്പി , അന്തി കുടം കമിഴ്ത്തി ഞാൻ ഇളം കള്ള് നുണയുമ്പോൾ
പഴങ്കഥ പറയെടീ പുള്ളിക്കുയിലേ….”
മേശപ്പുറത്ത്…. “ബിജോയ്സും” “ബ്ലാക്ക് സ്റ്റാഗും “ഇംപീരിയൽ blue” ഒന്നുമല്ല!, അതേ മിലിറ്ററി റം, “സെലിബ്രേഷൻ !….വലിയ കുപ്പി റം, ഗ്ലാസ്സിൽ പകർന്ന് കുടിക്കുമ്പോൾ …….
പശ്ചാത്തലത്തിൽ കുട്ടനാടൻ കള്ളുപാട്ട് !,
കാതിൽ….ഷെല്ലിയുടെയും, മിനിയുടെയും പപ്പയുടെയും ഒക്കെ വർത്തമാനങ്ങൾ!,
കാഴ്ചയിൽ…. ആനച്ചാൽലെ, ഈട്ടിപ്പാറ വില്ലേജിലെ കരോലിന എസ്റ്റേറ്റും അവിടുത്തെ ഹൃദ്യമായ ഭൂപ്രകൃതിയും.
മനസ്സിൽ…. അന്ത്യമില്ലാത്ത ആ അസുലഭ പ്രണയത്തിൻറെ മുഗ്ധ ലാവണ്യം!. നാസികയിൽ,….. അതിൻറെ മദോന്മത്ത സുഗന്ധങ്ങൾ !!.
കുപ്പി ഒഴിയുമ്പോൾ… അതിന്റെ സ്വാധീനത കൾ, എങ്ങനെയോ? എതിലെയോ ?…. മയക്കത്തിലേക്ക്കൊണ്ടുപോയി!. ഓർമ്മ തിരികെ കത്തിക്കുമ്പോൾ
……. പുലരി എത്തിത്തുടങ്ങി. എഴുതുവാൻ ഈ കൈകളും…….
നന്ദി!…….
സാഹിത്യ വിദ്യാർത്ഥികൾക്ക്, ശ്രേഷ്ഠഭാഷയെ ലോക നിറുകയിൽ എത്തിക്കാൻ കഥയിലൂടെ ക്ലാസെടുക്കുന്ന , “യാങ്കി പ്രൊഫസർ”ക്ക്!!.
ഒറ്റ സൂര്യനായി,…..തെളിഞ്ഞു നിൽക്കുന്ന, സാഹിത്യ കുലപതിക്ക്!
സ്വർണ്ണപ്പീലി തൂലിക ഏന്തുന്ന,ആ തൃക്കൈ വിരൽ മുദ്രകൾക്ക് ……
പ്രണാമങ്ങളോടെ,………………
ഛായാഗ്രാഹകൻ?
“കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടി കാക്കക്കറുമ്പി , അന്തി കുടം കമിഴ്ത്തി ഞാൻ ഇളം കള്ള് നുണയുമ്പോൾ
പഴങ്കഥ പറയെടീ പുള്ളിക്കുയിലേ….”
ഈ പാട്ട് ആസമയം ഓര്‍ക്കാഞ്ഞത് എന്ത് കൊണ്ടാണ്?
അല്ലെങ്കില്‍ കലാഭവന്‍ മണിയെന്ന ഇപ്പോഴും ഓര്‍ക്കുമ്പോള്‍ നോവ് നിറയുന്ന ആ കലാകാരന്‍ പാടിയ ഒരു പാട്ടുപോലും ആ സമയം ഓര്‍ക്കാഞ്ഞത് എന്ത് കൊണ്ടാണ്?
ചില നല്ല കാര്യങ്ങള്‍ നമ്മുടെ ഓര്‍മ്മയോടു എപ്പോഴും പിണങ്ങി നില്‍ക്കും. ചില മനോഹരമായ കാര്യങ്ങള്‍ നമ്മുടെ ഇഷ്ടങ്ങളോട് കാര്യമില്ലാതെ കലഹിച്ചുകൊണ്ടുമിരിക്കും…
പിന്നെ ഈ അഭിപ്രായമെഴുതിയ ക്യാമറാമാന്‍ എന്തായാലും ഉടനേ ഒരു കഥ എഴുതുമെന്നു എനിക്കുറപ്പുണ്ട്.
ഭാഷയിലെ ഭംഗി കണ്ടാണ് പറഞ്ഞത്.
“…സാഹിത്യ വിദ്യാർത്ഥികൾക്ക്, ശ്രേഷ്ഠഭാഷയെ ലോക നിറുകയിൽ എത്തിക്കാൻ കഥയിലൂടെ ക്ലാസെടുക്കുന്ന , “യാങ്കി പ്രൊഫസർ”ക്ക്!!…”
ഇതില്‍ മാത്രം അപ്പടി സ്പെല്ലിംഗ് മിസ്റ്റേക് ആണ്.
അവസാനത്തെ രണ്ടുവാക്യങ്ങള്‍ കോരിത്തരിപ്പ് ഉണ്ടാക്കിയില്ല എന്ന് പറഞ്ഞാല്‍ സ്വയം വഞ്ചനയാകും.
സത്യവുമായി ഒരു ബന്ധവുമില്ലെങ്കിലും.
സ്നേഹത്തോടെ, സ്മിത.
സാഹിത്യ വിദ്യാർത്ഥികൾക്ക്, ശ്രേഷ്ഠഭാഷയെ ലോക നിറുകയിൽ എത്തിക്കാൻ കഥയിലൂടെ ക്ലാസെടുക്കുന്ന , “യാങ്കി പ്രൊഫസർ”ക്ക്!!…”
ഇതില്‍ മാത്രം അപ്പടി സ്പെല്ലിംഗ് മിസ്റ്റേക് ആണ്.
മനസ്സിലായില്ല!….. ഇതിലെന്താണ് തെറ്റ്!!…. സ്പെല്ലിങ് മിസ്റ്റേക്ക്, മാഢം????.
മിസ്റ്റേക്ക് ആണെങ്കിൽ, ഇനിമുതൽ എഴുതി ബുദ്ധിമുട്ടിക്കില്ല….. മാപ്പ് !
ഇതില്‍ മാത്രം അപ്പടി സ്പെല്ലിംഗ് മിസ്റ്റേക് ആണ്….
അവന്‍റെ/ അവളുടെ സ്വഭാവത്തില്‍ എന്തോ സ്പെല്ലിംഗ് മിസ്റ്റെക് ഉണ്ടല്ലോ എന്ന്‍ പറഞ്ഞാല്‍ “സ്പെല്ലിംഗ്” അല്ല ഉദ്ദേശിക്കുന്നത്. ചേരായ്മയാണ്. ക്യാമറാമാന്‍ എന്നെ പ്രശംസിച്ച കാര്യങ്ങളില്‍ വാസ്തവമില്ല എന്നത് എളിമയോടെ പറഞ്ഞതാണ് ഞാന്‍. ഞാന്‍ സൈറ്റില്‍ എഴുതുന്ന, വളരെ, തീരെ ഓര്‍ഡിനറി, തീരെ കോമണ്‍ ആയ ഒരു റൈറ്റര്‍ ആണ് എന്ന്‍ മാത്രമാണ് ഉദേശിച്ചത്. സ്പെല്ലിംഗ് മിസ്റ്റെയ്ക് എന്ന phrase കൊണ്ട് തീര്‍ച്ചയായും അത് മാത്രമാണ് ഉദേശിച്ചത്. വാക്കുകള്‍ hurt ചെയ്യാന്‍ കാരണമായതില്‍ മാപ്പ് ചോദിക്കുന്നു.
