ശ്രീഭദ്രം ഭാഗം 10 [JO] 751

പക്ഷേ അവളുമാരുടെയാ ചോദ്യംകൊണ്ടൊരു ഗുണമുണ്ടായി. അത്രേം നേരം ഏതോ ബുക്കിലേക്ക് കണ്ണുംനട്ടിരുന്നവള് തിരിഞ്ഞ് എന്നെയൊരു നോട്ടം. ചോദ്യത്തിനുത്തരം കൊടുക്കുമ്പോഴും കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിൽ തന്നെയായിരുന്നതിനാൽ രണ്ടു നോട്ടങ്ങളും കൃത്യമായി കൂട്ടിമുട്ടി. അവളുടെ മുഖത്തു ദേഷ്യവും കൂടി എന്റെ ചങ്കിടിപ്പും കൂടി….!!!

ഒറ്റ സ്പാർക്കേയടിച്ചുള്ളൂ. അതിനുമുന്നേ ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. വെറുതേയെന്തിനാ രാവിലേയവളെ കലിപ്പുകേറ്റണേ…???!!!. പോരാത്തതിന് എന്തായാലും ഞാൻ മിണ്ടാൻ ചെല്ലുമ്പോ ഒരു തെറിവിളി ഉറപ്പാണ്. അതിന്റെ കൂട്ടത്തിൽ ഇതുംകൂടിയായാൽ ചെലപ്പോ തല്ലുംകൂടി കിട്ടും. വെറുതേ ആകാശത്തോടെ പോണ പണി ചോദിച്ചു മേടിക്കണ്ട…. !!!

ബാഗും ഡെസ്കിൽ വെച്ചിട്ട് കുറച്ചുനേരം ബെഞ്ചിൽ തന്നെയിരുന്നു. അവള് തന്തക്കുവിളിക്കാൻ ഇങ്ങോട്ട് വരുമോന്നു പേടിച്ച് അനങ്ങാതെയിരുന്നതാ. കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുംകേൾക്കാതായപ്പോൾ ഒളികണ്ണിട്ടൊന്നു നോക്കി. ഭാഗ്യം. വീണ്ടും വായനയിലാണ്. അങ്ങനെ വരാൻ വഴിയില്ലാത്തതാണല്ലോ…???!!! ഇനിയിപ്പോഴെന്റെ നോട്ടം മനസ്സിലായില്ലേയാവോ…. ??? അതോ തെറിവിളിച്ചിട്ടും കാര്യമില്ലാത്തതുകൊണ്ടു മിണ്ടാതെ പോയതാണോ ??? ആ ആർക്കറിയാം. ആ അഥവാ എന്നോട് തട്ടിക്കയറാൻ വന്നാലും എനിക്കും ചോദിക്കാമല്ലോ എന്നെയെന്തിനാ നോക്കിയത് ??? അതുകൊണ്ടല്ലേ ഞാൻ നോക്കിയത് കണ്ടതെന്ന്… !!!

അവളെങ്ങാനും തെറിവിളിക്കാൻ ചാടിക്കേറിവന്നാൽ ഇതല്ല ഇതിലെ ഒരു വരിപോലും ഞാൻ പറയൂല്ലാന്നറിയാമെങ്കിലും വെറുതേ ഞാനൊന്നു സമാധാനിച്ചു. ഇന്നലെക്കിട്ടിയ ട്യൂഷന്റെ ഗുണമാണ് ആ ചിന്തപോലും. എന്തായാലും രാവിലേതന്നെ അവളല്പം ചെറിയൊരു കലിപ്പു മോഡാണെന്നു തോന്നിയതുകൊണ്ട് കൈനീട്ടം വൈകിട്ടാക്കാമെന്നു വെച്ചു ഞാൻ. അതാകുമ്പോ അവനുമുണ്ടാവുമല്ലോ. കാര്യം പ്രത്യേകിച്ചു ഗുണമൊന്നുമില്ലേലും അവൻ കൂടെയുള്ളപ്പോളൊരു ധൈര്യവാ… !!!.

അങ്ങനെ പ്ലാൻ ചെയ്തിരിക്കുമ്പഴാണ് ഒരു വൈബ്രെഷനോടെ ജീൻസിന്റെ പോക്കറ്റിക്കിടന്ന് ഫോൺ ബെല്ലടിച്ചത്. രാവിലെ അമ്മയുടെ ഫോണുമെടുത്തോണ്ടാണ് പോന്നത്. പെട്ടന്ന് വൈബ്രെഷൻ വന്നതിന്റെ ഞെട്ടലിൽ ചാടിയെഴുന്നേറ്റു നോക്കുമ്പോ വീട്ടിലെ ലാന്റ്ലൈൻ നമ്പറാണ്. അവളുടെ കയ്യീന്ന് തല്ലുകിട്ടിയോന്നറിയാൻ വിളിക്കുന്നതായിരിക്കും. ബെല്ലടിച്ചതാരെങ്കിലും കേട്ടൊന്നു നോക്കുമ്പോ എല്ലാവരും എന്നെത്തന്നെ നോക്കിയിരിക്കുന്നു….!!!. ഇവരാരും ഫോണടിക്കുന്നത് കണ്ടിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഫോണുമായി പുറത്തേക്ക് പോകാനാണ് ആദ്യം ശ്രമിച്ചത്. അമ്മയെന്താ ചോദിക്കുന്നേന്നറിയാൻ പാടില്ലല്ലോ.

The Author

282 Comments

Add a Comment
  1. Come on man ?‍♂️

  2. കിണ്ടി

    Bro എവിടെ കുറച്ചു താമസിച്ചു

  3. Evdaadeyyy niii

  4. Next part ennu varum bro

  5. ഇന്ന് ആണ് വായിച്ചു തുടങ്ങിയത് മുഴുവനും വായിച്ചു കഴിഞ്ഞു. ഒരു രക്ഷയുമില്ല കിളി പോയ് അവസ്ഥ ആണ്.. അടുത്ത ഭാഗം എപ്പോൾ വരും?

  6. Nirthi poyooo.. … evideyyyyyy

    1. നിർത്തിയിട്ടില്ല

  7. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു?. Super ?

    1. Orikkalum anghane cheyyarutharunnu

    2. നന്ദി കണ്ണൻ ബ്രോ

  8. കഥ അടിപൊളി ആയി പോകുമ്പോ ഇങ്ങനെ പകുതി വെച്ചു പോവല്ലേ ബ്രോ, ബാക്കി ഇടുന്നില്ലേ കൊറേ ആയി വൈറ്റ് ചെയുന്നു പെട്ടന്ന് ഇടുമോ പ്ലീസ് കട്ട വെയ്റ്റിംഗ് പ്ലീസ് upload fast ❤️❤️

    1. തിരക്കുകൊണ്ടാണ് ഇടാൻ വൈകുന്നത് ബ്രോ…

  9. ആശാൻ കഥ തന്നെ ഇനി ശിഷ്യൻ ennu anno

    1. Katha thannu ini ningalude thannal peruthu estham ayane

      1. ഉടനേ ഇട്ടേക്കാം ബ്രോ

    1. യാ ബ്രോ

  10. Onnu vegam idadeyyyy

    1. വോക്കെ മൈ ബോയ്

  11. Ennalum next wwekil kaanuo
    Adutha part

    1. Next week നോക്കാം

  12. Jo kutta please aduthe part thayo?

    1. എഴുതിക്കൊണ്ടിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *