ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം] 190

ഷെല്ലി തോക്കുയര്‍ത്തി.
പെട്ടെന്ന് മിനി അയാള്‍ക്ക് വിലങ്ങനെ നിന്നു.
“ഷെല്ലി, പ്ലീസ്…പപ്പയെ ഒന്നും ചെയ്യരുത്…പപ്പാ അറിഞ്ഞുകൊണ്ട് ആ തെറ്റ് ചെയ്തിട്ടില്ല….ഇനി ഷെല്ലി അങ്ങനെ വിചാരിക്കുവാണേല്‍ ….ദാ ..ഞാനുണ്ട് ..എന്‍റെ ജീവനെടുത്തോ…”
മാത്യുവിന്‍റെ മുമ്പില്‍ നിന്ന് മിനി കണ്ണുകളടച്ചു.
ഷെല്ലി മിനിയേയും മാത്യുവിനേയും മാറി മാറി നോക്കി. അവന്‍റെ ദേഷ്യം ഓരോ നിമിഷവും വര്‍ധിച്ചു.
പക്ഷേ ഉയര്‍ത്തിയ തോക്ക് അവന്‍ താഴ്ത്തി.
മിനി കണ്ണുകള്‍ തുറന്നപ്പോള്‍ ക്രൌര്യത്തോടെ ഷെല്ലി തങ്ങളെ നോക്കുന്നതാണ് കണ്ടത്.
കോപം അതിരുവിട്ടപ്പോള്‍ അവന്‍ അവരുടെ നേരെ തോക്ക് വലിച്ചെറിഞ്ഞു.
“നീയിനി ഇല്ല,”
മിനിയുടെ നേരെ നോക്കി ഷെല്ലി അലറി.
“ഷെല്ലിയുടെ ജീവിതത്തില്‍ നീ ബ്ലാക്ക് ഔട്ട്‌….ഔട്ട്‌ ഫോര്‍ എവര്‍!”
അവന്‍ പിന്തിരിഞ്ഞു.
“ഷെല്ലി!!”
മിനി അവന്‍റെ നേരെ വിലപിച്ച് കൊണ്ട് സമീപിച്ചു.
“മിണ്ടരുത് ആ പേര്!”
തിരിഞ്ഞു നിന്ന് അവന്‍ വീണ്ടും അലറി.
“പടിഞ്ഞാറേക്കര അലക്സാണ്ടര്‍ മകന്‍ ഷെല്ലിയാ പറയുന്നേ. യൂ ആര്‍ ജസ്റ്റ് എ ഡെഡ് ബോഡി ഫോര്‍ മീ”
മുറിയില്‍ നിന്ന് കൊടുങ്കാറ്റിന്റെ വേഗതയില്‍ ഇറങ്ങിപ്പോയി.
തെരുവിലൂടെ കുറെ നടന്നു.
എന്നിട്ടും ക്ഷോഭമടങ്ങിയില്ല. അവന്‍ വഴിവക്കിലെ ഒരു ചായക്കടയിലേക്ക് കയറി.
ജഗ്ഗിലിരുന്ന വെള്ളമെടുത്ത് കുടിച്ചു.
“ഒരു കട്ടന്‍,”
അവന്‍ പറഞ്ഞു.
അല്‍പ്പ നിമിഷങ്ങള്‍ കഴിഞ്ഞ് പോയി.
പെട്ടെന്ന് ചായക്കടയുടെ മുമ്പില്‍ ഒരു ചോക്ലേറ്റ് നിറത്തിലുള്ള കാര്‍ വന്നു നിന്നു.
ഡോര്‍ തുറന്ന് അതീവ സൌന്ദര്യമുള്ള ഒരു യുവതിയിറങ്ങി.
അവള്‍ ഷെല്ലിയെ സമീപിച്ചു.
“ആര്‍ യൂ ഷെല്ലി?”
അവള്‍ ചോദിച്ചു.
“ദാറ്റ് ഈസ് മീ,”
വികാര രഹിതനായി അവന്‍ പറഞ്ഞു.
“പ്ലീസ് കം വിത്ത് മീ,”
അവള്‍ യാചിക്കുന്നത് പോലെ പറഞ്ഞു.
കടയിലുണ്ടായിരുന്ന രണ്ടുമൂന്ന്‍ പേര്‍ അവളെ സംശയത്തോടെ നോക്കി.
“പ്ലീസ്…മിനി ഈസ് ഇന്‍ ഹോസ്പിറ്റല്‍. ഷി കട്ട് ഹെര്‍ വെയിന്‍സ്. സീരിയസ്. ക്രിട്ടിക്കല്‍. ഷി ഈസ് ഇന്‍ ഐ സി യു…”
ഷെല്ലി പെട്ടെന്ന് ചാടിഎഴുന്നേറ്റു.
“ആരാ നിങ്ങള്‍?”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

109 Comments

Add a Comment
  1. സിംഹരാജൻ ♥️?

    സ്മിത ❤️?,

    സൂര്യനെ പ്രണയിച്ചവൾ എന്ന കഥയാണ് എന്നെ സ്മിതയുടെ വല്യ ഒരു ആരാധകൻ ആക്കിയത് തുടർന്ന് അതുപോലെ തന്നെ സാഹിത്യം ഇരമ്പിക്കുന്ന ഒരു കഥ വേറെ ഉണ്ടാവും എന്ന സംശയം ഉണ്ടായിരുന്നു, തുടർന്ന് FAGATH ആണ് ഈ കഥ 4 മാസം മുൻപ് suggest ചെയ്തത്.

    കഥ മുഴുവനും രാവും പകലും ഇരുന്നു 3 ദിവസം കൊണ്ട് ആസ്വദിച്ചു വായിച്ചു. ഈ സാഹിത്യപരമായ ആശയവും ചിന്തയും ഒക്കെ ചിന്താമണ്ഡലത്തിൽ കൊണ്ട് വരുവാൻ എങ്ങനെ സാധിക്കുന്നു?????? സമ്മതിച്ചു ♥️.

    എനിക്ക് കൂടുതൽ വാക്കുകൾ പറയാൻ അറിയില്ല ഈ കാവ്യത്തോട്… ഇത്രയും ഭംഗി ഉള്ള ഒരു എഴുത്തു കൂടെ സമ്മാനിച്ചതിൽ നന്ദി പറയുന്നു.
    ദൈവം അറിഞ്ഞു തരുന്ന ഒന്നാണല്ലോ സാഹിത്യ സൃഷ്ടി അത് സ്മിതക്ക് അറിഞ്ഞു തന്നെ ദൈവം തന്നിട്ടുണ്ട്.

    ഈ കഥ എനിക്ക് suggest ചെയ്തതിൽ FAGATH ഇന് നന്ദി ♥️?,

    ഇനിയുള്ള ഇത് പോലെ ഭംഗിയുള്ള സാഹിത്യ സൃഷ്ടി ഉള്ള കഥകൾ ആ പൊൻതൂലികക്ക് ദിനവും ശക്തി ആർജിച്ചു കൊണ്ടിരിക്കട്ടെ.

    ♥️?♥️?

  2. One of the best I have readed in my whole life…..

  3. സ്മിതമാഡം,…
    നിങ്ങൾ ഒരു പ്രതിഭാസം ആണ്. എന്താണ് പറയേണ്ടത് എന്ന് വാക്കുകൾ കിട്ടുന്നില്ല❤❤❤
    ?????

  4. Pranayam sakthiprapichu vannenkolum edakk thanuthupoyi.alpamkoodi kozhupikamaayirunnu.edakku njettichu..pinned alpam thazhnnu.mattonnu ethinekkal mechamakkanam. All the best

  5. സൂപ്പര്‍ ആയി എന്ഡ് ചെയ്തു.

  6. സ്മിതേച്ചി…
    ഞാൻ ഇതുവരെ ശിശിര പുഷ്പം വായിച്ചില്ല… pdf കിട്ടാനായി ആയി കാത്തിരിയ്ക്കുന്നു. കൂടാതെ കോബ്രാ ഹിൽസും.
    ഇഷ്ട്ടത്തോടെ…
    Thoolika

  7. കിച്ചു..✍️

    പ്രിയപ്പെട്ട തമ്പുരാട്ടി,

    തുടങ്ങിയാൽ ഒരിക്കൽ അവസാനിപ്പിക്കണം എന്നറിയാം എങ്കിലും കഥയോടുള്ള ഇഷ്ടം കൊണ്ടാവാം അവസാന ഭാഗങ്ങൾ കുറച്ചു വേഗം കടന്നു പോയത് പോലെ…

    മുമ്പ് കോബ്രാഹിൽസിലും അവസാന ഭാഗങ്ങൾക്കു വേഗത കൂടിയെന്ന് എനിക്ക് തോന്നിയിരുന്നു ഒരു പക്ഷേ തീരരുതേ എന്ന് ആഗ്രഹിച്ചു വായിക്കുന്നതു കൊണ്ടുമാവാം…