Oh no….
‘am Really sorry 4 that !
ഇതില് മാത്രം അപ്പടി സ്പെല്ലിംഗ് മിസ്റ്റേക്… എന്ന് ആ Paragraphൽ മാത്രം ഉദ്ദേശിച്ചപ്പോൾ… ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചുപോയി, ഫീലും ആയി now I got it. തെറ്റിദ്ധരിച്ച് അങ്ങനെ പറഞ്ഞ് പോയതിൽ again & again sorry….mdm… sorry
മാഡം, വേറൊരു കാര്യത്തിൽ കൂടി “തിരുത്ത്” ആവശ്യമുണ്ട് എന്ന് തോന്നുന്നു. ഏതോ ഒരു കമൻറ്… പുരുഷ സൗന്ദര്യത്തെ കുറിച്ച് ആധികാരികമായി പറയുന്ന കണ്ടു. “പൗരുഷം”, എന്ന വാക്ക് പുരുഷ സൗന്ദര്യത്തെ എടുത്തുകാണിക്കാൻ ഉപയോഗിക്കുന്നു സ്ത്രീക്ക് പറയാൻ പക്ഷേ പകരം വാക്കില്ല !…എന്നുവെച്ച് പുരുഷനോളം സൗന്ദര്യം സ്ത്രീക്കില്ല എന്ന് പറയാൻ കഴിയുമോ?. ഞാൻ “ഒരു പക്ഷ” വാദിയുമല്ല!… അതിനാൽ, നിക്ഷ്പക്ഷ പക്ഷമായി ഉറപ്പിച്ചുപറയുന്നു…. സൗന്ദര്യത്തിൽ എല്ലാ പക്ഷവും ഒരുപോലെയാണ് രണ്ടുതരത്തിൽ “ഡിഫൈൻ” ചെയ്യുന്നുവെന്ന് മാത്രം. തർക്കം ഉണ്ടാവാം പക്ഷേ എൻറെ “മതം” അതാണ്!. പിന്നെ, പക്ഷികളിലെ പുരുഷ സൗന്ദര്യത്തെ എടുത്തു പറയുകയാണെങ്കിൽ….. മയിൽ പ്രധാന പരിഗണനയിൽ വരുമെന്ന് തോന്നുന്നു . ്് ആണ്മയിലിൻറ സൗന്ദര്യം വേറെ ഏത് ജീവജാലത്തിനുണ്ട്?.
അഭിപ്രായം വായിച്ചപ്പോൾ, രചയിതാവ് ആണാണോ? എന്നൊരു സംശയം, തുടക്ക സമയത്ത് തോന്നിയത് പോലെ വീണ്ടും തോന്നി !.
അനുവാദമില്ലാത്ത മേഖലയിൽ അതിക്രമിച്ചു വന്നതാണെങ്കിൽ സദയം ക്ഷമിക്കുക!!!.
C.M
Appol…ippol oru theerumaanam aayi……..
പ്രിയ സ്മിതാമേഡം,
ഇന്ന് രാജയുടെ കമൻറ് ബോക്സിൽ മാഡത്തിന്റെ, ഇങ്ങനെ ഒരു പരാമർശം കണ്ടത് കൊണ്ടാണ് ഇത് ഇടുന്നത് .
എന്‍റെ “ലിംഗ” ത്തെപ്പറ്റി ഗവേഷനാത്മകമായ രീതിയില്‍ സംശയം പ്രകടിപ്പിച്ച ഒരു പുതിയ[?] സുഹൃത്തിനോട് ഞാന്‍ പ്രതികരിച്ചിട്ടില്ല.
ഇത് എന്നെയാണ് ഉദ്ദേശിചിരിക്കുന്നത് എന്നുറപ്പാണ്!.
ചേച്ചി , നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഈ പരാമർശം എൻറെ comment ഉദ്ദേശിച്ചാണെങ്കിൽ…. അതിൽ ഒരുപാട് വിഷമമുണ്ട്. കാരണം ഞാൻ ഒട്ടുംതന്നെ “സംശയ”മില്ലാതെ, വെറും തമാശ രീതിയിൽ പറഞ്ഞതാണ് മുകളിലെ കമൻറ്.(അത് ഒന്നുകൂടി വായിച്ചുനോക്കിയാൽ മനസ്സിലാക്കാം) അതിങ്ങനെ സീരിയസായി എടുക്കേണ്ടായിരുന്നു .
ഒരിക്കൽ കൂടി പറയട്ടെ, എനിക്കൊരിക്കലും താങ്കളുടെ “ലിംഗ” കാര്യത്തിൽ ഒരു സംശയവും ഉണ്ടായിട്ടില്ല എന്ന് വീണ്ടും ഉറപ്പിച്ചു പറയട്ടെ. വിഷമിപ്പിച്ചെങ്കിൽ വെരി വെരി, സോറി …….
പ്രിയ സ്മിതാമേഡം…
താങ്കൾ ,തിരക്ക് പിടിച്ചുള്ള കഥയെഴുത്തും കൂടെ, എല്ലാവർക്കും അനുചിതമായ feedbacksഉം, മറ്റു കമന്റുകളും നൽകുക, അതിനൊപ്പം സമാന്തരമായി ഉപജീവന മാർഗ്ഗം തേടൽ, വീട്ടുജോലി തുടങ്ങിയ “ഡെയിലി റൂട്ടീൻസ”. അങ്ങനെ നാനോന്മുഖമായ കലുഷിത പ്രശ്നങ്ങളാൽ നട്ടം തിരിഞ്ഞു നിൽക്കുന്ന ഒരാൾ ആണെന്ന പൂർണ്ണ ബോധ്യത്തോടെ, ഒരൽപം സമയം ഒരു ചെറിയ കാര്യം പറയാൻ അനുമതി വാങ്ങിച്ച് പറഞ്ഞുകൊള്ളട്ടെ.
എനിക്ക് കഥയിലൂടെയും…… കമൻറിലൂടെയും നന്നായറിയുന്ന,ഇഷ്ടപ്പെടുന്ന ഒരു വലിയ കലാകാരി എന്നനിലയിൽ, തോന്നിയ സ്നേഹ ബഹുമാനം കൊണ്ടാണ് ചെറിയൊരു ‘തമാശ’ കമൻറ് ആയി ഇട്ടത്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, പറഞ്ഞത് തെറ്റിദ്ധരിച്ച്…. മറ്റൊരു അർത്ഥത്തിൽ ഉൾക്കൊണ്ട്, കമൻറിന് ഒരു replyയും തരാതെ… അത് നേരെ കൊണ്ട് മറ്റൊരു സ്പേസിൽ ഹൈലൈറ്റ് ചെയ്തു ഇട്ടത് കണ്ടപ്പോൾ…. “മനസ്സ് ഒരുപാട് വിഷമം കൊണ്ട് നീറി”!.
ഞാൻ സ്വപ്നേപി ചിന്തിക്കാതിരുന്ന കാര്യമായിരുന്നു താങ്കൾ മറ്റൊരു ഭാഷ്യം എഴുതിച്ചേർത്തത്.അത് എന്തെന്ന്സാഹചര്യവും, വരികളും ഒന്നുകൂടി വായിച്ച് അറിഞ്ഞാൽ ഉറപ്പായുംമനസ്സിലാകും.
