ഭദ്രേ…. ഞാന്നിന്നോടു കാണിച്ചത് തനിച്ചെറ്റത്തരമാണെന്നു കരുതിയാ ഞാൻനിന്നോടു മിണ്ടാൻപോലും മടിച്ചത്. നിന്റമ്മേക്കരുതിതന്നെയാ ഞാനീക്കേസു വിട്ടതും. നിന്നെക്കാളും സ്റ്റാൻഡേർഡുണ്ടെനിക്കെന്ന തോന്നലാരുന്നെനിക്ക്. പക്ഷേ…. പക്ഷെയതല്ലാരുന്നൂടീ ശെരി…!!. ഇങ്ങനെയൊക്കെ ചിന്തിക്കാൻ… ഇങ്ങനെയൊക്കെ ചിന്തിക്കാനെന്റെ ജീവിതത്തിലെന്നെക്കൊണ്ടു പറ്റത്തില്ലടീ…!!. ഇവൻപറയുന്നപോലെ… നിന്നേപ്പോലൊരു പെണ്ണിനെക്കെട്ടാനുള്ള യാതൊരു യോഗ്യതേമെനിക്കില്ലടീ…!!!. ഇനി ഞാൻനിന്റെ പുറകേ നടക്കത്തില്ല. എന്നേലും… എന്നേലും നിന്റെ സ്റ്റാന്റേർഡിനൊപ്പം ഞാനുമെത്തീന്നു തോന്നിയാൽ… അന്ന്… അന്നുഞാൻ വരുമെടീ… ഇതേപോലെ പാതിവഴീലിട്ടിട്ടു പോകാനല്ല….; കൊത്തിയെടുത്തെന്റെ കൂടെക്കൊണ്ടോവാൻ…!!!.
താങ്ക്സ്… എന്നൊരു മറുപടി മാത്രംപറഞ്ഞു നെഞ്ചുംവിരിച്ചവൾ തിരിഞ്ഞു നടക്കുമ്പോൾ ഒന്നും മനസ്സിലാകാതെ…, എനിക്കെന്താ പ്രാന്തായോയെന്ന സംശയത്തിൽ നിൽക്കുന്ന ഡിബിന്റെ തോളിൽ കൈയിട്ട്…ഞങ്ങളവിടെ സംസാരിച്ചു നിൽക്കുന്ന സമയത്തെപ്പഴോവന്നു ക്ലാസ്സെടുക്കാൻതുടങ്ങിയ സാറിനോടാനുവാദംവാങ്ങി ക്ലാസ്സിലേക്കു കയറുന്ന അവളെ നോക്കിക്കൊണ്ടു ഞാൻ സ്വയമറിയാതെ ചോദിച്ചു…
പക്ഷേ എനിക്കൊരിക്കലുവാ സ്റ്റാൻഡേർഡ് കിട്ടാമ്പോണില്ലല്ലേടാ… ???!!!.
പക്ഷേ അത് ചോദിക്കുമ്പോഴെന്റെ സ്വരമിടറിയതും കണ്ണുനിറഞ്ഞതുമൊന്നും അവനല്ലാതെ മറ്റാരുമറിഞ്ഞില്ല….!!!. എന്തിനാണെന്റെ കണ്ണു നിറഞ്ഞതെന്ന് എനിക്കും മനസ്സിലായില്ല…!!!.
(തുടരും)
ഹൃദയപൂർവ്വം
ജോ
Brooo please update
കാത്തിരിക്കുന്നു .
എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ
എന്ത് പറ്റി ബ്രോ
Nirthiyo?
will there be any update on this story?
Last പേജിലെ ഡയലോഗ്..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി
?
Nirthiyo?
മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye
Jo Ee katha onne consider cheyyane