” ശിവാനി, I really appreciate you coming in and you got work experience and all. പക്ഷേ ഈയൊരു ജോലി ഒരു ബാച്ച്ലർ ആയ പെൺകുട്ടിക്ക് ആണ് സ്യൂട്ട് ആവുന്നത് വിവാഹം കഴിഞ്ഞവർക്ക് ഒട്ടും ചേരുന്നത് അല്ല, എനിക്കു അപ്ലിക്കേഷൻ നോക്കിപ്പോ ശിവാനിയെ എനിക്ക് അറിയാം അതുകൊണ്ടാണ് ഫോണിലൂടെ തന്നെ റിജക്റ്റ് ചെയ്യാതിരുന്നേ!!
” എനിക്കു മനസിലായില്ല സാർ എന്നെ എങ്ങനെ അറിയാം!!?
” actually ഞാൻ തന്റെ സീനിയർ ആയിരുന്നു കോളേജിൽ പോരാതെ സന്തോഷിന്റെ കൂട്ടുകാരനും ആണ്!! ഞാൻ ഒന്ന് ഞെട്ടി സന്തോഷ് എന്റെ പഴയ എക്സ് ആണ്.
” സോറി സാർ പറയുന്നതിൽ വിഷമം തോന്നരുത് എനിക്കു അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല…but സാർ ഞാൻ റിക്വസ്റ്റ് ചെയുവാണ് പ്ലീസ് കോൺസിഡർ മി ഞാൻ നല്ലപോലെ ജോലി ചെയ്യും സാറിന് കംപ്ലയിന്റ് പറയാൻ ഒരു അവസരം പോലും നൽകില്ല..!!
” ശിവാനിയുടെ വിവാഹം കഴിഞ്ഞു എത്ര നാൾ ആയി!?
” മൂന്നു മാസം കഴിഞ്ഞു സാർ!!
” ഇത്രയും പെട്ടെന്ന് ജോലിക്ക് കേറുവാണോ? ജോലി കിട്ടിയാൽ പെട്ടെന്ന് തന്നെ കേറാൻ സാധിക്കുമോ!??
” അതോർത്തു സാർ പേടിക്കണ്ട എന്റെ ഭർത്താവ് ഇതിനൊക്കെ എതിരല്ല ആൾക്ക് സന്തോഷം ആണ് ഞാൻ ജോലിക്ക് പോവുന്നതിൽ!!
” ശിവാനി ശരിക്കും പറഞ്ഞാൽ ഈ ജോലി അത് ശരിക്കും പറഞ്ഞാൽ നമ്മുടെ ക്ലൈന്റ്സ് അവരെ പ്ലീസ് ചെയേണ്ടി വരും കാരണം അവര് നമ്മുടെ പ്രോപ്പർട്ടി വാങ്ങണം മറ്റൊരാളുടെ അടുത്തേക്ക് അവര് പോവരുത്!!!
” സാർ അതോർത്തു പേടിക്കണ്ട അതെല്ലാം ഞാൻ നോക്കിക്കോളാം ആരും കംപ്ലയിന്റ് പറയില്ല!!

Waiting for paruviloode part 4
Wow… Bakki indo