ഞാനത് കഴിഞ്ഞദിവസം….. ചൂണ്ടിക്കാട്ടിയിട്ടും വായിച്ചിട്ട്താങ്കൾ ഒരക്ഷരം മറുപടി ഇടാഞ്ഞപ്പോൾ…… എനിക്ക് ഉറപ്പായത് രണ്ടു കാര്യം!. 1, എന്നെത്തന്നെയാണ് താങ്കൾ പ്രതിപാദ്യത്തിൽ ഉദ്ദേശിച്ചത് എന്ന്. 2, ഞാൻ, ഒരു മറുപടിയും അർഹിക്കാത്ത നികൃഷ്ടൻ ആണെന്നുള്ള അവജ്ഞയും, പുച്ഛവും മനസ്സിലുള്ളതു കൊണ്ടാണ്, എന്നോടെന്തോ മുൻവിധിയോടെ പെരുമാറുന്നതെന്നും എനിക്കു തോന്നി…. എന്നത്.
എന്തോ?…,അതൊക്കെ അങ്ങനെ ആയിക്കോട്ടെ!ഒന്നും തിരുത്താൻ പോകണ്ട, എല്ലാം ,അങ്ങനെ പൊയ്ക്കോട്ടേ!…..
പക്ഷേ, എന്നോടുള്ള തെറ്റിദ്ധാരണ മാറി ,ദയവായി സത്യം മനസ്സിലാക്കി നല്ല സെൻസിൽ അത് ഉൾക്കൊണ്ട് ,എന്തെങ്കിലും ഒരക്ഷരം പറഞ്ഞുകൂടെ?, മറുപടി. അതൊന്ന് ബോധ്യപ്പെടുത്തി തന്നാൽ പിന്നൊരിക്കലും ഞാൻ ഈ “വാളിലോ” പരിസരത്തുപോലും vannu ബുദ്ധിമുട്ടിക്കുകയും ശല്യം ചെയ്യില്ല ഇല്ല, ഉറപ്പ്!!!. പകരം ഇക്കാര്യത്തിൽ വിദ്വേഷം മാറ്റി എന്നോട് ക്ഷമിക്കാൻ മനസ്സുണ്ടാവണം.
എത്രയോ ഉയരെയുള്ള, വലിയ ഒരാളോട് ആണ് കമൻറ് എഴുതി അലോസരപ്പെടുത്തുന്നത് എന്നറിയാഞ്ഞിട്ടല്ല, “ശിശിരം” ഉൾപ്പടെ, ഒരു കഥയും വായിക്കാനും ,എഴുതാനും…. ഒന്നും കഴിയാത്ത മാനസികാവസ്ഥയിൽ ആണ്. അതുകൊണ്ടാണ് ഈ സാഹസത്തിന് വരേണ്ടി വന്നത് ഒരിക്കൽകൂടി ക്ഷമചോദിച്ചുകൊണ്ട്..
ക്യാമറാമാൻ
പ്രിയ രാജാ..
കഷമിക്കണം, പ്രതികരിക്കാന്‍ വൈകിയതിന്. ചില തടസ്സങ്ങള്‍ – രാജയ്ക്ക് അറിയാവുന്നത്- ഇടയ്ക്ക് വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. ക്ഷമിക്കുമല്ലോ.
ഒരു ഇടുക്കി ജില്ലക്കാരനോട് കപ്പയുടെ മാഹാത്മ്യത്തെപ്പറ്റി പറയേണ്ടയാവശ്യമില്ല.
പിന്നെ “കരക്കമ്പി” ഒരു യൂനിവേഷ്സല്‍ വേഡ് ആണ്. അതുകൊണ്ടല്ലേ ബില്‍ ക്ലിന്‍റ്റണ്‍ ഒക്കെ പെട്ടുപോയത്?
അവസാനത്തെ ചോദ്യങ്ങളുടെയൊക്കെ ഉത്തരങ്ങള്‍ വരുന്നു…
സസ്നേഹം, സ്മിത
ചേച്ചി ……
എന്നാ ഫീലിംഗ് ആ…. ??????
ഈ ഭാഗവും ഇഷ്ട്ടായി…
കാത്തിരിക്കുന്നു…..
ഞാനൊരു പ്രണയ ഗാനം പ്ലേ ചെയ്തു കൊണ്ടാ വായിച്ചേ …… ആ പാട്ടിന്റെ താളത്തിൽ മിനിയും ഷെല്ലിയും എല്ലാവരും നല്ല മധുരമേകുന്ന ഫീലിംഗ് തന്നു …. ഓഹ് ഒന്നും പറയാൻ ഇല്ല ചേച്ചി ?????????????
അഖിലേ…
ആ പാട്ട് ഏതാണ്?
അല്ല, മിനിയുടെ അച്ഛൻ പ്ലേ ചെയ്‌ത എൽവിസ് പ്രെസ്ലിയുടെ പാട്ടേതാണ് വല്ല്യേച്ച്യേ?
തമിഴ് മൂവി എങ്കേയും കാതലിലെ “”നെഞ്ചിൽ നെഞ്ചിൽ “” എന്ന് തുടങ്ങുന്ന സോങ്
ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു. കേട്ടു. നല്ല പാട്ടാണ്. ഹാരിസ് ജയരാജന്റെ. നല്ല റിഥം.
പ്രിയ അഖില്‍…
കണ്ടത്തില്‍, മിണ്ടിയതില്‍ ഒരുപാട് സന്തോഷം. കഥയെപ്പറ്റി പറഞ്ഞ വാക്കുകളെ ഓര്‍ത്ത് വെക്കുന്നു. കൂടുതല്‍ നന്നായി എഴുതാന്‍ അവ എനിക്ക് തരുന്ന എനര്‍ജി വലുതാണ്.
സ്വന്തം,
സ്മിത.
കഥാപാത്രങ്ങൾ ഒക്കെ മുന്നിൽ ജീവിക്കുന്ന പോലെ. ആ കള്ള് കുടി സീൻ, മിനിയുടെ ലജ്ജ ഒക്കെ ശരിക്കും മനസ്സിൽ കണ്ടു. No words. An excellent episode.
പ്രിയ അസുരന്‍….
പറഞ്ഞ പ്രിയതരമായ വാക്കുകളെ സ്നേഹിക്കുന്നു. അടുത്ത ഭാഗം എഴുതുമ്പോള്‍ താങ്കള്‍ പറഞ്ഞ വാക്കുകള്‍ തരുന്ന എനര്‍ജി ചെറുതല്ല…
താങ്ക്സ്.
സ്മിത, ഇതും വായിച്ചു.ഒരു പുതുമഴ പെയ്തു തോർന്ന, അല്ലെങ്കിൽ ഒരു മഞ്ജു വീഴുന്ന ഫീൽ. നല്ലൊരു ഫ്രഷ്‌നെസ്സ്.മാത്യു മിനി സംഭാഷണം വല്ലാത്തൊരു ഫീൽ ആരുന്നു.കൊതി കൊണ്ട് വീണ്ടും വീണ്ടും വായിച്ചു.ആ വരികളിലെ മാസ്മരികത അപാരം.ഷെല്ലിയുടെ അപ്പനെ കുറിച്ചും ഷെല്ലിയെ കുറിച്ചുള്ള കാഴ്ചപ്പാട് ഉം വിവരിച്ച വരികൾ മനോഹരം.എനിക്ക് കോംപ്ലാൻ വർക്ക് ആയി.അസൂയാവഹം.എങ്ങനെ സാധിക്കുന്നു.എന്റെ മനസിലെ പ്രണയം വീണ്ടും ജ്വലിപ്പിച്ച സ്മിതക്ക് ഒരു ചുംബനവര്ഷം സമ്മാനമായി തരുന്നു.
ആ ഒരു ത്രില്ലെർ മൂഡ് കൂടി വേണമായിരുന്നു എന്ന് തോന്നി
പാളയത്തിൽ പട ഉം പടക്കോപ്പ് ഉം ഒരുങ്ങുന്നു
ഷെല്ലി ക്ഷമിക്കുമോ മാത്യു ഓട്
എന്റെ സംശയങ്ങൾ തീർത്തു തരുമോ
Regards
ആൽബിച്ചായൻ
“…കൊതി കൊണ്ട് വീണ്ടും വീണ്ടും വായിച്ചു…”
ആല്‍ബിച്ചായാ വല്ലാത്ത ഒരു സന്തോഷമൊക്കെ അങ്ങ് വരികയാണ്. വീര്‍പ്പുമുട്ടുന്നു എന്ന്‍ പറഞ്ഞാല്‍ തെറ്റാവില്ല…
“….എനിക്ക് കോംപ്ലാൻ വർക്ക് ആയി….”
എന്ന് വെച്ചാല്‍ എന്താ?
അതെ സംശയങ്ങള്‍ പരമാവധി തൃപ്തികരമായി തീര്‍ക്കാന്‍ ശ്രമിക്കാം.
വരുന്ന, അവസാനത്തെ, രണ്ട് അധ്യായങ്ങളില്‍…
സ്വന്തം,
സ്മിത.
കോംപ്ലാൻ അടിച്ചു എന്നത് ഒരു ന്യൂജൻ മീനിങ് ആയി എടുക്ക്.ഇറ്റ് മീൻ കോംപ്ലക്സ്,കുശുമ്പ്,അസൂയ എന്നൊക്കെ ആണു.ഈ എഴുത്തു കണ്ടിട്ട് കൊതിയാവുന്നു. ഇതുപോലെ എനിക്ക് പട്ടണില്ലല്ലോ.ബട്ട് എന്നും ഒരു നല്ല ആസ്വാദകൻ ആകാൻ ശ്രമിക്കും.
ഇനി എനിക്ക് ഒന്ന് പേർസണൽ ആയി പരിചയം ആകണം എന്നുണ്ട്.എനി ചാൻസ്.കുട്ടൻ ഡോക്ടർ ഓട് ചോദിച്ചു എനിക്ക് മെയിൽ ഐഡി തരുമോ
ഡോക്റ്ററോട് ചോദിക്കൂ, തരും.
Ok chodhikam
ooopppzzzzz…..! kidukki kalanju njn vayikan ishtapedunna kadhakalil onnanu ithu. sheliyum miniyum sharonum ellarum manasinte adithattilondu. athrem azhathil avare ishtapeduthan sadhicha smithayude kazhivu athanu abhinandhikendathu. this part was superb, oru nostalgic feel thannu.
കണ്ണന്…
മനസിന്‍റെ അടിതട്ടിലേക്ക് വരുവാന്‍ ശേഷിയുള്ള കഥാപാത്രങ്ങളെ ഞാന്‍ സൃഷ്ടിച്ചു എന്നറിയുമ്പോള്‍ അഭിമാനിക്കുന്നു. ആ വികാരം എനിക്ക് തന്നതിന് നന്ദി പറയുന്നു.
സ്മിതടീച്ചറെ ഈ ഭാഗവും ണ്ണപ്പായി പൂശി പൊളിച്ചു.
അതൊക്കെ ശരി….
പക്ഷെ എന്താ ഈ “ണ്ണപ്പായി?”
താങ്ക്യൂ…
ന്ന് വെച്ചാൽ തൃശൂർ ശൈലിയിൽ തകർത്തു, തിമിർത്തു, അടിച്ചുപൊളിച്ചു എന്നൊക്കെ അർത്ഥങ്ങൾ ഉണ്ട്.
അതന്നെ
വ്വോ…
സമ്മതിച്ചിരിക്ക്യണു
എന്റെ സ്മിതാമ്മേ……..
എന്താ പറയുക മിനിയും ഷെല്ലിയും തകർത്തു
മിനിയുടെ പപ്പാ ആള് കൊള്ളാം
കള്ള് കുടിച്ചിട്ടുള്ള സീനോക്കെ അടിപൊളി ആയിരുന്നു.
എന്നതാന്നറിയില്ല എനിക്കും പ്രണയം വരാൻ തുടങ്ങി.
ബാക്കി കാത്തിരിക്കുന്നു….
@കാളി.
കാളിക്ക് നന്ദി…
കഥ ഇഷ്ട്ടപ്പെട്ടു എന്ന്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ എല്ലാ എഴുത്തുകാര്‍ക്കും സന്തോഷമുണ്ടാവും.
എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാവും.
നന്ദി.
ഈ ഭാഗത്തിലും ഷാരോണിനെയും നന്ദനെയും കണ്ടില്ല??
കഥ നന്നായിട്ടുണ്ട്,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
ഷാരോണ്‍, നന്ദകുമാര്‍ അടുത്ത ഭാഗത്ത് വരുന്നു…
താങ്ക്യൂ…
പ്രിയപ്പെട്ട ചേച്ചി
ഈ തിരക്കുകൾക്കിടയിലും ഇത്ര വേഗത്തിൽ ഈ ഭാഗം..
കാണാൻ വൈകിപ്പോയി…
മനസ്സിൽ ഉറങ്ങി കിടന്ന ആർദ്ര മനോഹര സ്മൃതികളെ,എല്ലാഴ്പ്പോഴും ഇളം മന്ദമാരുതന്റെ കുസൃതി പോലെ തൊട്ടു, തലോടി തഴുകിയുണർത്തുന്ന ശിശിരപുഷ്പ്പം ഈ ഭാഗത്തിലും പതിവുകൾ ആവർത്തിയ്ക്കുമ്പോൾ വർണ്ണിയ്ക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ കുഴഞ്ഞു പോകുകയാണ്.
പ്രണയത്തിന്റെ ഋതുക്കൾ മാത്രം വിരിയുന്ന ആ ഹൈറേഞ്ചിലെ മലനിരകളിലേയ്ക്ക് ചെല്ലുമ്പോൾ…
നനുത്ത മൂടൽ മഞ്ഞിന്റെ കമ്പളം പൊതിഞ്ഞ ഹൈറേഞ്ചിലെ മലനിരകളിൽ ദൈവത്തിന്റെ കിനാവു പോലെ പുലരിയുടെ ചിത്രം പക്ഷികളായും പുൽ നാമ്പുകളിൽ തപം ചെയ്യുന്ന മഞ്ഞു തുള്ളികളായും ചുറ്റിലും നിറയുമ്പോൾ,എഴുത്തിലൂടെ ദൃശ്യ ഭംഗി പതിവു പോലെ ഹൈ ഡെഫനിഷൻ ക്വാളിറ്റിയും കവിഞ്ഞു തെളിയുമ്പോൾ, താഴ്‌വാരത്തു വെയിലിനു കൂട്ടായി എപ്പോഴും ഉണ്ടാകുന്ന സുഖമുള്ള ആ കുളിര് ഒരിയ്ക്കൽ കൂടി മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിയ്ക്കുന്നു.
ഈ ഭാഗത്തു നിറഞ്ഞു നിൽക്കുന്നത് മിനിയുടെ പപ്പാ ബിസിനെസ്സ് ടൈക്കൂൺ മാത്യുവാണ് .
അനുരാഗത്തിന്റെ വസന്തത്തിൽ ഒരു പുഷ്പ്പത്തിന്റെ മാത്രം നിറത്തെയും പരിമളത്തെയും പ്രണയിച്ചവൻ.
ഹാളിൽ നിറയുന്ന അമേരിക്കൻ കിംഗ് എൽവിസ് പ്രേസ് ലീയുടെ വശ്യ സ്വരത്തോടൊപ്പം ഷെല്ലിയെ പോലെ,മിനിയെ പോലെ അദ്ദേഹവും മനസ്സിൽ നിന്നും ഹൃദയത്തിലേക്ക് പ്രൊജക്റ്റ് ചെയ്യപ്പെടുന്നു.
