ശ്രീഭദ്രം ഭാഗം 11 [JO] 963

ശ്രീഭദ്രം ഭാഗം 11

Shreebhadram Part 11 | Author : JO | Previous Part

 

ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല…!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ… കുറച്ചു സങ്കടം… കുറച്ചവശ്വസനീയത… പിന്നെയവസാനം… അവസാനം അതൊരപമാനത്തിൽ പോയിനിന്നു…!!!.

ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം…!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ…

ഇല്ല…!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്….!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു….!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ… മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു…!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല…!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്…. ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്…. ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി… !!!.

അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു….!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു…, അവരോടൊന്നുമില്ലാത്ത ഒരിത്… ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്…???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ…???!!!.

ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു

The Author

227 Comments

Add a Comment
  1. Brooo please update

  2. കാത്തിരിക്കുന്നു .
    എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ

  3. ലക്കി ബോയ്

    എന്ത് പറ്റി ബ്രോ

  4. will there be any update on this story?

  5. Last പേജിലെ ഡയലോഗ്‌..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി

  6. മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye

  7. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    Jo Ee katha onne consider cheyyane

Leave a Reply

Your email address will not be published. Required fields are marked *