നിനക്ക് തോന്നുന്നുണ്ടോടാ ഇങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ നിന്റെ വീട്ടുകാരു സമ്മതിക്കൂന്ന്….???!!!.
അവന്റെ ചോദ്യം പെട്ടന്നായിരുന്നതിനാൽ ഞാനൊന്നു പകച്ചു. ഇനി അമ്മയെങ്ങാനും ഇവനോടുവല്ലോം പറഞ്ഞാരുന്നോന്നു ഞാനൊന്നു സംശയിച്ചു. പക്ഷേ ചോദിച്ചില്ല.
നീ… നീയെന്താ അങ്ങനെ പറഞ്ഞത്… ???
എനിക്കങ്ങനെ തോന്നുന്നില്ല. അതുതന്നെ കാരണം….!!!. ടാ നീയെവിടെക്കിടക്കുന്നു… അവളെവിടെക്കിടക്കുന്നു…!!!. അവള് ചിന്തിക്കുന്നപോലെ അട്ടേപ്പിടിച്ചു മെത്തേൽകെടത്തുന്ന പോലത്തെ ഏർപ്പാടാ അത്. അട്ടയൊട്ടു കെടക്കുവേമില്ല, അഥവാ കെടന്നാൽത്തന്നെ അറപ്പോടെയല്ലാതെ നമ്മളാക്കെടപ്പിനെ കാണുവേമില്ല… !!!.
എന്നുവെച്ചാ… എന്നുവെച്ചാ ഞാനവളെ മറക്കണവെന്നാണോ നീയീപ്പറഞ്ഞു വരുന്നത്… ???
അതല്ലായിരുന്നോ നിന്റേം പ്ലാൻ… ??? പിന്നെന്താ.. ???
അവന്റെ ശബ്ദത്തിൽ നേരിയ പുച്ഛം നിറഞ്ഞിരിക്കുന്നത് ഞാനറിഞ്ഞു. പക്ഷേയെന്റെ മുഖത്തേക്കുപോലും നോക്കാതെനിന്നായിരുന്നു അവനത് പറഞ്ഞത്. അതുകൊണ്ടുതന്നെയാ മുഖഭാവം കാണാനെനിക്കു കഴിഞ്ഞില്ല. പക്ഷേ മനസ്സു വായിച്ചിട്ടെന്നപോലുള്ളയാ മറുചോദ്യത്തിൽ ഞാനൊന്നു വിളറിയെന്നതാണ് സത്യം.
എ… എന്റെ പ്ലാനോ… ??
എന്താ അല്ലേ… ??? ടാ കാലംകൊറേയായി നിന്നെഞാൻ കാണാൻ തൊടങ്ങീട്ട്. ഞാനീ വരുന്നതുവരെയുള്ള നിന്റെയീ ഇരിപ്പുണ്ടല്ലോ… ആ അതുമതി നിന്റെ മനസ്സിലെന്താണെന്നെനിക്കു മനസ്സിലാക്കിത്തരാൻ…!!!. ഇതല്ലായിരുന്നു നിന്റെ മനസ്സിലെങ്കിൽ… ഈ ഇരിപ്പിപ്പോ അവളിരുന്നേനെ…!!!. യാതൊന്നും സംഭവിക്കാത്തപോലെയവൾ ക്ലാസ്സിലിരിക്കുന്നത് കണ്ടതേയെനിക്കു മനസ്സിലായതാ ഇവിടെന്താ സംഭവിച്ചേന്ന്… !!!.
Brooo please update
കാത്തിരിക്കുന്നു .
എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ
എന്ത് പറ്റി ബ്രോ
Nirthiyo?
will there be any update on this story?
Last പേജിലെ ഡയലോഗ്..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി
?
Nirthiyo?
മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye
Jo Ee katha onne consider cheyyane