ചേച്ചി ശ്രീനന്ദനത്തിൽ എനിക്കെഴുതിയ ആസ്വാദന കുറിപ്പിൽ പറഞ്ഞിരുന്നു.സൂര്യൻ പടിഞ്ഞാറുദിയ്ക്കുന്നതു പോലെയുള്ള മാനവികതയെ പറ്റി,ഏഴാമത്തെ പേജിലെ ദൃശ്യ ഭംഗിയും,പ്രണയ ഭംഗിയും കണ്ടപ്പോൾ ഈ തെളിമയുള്ള എഴുത്തിലൂടെ കണ്ണും മനസ്സും തുറന്നു സഞ്ചരിയ്ക്കുമ്പോൾ, തിരിച്ചറിയാനാവുന്നു.എനിയ്ക്കവിടെ പറഞ്ഞു ഫലിപ്പിയ്ക്കാൻ കഴിയാതെ പോയ കാര്യങ്ങൾ മുഴുവൻ ഈ ഒരൊറ്റ പേജിൽ നിന്നും മാത്രം.
തുടർന്നുള്ള ഓരോ രംഗങ്ങളും അവസാനിപ്പിച്ച രീതിയും പതിവു പോലെ ഏറെ മനോഹരം.
എഴുത്തിനെ സ്നേഹിക്കുന്നവർക്ക്,
അക്ഷരങ്ങളെ പ്രണയിക്കുന്നവർക്ക്, പ്രണയത്തെ ബഹുമാനിയ്ക്കുന്നവർക്ക്, പ്രണയം വായിക്കാനും എഴുതാനും ആഗ്രഹിയ്ക്കുന്നവർക്ക് ഈ കഴിഞ്ഞ രണ്ടു ഭാഗങ്ങൾ മാത്രം തന്നെയൊരു പാഠ പുസ്തകമല്ലേ ചേച്ചി.
ഒരിക്കൽ കൂടി അകമഴിഞ്ഞ നന്ദി ചേച്ചി വീണ്ടും വീണ്ടും മനസ്സു നിറയ്ക്കുന്ന ഇത്തരം വായനാനുഭവങ്ങൾക്ക്..
അടുത്ത ഭാഗവും ഏറ്റവും വേഗം വായിക്കാമെന്ന പ്രതീക്ഷയോടെ..
പിന്നെ….
“ലവ് ഇൻ ദി ടൈം ഓഫ് കോളറ” പി.ഡി.എഫ് നോക്കിയിട്ട് കിട്ടിയില്ല ചേച്ചി, യൂട്യൂബിൽ മൂവി ഉണ്ടായിരുന്നു. കണ്ടു. ഒന്നും പറയാനില്ല.. !
കണ്ണും, മനസ്സും ഒരു പോലെ നിറഞ്ഞ ആ ദൃശ്യാനുഭവത്തെ പരിചയപ്പെടുത്തിയതിനും നന്ദിയോടെ സ്മരിയ്ക്കുന്നു.
സസ്നേഹം
സ്വന്തം
മാഡി
പ്രിയ മാഡി….
പ്രിയപ്പെട്ടവരേ അധികം കാത്തിരിപ്പിക്കുന്നത് പണ്ടുമുതലേ ഇഷ്ടമില്ല എനിക്ക്. തിരക്കുകള്‍ ഉണ്ടെങ്കിലും മനസ്സിനു തൃപ്തി തരുന്ന രണ്ട് കാര്യങ്ങള്‍ എഴുത്ത്, വായന ഇത് രണ്ടുമാണ്. സൈറ്റില്‍ എഴുത്ത് തുടങ്ങിയതില്‍പ്പിന്നെ വായന തീരെയില്ല. മൊബൈല്‍ ഗെയിം, സോഷ്യലൈസേഷന്‍ ഇതൊന്നുമില്ല അധികം.
പിന്നെ ഹൈറേഞ്ച് എനിക്ക് ഒരു പാട് ഇഷ്ടമുള്ള സ്ഥലമാണ്. നമ്മുടെ സൈറ്റിലെ രണ്ട് അതികായര്‍ – മന്ദന്‍രാജയും ജോയും – അവിടെയാണ്. മൂന്നാര്‍, ആനക്കുളം, ദേവികുളം, കട്ടപ്പന, ചെമ്മണ്ണാര്‍, അടിമാലി, ആനച്ചാല്‍, ബൈസന്‍ വാലി തുടങ്ങിയ ഇടങ്ങളിലൊക്കെ ഒരുപാട് തവണ പോയിട്ടുണ്ട്. എന്താ പറയുക? മനുഷ്യര്‍ പ്രകൃതിയോട് ഏറ്റവുമടുത്ത്, അതിന്‍റെ താളക്രമമനുസരിച്ച് ജീവിക്കാന്‍ പരമാവധി ശ്രമിക്കുന്ന സ്ഥലമാണ് അത്.
ആ സ്ഥലത്ത് പോയിട്ടുള്ളവര്‍ ആരായാലും കവിതയെ സംഗീതത്തെയൊക്കെ ഇഷ്ട്ടപ്പെടും. “സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ?” എന്നപാട്ട് കേട്ടിട്ടില്ലേ? ആ വരികള്‍ ഒരു മൂളിപ്പാട്ട് പോലും അറിയില്ലാത്ത ഞാന്‍ പോലും ഇടയ്ക്ക് പാടും ഹൈറേഞ്ച് എന്ന കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡിനെക്കുറിച്ച് ഓര്‍ത്താല്‍.
പിന്നെ പുരുഷന്‍ അദ്ഭുതം തന്നെയാണ് മാഡി. സ്ത്രീകളെക്കാള്‍ എത്രയോ അധികം ധാര്‍മ്മികതയും മനോഗുണങ്ങളുമേറിയവരാണ് അവര്‍. സ്ത്രീ സൌന്ദര്യം പുരുഷ സൌന്ദര്യം ഇവ രണ്ടും താരതമ്യം ചെയ്താല്‍ മാത്രം മതി. പൂവന്‍കോഴിയാണോ പിടക്കൊഴിയാണോ കാണാന്‍ കൂടുതല്‍ ഭംഗി? [ഏതായാലും സൈറ്റ് മുഴുവന്‍ കരിങ്കോഴിയോക്കെയാണ്!} ധ്രുവം എന്ന സിനിമയിലാണ് എന്ന്‍ തോന്നുന്നു, ചുവന്ന മുണ്ടുടുത്ത് വിരിമാറ് കാണിച്ച് മമ്മൂട്ടി നില്‍ക്കുന്ന ഒരു രംഗമുണ്ട്? ഏത് സ്ത്രീയ്ക്കുണ്ട് ആ ഒരു അഴക്? അല്ലെങ്കില്‍ നരസിംഹത്തിലെ ലാലേട്ടന്‍. ഏത് പെണ്ണാണ് നോക്കി കൊതിക്കാതത്? ഒന്നും വേണ്ട, മുരളിയുടെ, എന്‍ എഫ് വര്‍ഗ്ഗീസിന്‍റെ പൌരുഷമൊക്കെ ഓരോ സ്ത്രീയും ആരാധിക്കുന്നവയാണ്.