    കഥയിൽ ഉടനീളം സുഗന്ധം പരത്തി പരിലസിക്കുന്ന പ്രേമം ആണ് ഈ കഥയിലെ ജീവൻ എങ്കിലും ക്രൈമും പ്രതികാരവും ഒക്കെ മേമ്പൊടി ചാലിച്ചു ഇങ്ങനെ ഒരു കഥ ചമയ്ക്കാൻ കഴിവുള്ളവരുടെ തമ്പുരാട്ടീ തന്നെയാണ് സ്മിതയെന്നു ഈ കഥയും അടിവരയിട്ടു പറയുന്നു

    എല്ലാവരെയും പോലെ പൂക്കൾ എനിക്ക് ഒരുപാടിഷ്ടം ആണെങ്കിലും ഞാൻ അത് പറിച്ചെടുത്തു സൂക്ഷിക്കാറില്ല വാടി നിറം മങ്ങി സുഗന്ധം നഷ്ടപ്പെടും എന്നത് തന്നെ കാരണം പക്ഷേ ഇവിടെയിതാ ഒരിക്കലും നിറം മങ്ങാത്ത സുഗന്ധം ചോർന്നു പോകാത്ത ഒരു അപൂർവ്വ പുഷ്പം തമ്പുരാട്ടി ഞങ്ങൾക്കായി സമ്മാനിച്ചിരിക്കുന്നു…

    pdf ഫോർമാറ്റിനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്റെ വായനാ ശേഖരത്തിനെ അലങ്കരിക്കുന്ന സുന്ദര പുഷ്പം മാത്രമായല്ല ഞാൻ ഇതിനായി കാത്തിരിക്കുന്നത് എന്നെങ്കിലും ഒരു പ്രണയലേഖനം എഴുതേണ്ടി വന്നാൽ റെഫറൻസിനും കൂടിയാണ്…

    അനുഗ്രഹീതമായ ആ തൂലികയിൽ നിന്നും പിറവിയെടുക്കുന്ന മറ്റൊരു ശിശിര പുഷ്പത്തിനായി കാത്തിരിക്കുന്ന ഞങ്ങളെ കരുണയോടെ കടാക്ഷിക്കും എന്ന് വിശ്വസിച്ചു കൊണ്ട് പുതിയ കഥക്കായി കാത്തിരിക്കുന്നു

    ഒരുപാടു സ്നേഹത്തോടെ
    സ്വന്തം
    കിച്ചു….

    1. പ്രിയ തമ്പുരാനെ….

      ഇന്നലെ താഴെ മുതല്‍ റിപ്ലൈ നല്‍കി ഇവിടെയെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു “പണി” കിട്ടി, സൈറ്റ് ലോഗ് ഓഫ് ചെയ്ത് പോയി….

      കോബ്രയും ശിശിരവുമൊക്കെ അവസാനിപ്പിച്ചപ്പോള്‍ ചെറിയ, കുഞ്ഞ്, ഇത്തിരി ഒരു ശൂന്യതയൊക്കെ തോന്നിയിട്ടുണ്ട്. വെറുതെയുള്ള എഴുത്തായിരുന്നില്ല. അവരോടൊപ്പം സഞ്ചരിച്ച്, അവരെ തൊട്ട്, അവരോട് വര്‍ത്തമാനം പറഞ്ഞ്….അങ്ങനെയുള്ള എഴുത്തായിരുന്നു….അപ്പോള്‍ എ ഫീലിംഗ് ഓഫ് ഹാവിംഗ് ആന്‍ എംറ്റിനെസ് ഈസ് നാച്ചുറല്‍, അല്ലെ? അത് കിച്ചൂനും തോന്നീട്ടുണ്ടാവൂല്ലോ. ഓരോ കഥയും തീരുമ്പോള്‍. നമ്മുടെ “കഥ” തീരുമ്പോള്‍ നമ്മള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആയിരുന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കുണ്ടാവുന്ന ശൂന്യത പോലെ….

      പൂക്കള്‍ കിച്ചുവും എഴുതിയിട്ടുണ്ട്. മാലാഖമാര്‍ ഒക്കെ അങ്ങനെ സുഗന്ധം മാറാതെ ഇപ്പോഴുമുണ്ട് എന്റെ അന്തരീക്ഷത്തില്‍. എന്റെ കാറ്റില്‍ ഇപ്പോഴുമവയുലയുന്നുണ്ട്. ഇപ്പോഴും എന്‍റെ കണ്ണുകള്‍ അവയുടെ മേല്‍ തുമ്പികളായി പറന്നിറങ്ങുന്നുണ്ട്….

      പി ഡി എഫ് ഡോക്ടര്‍ കുട്ടന്‍ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു….
      സസ്നേഹം,
      സ്വന്തം,
      സ്മിത.

  8. പ്രിയപ്പെട്ട സ്മിത,
    വായിച്ചത് അവസാനത്തെ നാലു ഭാഗങ്ങൾ മാത്രമാണ്. മുഴുവൻ വായിക്കാതെ കഥയെ ക്കുറിച്ചു ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. അതുകൊണ്ടാണ് ലൈകുകളിൽ മാത്രം ഒതുക്കിയത്. ഇനി മൊത്തം pdf ആയി വരുന്നതും കാത്തിരിക്കയാണ്. വായിച്ചു തീർത്തതത്രയും ഒന്നിൽ നിന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നതിൽ സംശയലേശമില്ല. എന്റെ മനസ്സിൽ ഇടം നേടിയ ഒരു എഴുത്തുകാരി എന്ന നിലയിൽ ഓരോ പുതിയ കഥയ്ക്കും ഞാൻ അത്യന്തം ആകാംഷയോടെ കാത്തിരിക്കാറുണ്ട്.

    നസീമ എന്ന സിനിമയ്ക്കു വേണ്ടി ഭാസ്കരൻ മാഷ് എഴുതി നൽകിയ പാട്ട് ട്യൂൺ ചെയ്യാൻ ജോൺസൺ മാഷിന് കൊടുക്കയുണ്ടായി. “എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ” എന്ന് തുടങ്ങുന്ന പാട്ട്. മൂപ്പർ എത്ര ശ്രമിച്ചിട്ടും ട്യൂൺ ചെയ്യാൻ പറ്റുന്നില്ല. കാരണം പാട്ടൊരു ചോദ്യം പോലെ ആണ് തോന്നിയത് മാഷ്ക്ക്. അവസാനം മൂപ്പർ ഒരു നിവൃത്തിയും ഇല്ലാതെ ഭാസ്കരൻ മാഷുടെ അടുത്ത് ചെന്നു. എന്നെക്കൊണ്ടിതു പറ്റുന്നില്ല മാഷെ എന്നും പറഞ്ഞു. അപ്പൊ ഭാസ്കരൻ മാഷ് പറഞ്ഞു നീ ആദ്യം അതിന്റെ ചരണം വായിച്ചു നോക്ക് ന്നിട്ട് ശ്രമിക്കു അപ്പൊ നിന്നെക്കൊണ്ടു പറ്റും എന്ന്.

    “നിൻ ശ്വേതമകറ്റാനെൻ സുന്ദര സങ്കൽപം
    ചന്ദന വിശറികൊണ്ട് വീശിയെന്നാലും
    വിധുരയാമെന്നുടെ നെടുവീർപ്പിന് ചൂടിനാൽ
    ഞാനടിമുടി പൊള്ളുകയായിരുന്നു.”

    എന്നിട്ടും ………….??????? നീ എന്നെ അറിഞ്ഞില്ലല്ലോ??…… അങ്ങനെയാണാ പട്ടു പിറന്നത്.

    ഇങ്ങനെ ഒരു കഥ ഇപ്പൊ പറഞ്ഞതെന്തിനാ എന്നാവും? ശിശിരപുഷ്പത്തിനു പുറകിൽ നിന്നുമാണ് ഞാൻ വായനയുടെ ഈണം കൊടുക്കുന്നത്. ചരണം ആണ് ആദ്യം വായിച്ചു തീർത്തത്, ന്നിട്ട് ഒന്നിലേക്ക്. അവിവേകം ആണെങ്കിൽ പൊറുക്കണം. മുൻ‌കൂർ ജാമ്യമാണ് സ്വീകരിക്കണം.

    ഇപ്പഡു ഒക്കട്ടി ചെപ്താനൂ വിനൂ. നുവ്വു നാ ഗുണ്ടേ തീസി വെല്ലിപ്പോയാടമ്മാ . ദാനിക് പൈന ഏമി ചപ്പഡാം അവസരം ലേതു. നൂവ്വണ്ടേ നാക്കു അന്ത ഇഷ്ടം. ഇൻക മഞ്ചിക രാസ്‌കോ. ചതുവുക്കൊണ്ടേ മേമിക്കടെ ഉണ്നാടൂ.

    സ്നേഹപൂർവ്വം
    പൊതുവാൾ

    1. പൊതുവാളെ…

      അപ്പോള്‍ ആളൊരു വലിയ സംഭവമാണ് എന്നുറപ്പായി.ആ സംഭവങ്ങള്‍ ഒക്കെ ചേരുംപടി ചേര്‍ത്ത് ഒരു കഥയങ്ങ് എഴുതി ഇടൂന്നെ. പാവം പിടിച്ച എന്നെ വായിപ്പിക്കാനെങ്കിലും.

      പിന്നെ അവസാനത്തെ തെലുഗു വാക്യങ്ങള്‍. ഞെട്ടിച്ചു. കുര്‍ളയ്ക്ക് തലവെച്ചു എന്ന് പറഞ്ഞാല്‍ മതി. [മാച്ചോയോട് കടപ്പാട്]
      വയനാട് കാരനാണ് എന്ന് മുമ്പ് എന്നോട് പറഞ്ഞിരുന്നത് ഓര്‍ക്കുന്നു, കുറിപ്പ് വായിച്ചപ്പോള്‍ ഉറപ്പായി. കാരണം മാര്‍ക്കോപോളോയും ഇബിന്‍ ബത്തൂത്തയും ഹ്യുയാന്‍ സാങ്ങും സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുമൊക്കെ എഴുതിയിട്ടുണ്ട് വയനാട്കാര്‍ ഒരു വാക്യം പറയുമ്പോള്‍ ഒരു പത്ത് തവണയെങ്കിലും “മൂപ്പര്‍” എന്ന പദം ഉപയോഗിക്കുമെന്ന്.

      എങ്കിലും മലയാളിയേ എന്നും സോസ്റ്റാള്‍ജിക്കാക്കുന്ന ഒരു പാട്ടിന്‍റെ പിന്നാമ്പുറക്കഥ ഞങ്ങളെ അറിയിച്ചതിനു വളരെ നന്ദി.

      നേനു തര്‍വ്വാത്ത ഈ പ്രശ്നക്കു സമാധാനം ഇസ്താനു. ദീനി ഗുരിഞ്ചി നേനു ആലോജിഞ്ചാനിവ്വു….

    2. സിമോണ

      ആരാ ഇവിടെ സ്മിതാമ്മേനെ ചീത്ത പറയണത്????

      ഏഹ് ഇത് നമ്മടെ കുഞ്ഞിഷ്ണേട്ടനല്ലേ??? എന്ത് പറ്റി ഏട്ടാ???
      കർത്താവെ… നാലും കൂട്ടി മുറുക്കാനിരുന്ന ഏട്ടന് ആരോ പൊകലയാണെന്ന് പറഞ്ഞ് മറ്റേ ഇല കൊടുത്തല്ലോ… സാമദ്രോഹികൾ…
      കുഞ്ഞിഷ്ണേട്ടാ.. കുഞ്ഞിഷ്ണേട്ടാ..
      ഏട്ടനൊന്നൂല്യ… ഏട്ടന്… ഏട്ടന്… (ഗദ്ഗദം… തേങ്ങുന്നു) ….ഒന്നൂല്യെട്ടാ… ഒന്നുല്യാ…

      ലേലു അല്ലൂ….. ലേലു അല്ലൂ.. (ഇത്രേ അറിയൂ.. ഇതിനെ തെലുങ്കായി കണക്കാക്കി അനുഗ്രഹിക്കണം, രണ്ടാളും… ഇത്രേ എന്റെ കയ്യിലുള്ളു.. കുചേലന്റെ അവിൽപൊതിയാണ്… അനുഗ്രഹിക്കു തെലുങ്കാനകളെ…)

      1. തെലുങ്കാനകള്‍….!!!

        കേള്‍ക്കണ്ട കരിംനഗറും നിസാമാബാദും വറങ്കലുമൊന്നും. ഉണ്ട് ഇപ്പോഴും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് അവശേഷിപ്പുകള്‍….

      2. ഹഹ ഹാ നിന്നെ ഞാൻ അനുഗ്രഹിക്കാനോ, നല്ല കഥ, എന്റെ പൊന്നു പെണ്ണെ നിന്റെ സ്മിതാമ്മ മനസ്സുകൊണ്ട് നിന്നെ അനുഗ്രഹിച്ചിട്ടുണ്ടാവും. ഞാൻ ഒരു പാവല്ലെടി എന്നെകൊണ്ട് ആ എടുത്ത പൊങ്ങാത്ത പാതകം ചെയ്യിക്കണോ. നിനക്ക് മനസ്സ് നിറച്ചു ഞാൻ ഇഷ്ടം തരുന്നുണ്ടല്ലോ. പിന്നേയ് മറ്റേ ഇല കിട്ടാനില്ലടോ മ്മള് തൃശ്ശൂർക്ക് വന്ന സാനം കിട്ടോ ഗഡി. ഞാൻ ചുമ്മാ പറഞ്ഞതാട്ടോ നിക്ക് ഇപ്പൊ ഇതാ കിക്.

Leave a Reply

Your email address will not be published. Required fields are marked *