ആ ചിന്തയാണ് മാത്യുവിനെ ഗുണങ്ങളുള്ള ഒരു പുരുഷനായി അവതരിപ്പിക്കാന്‍ എനിക്ക് ധൈര്യം തന്നത്. മകളെ വിശ്വസിക്കുന്ന, ഒരാണ്‍കുട്ടിയോടോപ്പമാണ് മകള്‍ രാത്രി സഞ്ചാരം നടത്തുന്നത് എന്നറിഞ്ഞിട്ടും അവളുടെ സ്വഭാവ മഹിമയെ അവിശ്വസിക്കാത്ത അച്ഛനായി അവതരിപ്പിച്ചപ്പോള്‍ അത്രയൊന്നും സ്വഭാവത്തില്‍ പുരോഗമനമില്ലാത്ത മലയാളി അവയെ അവിശ്വസ്സിക്കുമെന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ ആശ്വാസമായി.
ലവ് ഇന്‍ ദ ടൈം ഓഫ് കോളറയുടെ പി ഡി എഫ് നെറ്റില്‍ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ വഴിയും ലഭ്യമാണ്. പുസ്തകത്തിന്‍റെ നിഴല്‍പോലുമാകാന്‍ സിനിമയ്ക്കായിട്ടില്ല.
സുഖവും സന്തോഷവും ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ,
സസ്നേഹം,
സ്വന്തം,
സ്മിത.
അയ്യോ അങ്ങനെയാണോ, മൂവി എനിയ്ക്കു നന്നായി ഇഷ്ടപ്പെട്ടു ചേച്ചി നല്ല ഫീൽ ഉണ്ടായിരുന്നു കാഴ്ച്ചയിൽ ഉടനീളം ,ഞാൻ ഡൌൺലോഡ് ചെയ്യാൻ നോക്കിയിട്ട് പി.ഡി.എഫ് ലിങ്ക് ഒന്നും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല,അതാ മൂവി കാണാമെന്നു വിചാരിച്ചേ, പുസ്തകത്തിന്റെ നിഴൽ പോലും ആവാത്ത മൂവി ഇങ്ങനാണെൽ പുസ്തകം എന്തായിരിക്കും. ഒന്ന് കൂടി നോക്കട്ടെ,നടന്നില്ലേൽ ആമസോണിൽ നിന്നും ഓർഡർ ചെയ്തിട്ടായാലും വായിക്കണം,എന്തായാലും വായിക്കാൻ തോന്നുന്നുണ്ട്.
പിന്നെ..
ശിശിരം അടുത്ത ഭാഗം എഴുതി തുടങ്ങിയോ ചേച്ചി.?
അടുത്ത ഭാഗം എഴുതിത്തുടങ്ങി മാഡി….
ലവ് ഇന്‍ ദ ടൈം ഓഫ് കോളറയുടെ ആദ്യത്തെ പാരഗ്രാഫ് ഇവിടെ കോപ്പി പേയ്സ്റ്റ് ചെയ്യുന്നു:
IT WAS INEVITABLE: the scent of bitter almonds always reminded him of the fate of
unrequited love. Dr. Juvenal Urbino noticed it as soon as he entered the still darkened
house where he had hurried on an urgent call to attend a case that for him had lost all
urgency many years before. The Antillean refugee Jeremiah de Saint-Amour, disabled
war veteran, photographer of children, and his most sympathetic opponent in chess, had
escaped the torments of memory with the aromatic fumes of gold cyanide
വാക്കുകളിലെ ഫീല്‍ വിഷ്വല്‍ മീഡിയയില്‍ യഥാര്‍ത്ഥ പരിഭാഷയാകുന്നില്ല എന്ന്‍ തോന്നിയത് ആദ്യത്തെ പാരഗ്രാഫ് വായിക്കുമ്പോള്‍ തന്നെ നമുക്ക് തോന്നും.
ആമാസണില്‍ ഓര്‍ഡര്‍ വേഗം പ്ലേയ്സ് ചെയ്യൂ…
full novel pdf vendavar mail me i have it.
നല്ല കാര്യങ്ങൾ വച്ചു താമസിപ്പിക്കരുത് എന്നല്ലേ ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞു ഡോക്ടർ . ഇനിയിപ്പോ ഏതായാലും വായന പുസ്തക രൂപത്തിൽ ആവട്ടെ.
സ്മിതേച്ചി പിന്നേം കിടുക്കി. ഓരോ ഭാഗവും മുൻ ഭാഗങ്ങളെക്കാൾ കിടിലൻ ആവുകയാണ്. അടുത്ത ഭാഗം പെട്ടന്നു ഇട്ടു ഞങ്ങളെ വീണ്ടും സന്തോഷിപ്പിക്കുമെന്നു വിശ്വസിച്ചു. സ്നേഹത്തോടെ ശുഭരാത്രി.
താങ്ക്യൂ അഭിരാമി ചേച്ചി…
അടുത്ത ഭാഗം പെട്ടെന്നിടാം…
NYc ePisode Chechi.. എൻറെ പുതിയ അഭ്യർത്ഥന മാനിക്കുവോ
താങ്ക്യൂ…
ഈശ്വരാ, പുതിയ അഭ്യര്‍ത്ഥനയോ? എന്താ അത്?
കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞു അതാണ് മികച്ചതെന്ന് എന്നാല് ഞാനത് മാറ്റി പറയുന്നു അതിലും മികച്ചൊരു ഭാഗമാണ് ഇത്… തകർത്തു ചേച്ചി… കപ്പയും പോത്ത് കറിയും മൊരും അടിപൊളി ചെത്തുകള്ളും എന്റെ പൊന്നോ ശരിക്കും കൊതിയായി… ശരിക്കും എല്ലാം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു.. പാട്ട് പാടാൻ പോവന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു നല്ല njerippan ഒരു നാടൻ പട്ടയിരിക്കുമെന്ന് …
Suspensevide എന്നാലോചിച്ചു ഇരിക്കുവരുന്ന് കറക്റ്റ് സമയത്ത് തന്നെ അത് kondiduvem ചെയ്ത്…
വേതാളം, ഈ ഭാഗം തകര്‍ത്തു എന്ന്‍ പറഞ്ഞതിന്‍റെ കാരണം ഒക്കെ എനിക്ക് മനസ്സിലായി. കള്ളുണ്ട്, അതല്ലേ?
ഹഹഹചുമ്മാ പറഞ്ഞതാ കേട്ടോ.
നാടന്‍ പാട്ട് ആയിരുന്നു പടേണ്ടിയിരുന്നത്.
അന്നേരം ആ “പുത്തി” വന്നില്ല.
താങ്ക്യൂ
Haha കള്ള് കുടിച്ചിട്ടുണ്ട് ആലപ്പുഴയിൽ പോയപ്പോൾ കള്ളും കപ്പയും പിന്നെ പന്നിയിറച്ചിയും അടിപൊളി ആരുന്ന്…
കള്ളുകുടിച്ച് ഇജ്ജാതി പാട്ടാണോ പാടണ്ടത്…..
നല്ല നാടൻ പാട്ടല്ലേ…..
എന്തായാലും ഈ പാർട്ടും കലക്കി.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ശരിയാ….
അന്നേരം ഓർത്തില്ല….
മിയാ കുൽപ്പാ
അതന്നെ. കുടിക്കാൻ കള്ളും, ഇടയ്ക്ക് കടിച്ചു പറിക്കാൻ ഇറച്ചിയും, കൊട്ടി പാടാനായിട്ടൊരു നാടൻ പാട്ടും. അതാ ശരിക്കുള്ള കോമ്പിനേഷൻ. ഒരു സഖാവായ ഷെല്ലിയെങ്കിലും അതോർക്കണമായിരുന്നു.
കൊള്ളാം, അധികം സസ്‌പെൻസും ത്രില്ലറും ഒന്നും ഇടാതെ ഒരു ഫാമിലി ഫിലിം പോലെ അവതരിപ്പിച്ചു, ഇടക്ക് പ്രണയത്തിന്റെ ഓരോ നാമ്പുകളും. നാഗാർജുനയുടെയും, നാഗ ചൈതന്യയുടെയും എൻട്രി കലക്കി.അടുത്ത ഭാഗം വേഗം ആയിക്കോട്ടെ
എന്നും ഓരോ കംപ്ലയിന്റ് കാരണം ആ ത്രില്ലർ ടച്ച് വേണ്ടാന്നു വെച്ചു റഷീദെ.
താങ്ക്യൂ
അമ്മായപ്പന്റെയും ഭാര്യയുടെയും ഒപ്പം കള്ളും കുടിച്ച് പാട്ടും പാടി നല്ല ചിൽ മൂഡിൽ ഇരിക്ക്യായിരുന്നു പാവം ഷെല്ലി. അവസാനം ആ ട്വിസ്റ്റ് കാരണം ആ ഫ്ലോയങ്ങ് പോയി.
മൂട് പോയി മൂട് പോയി…??
അല്ലേലും ഈ മൂഡ് ഒന്നും ശാശ്വതമല്ല.
ശാശ്വതമായത് ഒന്നുമാത്രം:ഈശ്വരചിന്ത
@മൈക്കിളാശാൻ
പിന്നേ…..
കള്ള് കുടിച്ചുകഴിഞ്ഞാൽ മൂഡ് മാറാതെ സ്ഥിരം നിക്കണന്ന് അത്ര നിർബന്ധമാണോ?
ഓ എവിടെയും വന്നോ പാതിരാ കോഴി ഫസ്റ്റ് അടിക്കാൻ. ????
സൈറ്റ് മൊത്തം കോഴിയാണോ?
കിച്ചുവാ കാരണം
എന്റെ പൊന്നമ്മിച്ചി എന്തൊരു തള്ള് . നാഗചൈതന്യയുടെ കഥ വായിച്ചിട്ടെന്റെ തല തെറിച്ച് പോയി…. ഹ ഹ ഹ….. ഈ ഭാഗം ഇഷ്ടമായി
ഹൊ. അപ്പൊ സമാന്ത മാറി നിക്കും, നമ്മടെ മിനീനെ കണ്ടാ. അത്ര മാത്രം സൗന്ദര്യം ഉണ്ടാകും നമ്മടെ മിനികുട്ടിക്ക്, അല്ലെ വല്ല്യേച്ച്യേ…???
എന്താ ആസാനെ മിനിയെ ലൈനടിക്കാൻ വല്ല പ്ലനുമുണ്ടോ…???
പറഞ്ഞിട്ടെന്താ കാര്യം? കൊണ്ടോയില്ലേ, ആ ഷെല്ലീന്ന് പറഞ്ഞ ശവി.
???
മൈക്കിളാശാൻ….. ടൈമിംഗ്….ടൈമിംഗ്….. ഷെല്ലിയ്ക്കതുണ്ട്….
വേതാളം…… ഉവ്വ…. ചെന്നാമതി….
@മൈക്കിളാശാൻ
ബേജ്ബാടാ (വിജയവാഡാ)എന്ന സിനിമയിൽ, നാഗചൈതന്യയുടെ ആദ്യ സിനിമ, അഭിനയിക്കുമ്പോൾ ജ്യോതിർമയി എന്ന കോളജ് സ്റ്റുഡൻറ്റിനെ പ്രൊപ്പോസ് ചെയ്തിരുന്നു എന്നും ആ കുട്ടി അത് റിജെക്ട് ചെയ്തു എന്നും ഒരു പേജ് ത്രീ ന്യൂസ് ഉണ്ടായിരുന്നു. അതോർത് എഴുതിയതാണ്….
ആ കുട്ടിയാണോ ഈ കുട്ടി …. ?
മൈക്കിൾ ആശാന് കൊടുത്ത റിപ്ലൈയിൽ ഉണ്ട് പ്രതികരണം.
താങ്ക് യൂ
തമ്പുരാട്ടി എന്നും തമ്പുരാട്ടി…….
കഥയിലെ പുതിയ തമ്പുരാനെ
താങ്ക്യൂ
വളരെ ഇഷ്ടപ്പെട്ടു ee പാർട്ടും സ്മിത ജീ
താങ്ക്യൂ ജോസഫ്….. താങ്ക്യൂ സോ സോ മച്ച്
Chechi..thakarthu..miniyude pappaye othiri ishtamayi…aduth bhagavum pettannu idaneee
അല്ലെങ്കിലും പപ്പാമാരെ നമ്മള്‍ ഇഷ്ട്ടപ്പെട്ടെ മതിയാവൂ…
അടുത്ത ഭാഗം തുടങ്ങി.
5 നോ ????
ആളെ എവിടെയോ കണ്ടു മറന്ന പോലെ..?
ഇതാരാ?… മണിച്ചിത്രത്താഴ് തിലകനോ!…………?
അല്ല താഴ്പൊട്ടിച്ച നാഗവല്ലിയുടെ സ്വന്തം നകുലേട്ടന്‍…പി കേ അല്ല എന്‍ കേ.
Aval… etho urukku khani kuzhichondirikkukayanennu thonnunnu…changhalakal potticheringchu…
ഉരുക്ക് ഖനി? ചങ്ങലയുണ്ടാക്കാന്‍ ഒരു ഖനി തന്നെ വേണോ
ഉരുക്ക്ഖനി
ഉദ്ദേശിച്ചത്….
‘കമ്പിഖനനം’ആണ്
ചേച്ചി ?.
പുതിയ കഥയേ..
ഉരുക്ക്ഖനി
ഉദ്ദേശിച്ചത്….
‘കമ്പിഖനനം’ആണ്
ചേച്ചി ?.
പുതിയ കഥയേ.
അതെ…?
താങ്കളുടെ കമന്റുകൾ…
മറ്റൊരു സുഹൃത്തിനെ ഓർമിപ്പിയ്ക്കുന്നു ???
ആരെയാ ഉദ്ധേശിച്ചത്? ക്യാമറാമാന്‍ ഇപ്പൊ വന്നതേയുള്ളൂ…
Mattoru suhruthinte comantukale
Ormippikkunnu ..chehii..,
“”Camaramante” coments .???
?കമ്മാരന്‍??
ക്യാമറ മാൻ…….???
ഇവിടെ സ്ഥിരസാന്നിധ്യമായ
‘മറ്റൊരു’സുഹൃത്ത്
ആണോ എന്ന് ആ ശൈലി
കാണുമ്പോൾ ഒരു ചിന്ന
സംശയം..
അതിപ്പോള്‍ എന്ത് പറയാനാ പി കേ?
എന്നെ സജ്ന ആയി സംശയിച്ച ആളുകള്‍ ഉണ്ട്. അവര്‍ ശക്തമായ തെളിവുകള്‍ ഒക്കെ ഹാജരാക്കിയത് കൊണ്ട് ഞാന്‍ തോറ്റുപോയി, അന്ന്.
പക്ഷെ..
ആ സുഹൃത്തിനെ
ഇപ്പൊ കാണാനില്ല…?
അതുകൊണ്ടാണ്.
എന്റെ പൊന്നു മാസ്റ്ററെ നിങ്ങൾ ഇങ്ങനെ പിള്ളേരു കളിയായിട്ടു നടന്നാൽ എങ്ങനാ..? പീക്കു പിന്നെ കുട്ടിയാണെന്ന് കരുതാം…???
പിന്നെ 1,2,3… ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണ് 4-ഇന് ആണ് ഇപ്പൊ ഡിമാൻഡ്… ???
അത് കൊണ്ട് നാലാമത്തെ ഞാൻ…???
…’നാല’പ്പാട്ട്…
…ബാലമാധവകിച്ചു…?
???
ഇതിപ്പൊ കുട്ടിക്കളിയുടെ കാര്യത്തിൽ പിക്കു സിമോണക്കൊരു വെല്ലുവിളിയാവ്വോ?
..അവള് വീട്ടുതടങ്കല്ലില്ലേ…❤
അത് നമ്മൾ മനസ്സിലാക്കി
പെരുമാറണ്ടേ..?
…എല്ലാം സ്മിതേച്ചിയുടെ ബല്യ
മനസ് കൊണ്ട് മാത്രം….?
ആ കേട്ടെങ്ങാനും പൊട്ടിയാൽ ഈ എഴുതി വെച്ചതെങ്ങാനും വായിച്ചാൽ പിന്നെ ഇവിടെ ചോരപ്പുഴ ഒഴുകും സിമോണ പീക്കുനെ മാന്തി കീറുന്നതും ഞാൻ കാണേണ്ടി വരുമോ..???
കെട്ട് പോട്ടിയെന്നാ തൊന്നനെ…അഭിപ്രായത്തിൽ എനിക്കിട്ട് ഒന്ന് തങ്ങിയിട്ടുണ്ട്…???
??????
Ahh ഓടിക്കോ എല്ലാരും ഓടിക്കോ… ഞാൻ പണ്ടേ ഓടി ????♂️
അത് ശരി… ഇവിടെ ഞാനറിയാണ്ടെ ഇങ്ങനൊരു ബിസിനസ്സ് നടക്ക്ണ്ട് ല്ലേ… ഒക്കെ ചെവീല് നുള്ളിക്കോ… ഇപ്പം പകിടയിട്ടത് പന്ത്രണ്ട് വീണില്ല… വീഴുമ്പം ഞാൻ വരും…
തൂണ് പിളർന്നോ, അല്ലെങ്കി മാനത്തൂന്ന് പൊട്ടിവീണൊ … എപ്പടിയാനാലും വന്തിടുവേൻ…
ഡിക്രൂ… നിനക്കുള്ള മറുപടി.. അടുത്ത വെള്ളിയാഴ്ച..
ഇപ്പം ടൈമില്ല… ഞാനൊന്ന് കണ്ണടച്ചു കൂലങ്കഷമായി ചിന്തിക്കാൻ നോക്കട്ടെ.. പ്ലീസ് ഡോണ്ട് ഡിസ്റ്റർബേ….
അപ്പൊ എല്ലാര്ക്കും ഗുഡ് നൈറ്റ്… സ്മിതാമ്മേ… അമ്മച്ചിപ്പാറൂനും ഗുഡ് നൈറ്റ് ട്ടാ… (ഇത് സ്മിതാമ്മേടെ വാളെന്ന്യ ല്ലേ… അതെ അതെ… അതേടി സിമോ… നീ ധൈര്യായി എഴുതിക്കോ.. നമ്മടെ സ്വന്തം ഏരിയ യാ…)
ഒരു കൈയബദ്ധം.. നാറ്റിക്കരുത് ??
@വേതാളം 1
“കൈ” അബദ്ധമോ?
പ്രണയമാണ് ടാഗ്.
@വേതാളം 2
എവിടെ വരെ ഓടും?
@സിമോണ
ഞാന്‍ എത്ര നാളായി നിന്‍റെ കഥയ്ക്ക് ഫസ്റ്റ് അടിച്ചിട്ട്!
നീ കഥയിടുന്ന സമയം ഡ്രാക്കുളയ്ക്ക് പോലും അറിയില്ല. എന്‍റെ കമന്റ്റ് വരുമ്പോഴേക്കും നമ്പര്‍ നൂറ് കഴിയും.
“ഡിക്ക്”റൂസിനെ ഭീഷണിപ്പെടുത്തിയ സ്ഥിതിക്ക് വെള്ളിയാഴ്ച ഒരു കഥ പ്രതീക്ഷിക്കാം അല്ലേ?
വെള്ളിയാഴ്ച പോസ്റ്റ് ചെയ്യാന്‍ സാധനം “സില്‍മാ” കഥയാണോ?
ഈശ്വര… മൂർഖൻ പാമ്പിന്റെ മാളത്തിലാനല്ലോ തലയിട്ടത്…??
വീട്ടു തടങ്കലിലാണേല്‍ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കണം. എവിടെപ്പോയി സാംസ്ക്കാരിക നായകന്മാര്‍?
ഇത് മനപ്പൂർവം ഉള്ള
തപസ്സ് അല്ലേ…
പുതിയ ഉരുക്ക്ഖനികളുടെ
ഖനനപ്രക്രിയയിലാരിക്കും..
ചെമ്പരുന്ത്.
Dark knight മൈക്കിളാശാൻ എന്ന്‍ മുതലാണ് കുട്ടിക്കളി വിട്ടതെന്ന് അറിഞ്ഞാല്‍ കൊള്ളാം…
രക്ഷാധികാരി ആശാൻ
(ഒപ്പ്)
ഈശ്വരാ..മ്മടെ കിച്ചു നാലപ്പാട്ടെ കുട്ടിയാണോ?
പിന്ന്യേ….
ആ എഴുത്ത് കൺടിട്ട്
മൻസ്സിലായില്യേ ഓപ്പോൾക്ക്..?
അങ്ങനെ ആണേല്‍ പത്തും ഇരുപതും ചിലപ്പോള്‍ അന്‍പതും ഒക്കെ ഫാഷന്‍ ആണ്…
[എന്നെപ്പറ്റിയാണ്]
എന്നാപ്പിന്നെ രണ്ടാമത്തെ കരിങ്കോഴി ഞാന്‍.. ലവന്‍ പീകെ ആള് ശരിയല്ല. സ്മിത ഓന് നന്ദീം കുന്തീം ഒന്നും കൊടുക്കണ്ട..ങാഹാ അത്രയ്ക്കായോ
?
?????
??
ഹഹഹ…..കരിങ്കോഴി എന്ന്‍ വെച്ചാല്‍ വേറെ എന്തോ മീനിംഗ് ആണ്.
ഉറപ്പ്.
Onnulla smithechi ഡയറക്ടർ ഒമർ lullu serious ആയിട്ട് fbyil ഒരു പോസ്റ്റ് ഇട്ടിരുന്നു അതിനടിയിൽ ഫസ്റ്റ് വന്ന കമൻറ് ആണ് കരിങ്കോഴി വിൽപനക്ക് എന്നും പറഞ്ഞു… Bakkiyullavarum athetteduthu..
ഓ, അപ്പം നമ്മുടെ സ്വന്തം പീക്ക് ഒരു സര്‍വ്വവിജ്ഞാനകോശമാണ്!!!
ആദ്യത്തെ കരിങ്കോഴി ഞാൻ..
എന്തൂട്ടാ ഈ കരിങ്കോഴീന്റെ പരിപാടി?
ആശാനേ …അഡാർ ലൗ..ന്റെ
ഫെയ്സ് ബുക്ക് പോസ്റ്റ് കമന്റ് തൊട്ട്
നോക്കിയാൽ മനസിലാകും ??
ഇങ്ങനത്തെ കമന്‍റ്റുകള്‍ വായിക്കുമ്പോഴാണ് അറിയില്ലാത്ത എത്രയോ കാര്യങ്ങള്‍ ചുറ്റിലുമുണ്ട് എന്ന്‍ ബോധ്യം വരുന്നത്!
“…എന്തൂട്ടാ ഈ കരിങ്കോഴീന്റെ പരിപാടി?…”
ചോദ്യ കര്‍ത്താവ് Dark knight മൈക്കിളാശാൻ മാത്രമല്ല…
@pK…
താങ്ക്യൂ